പെരുമ്പാവൂര്‍: ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ബാബ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന അസാം സ്വദേശി ഇബ്രാഹിം അലി കഞ്ചാവുമായി എക്സൈസിന്റെ പിടിയിലായി. 10 കിലോഗ്രാം കഞ്ചാവാണ് ഇയാളുടെ പക്കല്‍ നിന്നും എക്സൈസ് പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസം കുന്നത്തുനാട് എക്സൈസിന്റെ പിടിയിലായ ഒരു ഇതര സംസ്ഥാന തൊഴിലാളിയെ ചോദ്യം ചെയ്തതില്‍ നിന്നും പ്രതി ആസാമില്‍ നിന്നും കഞ്ചാവുമായി വരുമെന്ന് വിവരം കിട്ടിയിരുന്നു.
പ്രതിയെ എക്സൈസ് നിരീക്ഷിച്ചുവരികയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ താമസസ്ഥലം കണ്ടെത്തി. തുടര്‍ന്ന് എക്സൈസ് സംഘം വീട് വളഞ്ഞ് പിടികൂടുകയായിരുന്നു. പിടികൂടുന്ന സമയം വില്പനക്കുള്ള കഞ്ചാവ് ചെറുപൊതികളില്‍ ആക്കികൊണ്ടിരിക്കുകയായിരുന്നു. 5000 രൂപ വാടക വരുന്ന വീട്ടിലാണ് താമസിച്ചിരുന്നത്. പരിസരവാസികള്‍ക്ക് യാതൊരുവിധ സംശയവും തോന്നാത്ത തരത്തിലാണ് ഇയാള്‍ അവിടെ താമസിച്ചിരുന്നത്. പിടിച്ചെടുത്ത കഞ്ചാവിന് വിപണിയില്‍ 6 ലക്ഷത്തോളം രൂപ വില വരും. മുന്തിയയിനം ആസാം ബാബ എന്നറിയപ്പെടുന്ന കഞ്ചാവാണ് പ്രതി വില്പന നടത്തിയിരുന്നത്.
5 ഗ്രാമിന്റെ ചെറു പൊതികളാക്കി 300 രൂപ വിലയ്ക്ക് ബാബ എന്ന വിളിപ്പേരിലാണ് അതിഥി തൊഴിലാളികള്‍ക്കിടയില്‍ വില്പന നടത്തിവന്നിരുന്നത്.
കുന്നത്തനാട് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ.് ബിനുവിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ അസി. എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ സലിം യൂസഫ്, കെ.ടി. സാജു, പ്രിവന്റീവ് ഓഫീസര്‍ സി.ബി. രഞ്ചു സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എം.ആര്. രാജേഷ്, പി.ആര്. അനുരാജ് എം.എ അസൈനാര്‍, എ.ബി. സുരേഷ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: