പൂനെ: നദിയിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പൂനെയിലെ കേശവ് നഗര്‍, ഖരാദി ഗവ്താന് പ്രദേശങ്ങളിലെ ആകാശത്ത് കൊതുകുകളുടെ കൂട്ടം ചുഴലിക്കാറ്റുപോലെ രൂപപ്പെട്ടു. കൊതുകിന്റെ ചുഴലിക്കാറ്റിന്റെ അപൂര്‍വ കാഴ്ച കണ്ടപ്പോള്‍ പൂനെ നിവാസികള്‍ അമ്പരന്നു. കാമറയില്‍ പതിഞ്ഞ ദൃശ്യത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തതും ഇപ്പോള്‍ വൈറലായിരിക്കുകയാണ്.
അസാധാരണമായ ഈ സംഭവത്തിന്റെ വീഡിയോ കാഴ്ചക്കാര്ക്കിടയില് ആശ്ചര്യവും ആശങ്കയും ഉളവാക്കി, ചിലര്‍ ഇതിനെ അപകടകരമാണെന്നും ചൂണ്ടിക്കാട്ടി. യുഎസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്റെ അഭിപ്രായത്തില്‍, കൊതുകുകളെ ലോകത്തിലെ ഏറ്റവും മാരകമായ മൃഗമായി കണക്കാക്കുന്നു, ഇത് ലക്ഷക്കണക്കിന് ആളുകളെ കൊല്ലുകയും ദശലക്ഷക്കണക്കിന് ആളുകളെ ഓരോ വര്‍ഷവും രോഗികളാക്കുകയും ചെയ്യുന്നു.
#WATCH | Pune, Maharashtra: Swarms of mosquitoes form tornadoes in the skies of Keshavnagar and Kharadi Gavthan areas. The menace is caused by the elevated water levels of the Mula Mutha River. pic.twitter.com/ynD0zlyyAR
— ANI (@ANI) February 11, 2024
മലേറിയ, ഡെങ്കിപ്പനി എന്നിവ പരത്തുന്ന ഏറ്റവും വലിയ വിപത്തായ പ്രാണികളാണിവ. നഗരത്തിലെ സമീപകാല കാലാവസ്ഥ പ്രാണികള്‍ക്ക് അനുകൂലമായ പ്രജനന കേന്ദ്രം സൃഷ്ടിച്ചതായി റിപ്പോര്‍ട്ടുണ്ട്. എന്നല്‍ കൊതുക് പ്രശ്നം കൈകാര്യം ചെയ്യുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗം അതിനെ പ്രജനനത്തില്‍ നിന്ന് അകറ്റി നിര്‍ത്തുക എന്നതാണ്. കെട്ടിക്കിടക്കുന്ന വെള്ളമാണ് കൊതുകുകളുടെ പ്രധാന പ്രജനന രീതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: