പാട്ന: ബിഹാറിൽ വിശ്വാസവോട്ടിലൂടെ പുതിയ സർക്കാർ അനായാസം അധികാരത്തിലെത്തുമെന്ന് ബിജെപി. മുഖ്യമന്ത്രി നിതീഷ് കുമാറുമായുള്ള സഖ്യത്തിനു ശേഷം വീണ്ടും അധികാരത്തിലെത്തിയ ബിജെപി ഏറെ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഇതിന്റെ പ്രതീകമെന്നോണം ഉപമുഖ്യമന്ത്രി പദത്തിലെത്തിയ സംസ്ഥാന ബിജെപി അധ്യക്ഷൻ സാമ്രാട്ട് ചൗധരി വിശ്വാസവോട്ടെടുപ്പിന് മുന്നോടിയായി നിയമസഭാ വളപ്പിലെത്തി വിജയചിഹ്നം ഉയർത്തി പ്രവർത്തരെ അഭിസംബോധന ചെയ്തു. ഉപമുഖ്യമന്ത്രി കൂടിയായ പാർട്ടി സഹപ്രവർത്തകൻ വിജയ് കുമാർ സിൻഹയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
നേരത്തെ, ജെഡിയു തലവൻ നിതീഷ് കുമാർ നിയമസഭാ പരിസരത്തെത്തി അൽപനേരം പാർട്ടി സഹപ്രവർത്തകർക്ക് നേരെ കൈവീശി കാണിച്ച ശേഷമാണ് സഭാ മന്ദിരത്തിനുള്ളിലേക്ക് പ്രവേശിച്ചത്.
ഇതിനു പുറമെ തങ്ങളുടെ പാർട്ടി ഭദ്രമാണെന്നും ഞങ്ങളുടെ ചില ആളുകൾ ഞങ്ങളോടൊപ്പമില്ലെന്ന് കിംവദന്തികൾ പ്രചരിപ്പിക്കുന്നുണ്ടെന്നും ജെഡിയു എംഎൽസിയും വക്താവുമായ നീരജ് കുമാർ പറഞ്ഞു. വിശ്വാസവോട്ടെടുപ്പിൽ അത്തരം ചെയ്തികൾ അവസാനിപ്പിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: