Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Astrology

വാരഫലം: ഫെബ്രുവരി 11 മുതല്‍ 17 വരെ; ഈ നാളുകാര്‍ക്ക് സുഹൃത്തുക്കളുടെ സഹകരണത്താലുള്ള നേട്ടങ്ങളുണ്ടാകും, കര്‍മരംഗം പുഷ്ടിപ്പെടും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2024, 05:42 pm IST
in Astrology

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)

വീട്ടുവാടകയില്‍നിന്നും ഭൂസ്വത്തില്‍നിന്നും കൂടുതല്‍ വരുമാനമുണ്ടാകും. എന്നാല്‍ ശത്രുക്കള്‍ കാരണം ചില അസ്വസ്ഥതകള്‍ ബാധിച്ചേക്കാം. ജോലിയില്‍നിന്ന് കൂടുതല്‍ വരുമാനമുണ്ടാകും. യന്ത്രങ്ങളുമായി ഏര്‍പ്പെടുന്ന എല്ലാ മേഖലകളിലും വിജയമുണ്ടാകും.

ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)

വിദേശത്തുനിന്നുള്ള ധനാഗമം വര്‍ധിക്കും. ആരാധനാലയങ്ങള്‍, പൊതുസ്ഥലങ്ങള്‍ എന്നിവ നവീകരിക്കുന്നതിനായി സഹകരിക്കുന്നതാണ്. കരാറുകളില്‍നിന്നും ഭൂമി സംബന്ധമായ ഏര്‍പ്പാടുകളില്‍നിന്നും പ്രതീക്ഷക്കൊത്ത ആദായം ലഭിക്കും. എല്ലാ രംഗത്തും പ്രവര്‍ത്തനശേഷി വര്‍ധിക്കും. ജോലിയില്‍ മാറ്റം വരാന്‍ സാധ്യതയുണ്ട്.

മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)

സാമ്പത്തിക ബാധ്യതകള്‍ ഉണ്ടായേക്കുമെങ്കിലും ആഗ്രഹിക്കുന്ന വിധത്തിലുള്ള പദ്ധതികളും പ്രവര്‍ത്തനങ്ങളും മുന്നോട്ടുകൊണ്ടുപോകുവാന്‍ സാധിക്കും. വസ്തുസംബന്ധമായി നിലനിന്നിരുന്ന തര്‍ക്കങ്ങളില്‍ അനുകൂലമായ തീരുമാനമുണ്ടാകും. യാത്രകള്‍കൊണ്ട് നേട്ടങ്ങളുണ്ടാകും.

കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം

പുത്രന്റെയോ പുത്രിയുടെയോ വിവാഹകാര്യത്തിന് വരുന്ന അസാധാരണമായ തടസങ്ങള്‍, സാമ്പത്തിക കാര്യങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഇവ മനസ്സിന്റെ സ്വസ്ഥത കെടുത്തും. ഏതു കാര്യത്തിലും അസഹിഷ്ണുത വര്‍ധിക്കുന്നതാണ്. ഇത് ശത്രുവര്‍ധനവിനും സമൂഹത്തില്‍ ഒറ്റപ്പെട്ടുപോയി എന്ന ചിന്ത ഉടലെടുക്കുവാനും സാധ്യതയുണ്ട്.

ചിങ്ങക്കൂറ്. മകം, പൂരം, ഉത്രം (1/4)

കുടുംബാംഗങ്ങളില്‍നിന്ന് എല്ലാവിധ സഹായങ്ങളുമുണ്ടാകും. ദുഷ്പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാനുള്ള പ്രവണതയുണ്ടാവും. പ്രതീക്ഷിക്കാതെ കിട്ടുന്ന പണം ആവശ്യമില്ലാത്ത കാര്യങ്ങള്‍ക്ക് ചെലവഴിക്കേണ്ടിവരും. പതിവിലുമധികം ദേഷ്യം വരാനിടയുണ്ട്. ലോണ്‍ എടുത്ത് വീടുപണി പുരോഗമിപ്പിക്കും. പുതിയ സ്ഥാനലബ്ധിക്ക് സാധ്യതയുണ്ട്.

കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)

സര്‍വീസില്‍ സ്ഥിരതയോ പ്രമോഷനോ കിട്ടിയേക്കും. കുടുംബകാര്യങ്ങളില്‍ കര്‍ശന നിലപാട് സ്വീകരിക്കേണ്ടിവരും. ഇപ്പോള്‍ തുടര്‍ന്നുവരുന്ന പല പരിപാടികളും വേണ്ടെന്നുവയ്‌ക്കേണ്ട പ്രവണതയുണ്ടാകും. കൃഷി അഭിവൃദ്ധിപ്പെടുത്തുന്നതിനുവേണ്ടി കഠിനാധ്വാനം നടത്തും.

തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)

യുവാക്കളുടെ വിവാഹകാര്യത്തില്‍ തീരുമാനമാകും. പുതിയ വാഹനം, വീട് എന്നിവ അധീനതയില്‍ വന്നുചേരും. ഉദ്യോഗത്തില്‍ മേലധികാരികളുടെ ശാസനക്ക് വിധേയനാകും. ബിസിനസ് നല്ല രീതിയില്‍ നടക്കുമെങ്കിലും വരുമാനത്തില്‍ ഇടിവ് വരുന്നതായി കാണാം.

വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട

വ്യവഹാരാദികളില്‍ അനുകൂലമായ തീരുമാനമുണ്ടാകും. ആരോഗ്യം തൃപ്തികരമായിരിക്കുകയില്ല. പുതിയ സംരംഭങ്ങളില്‍ ഏര്‍പ്പെടുവാനുള്ള അവസരം ലഭിക്കും. യാത്രകള്‍കൊണ്ട് പ്രയോജനമുണ്ടാകും. കര്‍മ്മരംഗത്ത് അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കാത്തതിനാലുള്ള അസംതൃപ്തി അനുഭവപ്പെടും.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)

കര്‍മരംഗം പുഷ്ടിപ്പെടും. ആരോഗ്യം ശ്രദ്ധിക്കേണ്ടതാണ്. സന്താനങ്ങളുടെ വിദ്യാഭ്യാസകാര്യങ്ങളുമായി ബന്ധപ്പെട്ട് ഉന്നത വ്യക്തികളുമായി ബന്ധപ്പെടും. ഉത്‌സവാദി കാര്യങ്ങളില്‍ നേതൃത്വം വഹിക്കും. ഭാര്യയുമായി ചില്ലറ അഭിപ്രായവ്യത്യാസങ്ങളുണ്ടാകും.

മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)

പ്രവര്‍ത്തനരംഗം പുഷ്ടിപ്പെടുകയും പൊതുപ്രവര്‍ത്തകര്‍ക്ക് പ്രവര്‍ത്തനരംഗം സജീവമാകുകയും ചെയ്യും. മത്‌സരങ്ങളില്‍ വിജയിക്കും. തെറ്റിദ്ധരിക്കപ്പെടുവാനിടയാകും. തസ്‌കരഭയമുണ്ടാകും. ആരോഗ്യം തൃപ്തികരമായിരിക്കും. കുടുംബസുഖം അനുഭവപ്പെടും. സഹോദരന്മാരില്‍നിന്ന് സഹായം പ്രതീക്ഷിക്കാം.

കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)

സുഹൃത്തുക്കളുടെ സഹകരണത്താലുള്ള നേട്ടങ്ങളുണ്ടാകും. ഗൃഹോപകരണങ്ങളോ ശയനോപകരണങ്ങളോ ലഭിക്കും. സുഖാനുഭവങ്ങളുണ്ടാവുകയും ചെയ്യും. ഏതു കാര്യത്തിലും അസഹിഷ്ണുത വര്‍ധിക്കുന്നതാണ്. സന്താനസുഖം അനുഭവപ്പെടും. സുഖവും സമ്പത്തും വര്‍ധിക്കും.

മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി

സാമ്പത്തികമായി അനുകൂല സമയമാണ്. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനിടവരും. വീട്ടില്‍ ദൈവികര്‍മങ്ങള്‍ നടത്തുന്നതിനുവേണ്ടി പ്രവര്‍ത്തിക്കും. കുടുംബത്തില്‍ സുഖവും സമാധാനവും നിലനില്‍ക്കും. സര്‍ക്കാരില്‍നിന്നും അനുകൂലമായ തീരുമാനങ്ങള്‍ ലഭിക്കും. പൊതുജനമധ്യത്തില്‍ അംഗീകാരം ലഭിക്കുന്നതാണ്.

Tags: Astrology Weekly Result
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

വാരഫലം ഫെബ്രുവരി 16 മുതല്‍ 22 വരെ

Astrology

വാരഫലം 2025 ഒക്‌ടോബര്‍ 20 മുതല്‍ 26 വരെ: പ്രൊമോഷന്‍ ലഭിക്കും. ഏറ്റെടുത്ത സംഗതികളിലെല്ലാം വിജയം കൈവരിക്കും.

Astrology

വാരഫലം: സപ്തംബര്‍ 29 മുതല്‍ ഒക്‌ടോബര്‍ 5 വരെ, ഈ നാളുകാര്‍ക്ക് ആലോചനയിലിരുന്ന വിവാഹം നടക്കും, ഉദ്യോഗത്തില്‍ പ്രൊമോഷന്‍ പ്രതീക്ഷിക്കാം

Astrology

വാരഫലം: 2025 മാര്‍ച്ച് 3 മുതല്‍ 9-ാം തീയതി വരെ; ഈ നാളുകാര്‍ക്ക് പൂര്‍വിക സ്വത്ത് വന്നുചേരും, ധനവും ഐശ്വര്യവും കൂടിവരും.

Astrology

വാരഫലം: ജനുവരി 20 മുതല്‍ 26 വരെ; ഈ നാളുകാര്‍ക്ക് സന്താനസുഖം അനുഭവപ്പെടും, വിദേശയാത്രയ്‌ക്കു ശ്രമിക്കുന്നവര്‍ക്ക് കാര്യസാധ്യമുണ്ടാകും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പൂഞ്ഞാര്‍ സമം പി.സി. ജോര്‍ജ്

എടപ്പാടി പളനി സ്വാമി, എം.കെ. സ്റ്റാലിന്‍, ജോസഫ് വിജയ്‌

യാര് വിസില്‍ പോടും? ഡിഎംകെയ്‌ക്കെതിരേ കാത്തിരിക്കാം തമിഴക വെട്രി

വാര്‍ത്താ സമ്മേളനങ്ങളില്‍ തുടരുന്ന പിണറായിസം

മുഖ്യമന്ത്രി യോഗിയുടെ അമ്മയ്‌ക്കെതിരെ മോശം ഭാഷ ഉപയോഗിച്ച മൗലാന സലീം അറസ്റ്റിൽ: തെറ്റ് പറ്റി മാപ്പ് നൽകണമെന്ന് കൂപ്പ് കൈകളോടെ ഒടുവിൽ കുറ്റ സമ്മതം

ദൽഹിയിലെ പ്രധാന ക്ഷേത്രങ്ങളും വാണിജ്യ കേന്ദ്രങ്ങളും തകർക്കാൻ പാക് ഐഎസ്‌ഐയുടെ പിന്തുണ; ലഷ്‌കർ ഭീകരൻ ഷബീർ ലോണിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ?

ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റ്, ആപ്പിൾ കമ്പനികളെ ആക്രമിക്കുമെന്ന് ഇറാൻ ; ഏപ്രിൽ 1 മുതൽ രാജ്യത്ത് നടക്കുന്ന ഓരോ ആക്രമണത്തിനും പകരം  വീട്ടുമെന്ന് ഭീഷണി

രോഗശയ്യയില്‍ കിടക്കുന്ന ദാവൂദ് ഇബ്രാഹിം (വലത്ത്) പഴയകാല അധോലോക നായകനായ ദാവൂദ് ഇബ്രാഹിം (ഇടത്ത്)

വിഷബാധയേറ്റ് നിത്യരോഗിയായ ദാവൂദ് ഇബ്രാഹിമിനെ കാണിക്കുന്ന ധുരന്ധര്‍ സിനിമയ്‌ക്കെതിരെ മനോരമയും മാതൃഭൂമിയും ആഞ്ഞടിക്കുന്നതെന്തിന്?

ഇറാഖിൽ അമേരിക്കൻ പത്രപ്രവർത്തകയെ പട്ടാപ്പകൽ ആയുധധാരികൾ തട്ടികൊണ്ടുപോയി : ഇരയായത് ഓൺ-ദി-ഗ്രൗണ്ട് റിപ്പോർട്ടിംഗിന് പേരുകേട്ട വനിതാ മാധ്യമ പ്രവർത്തക

രഞ്ജിത് യുവനടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് കാരവനില്‍ വച്ച്, സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കവെ അറസ്റ്റ്

ഹരിയാനയിലെ സീറ്റിന് കോഴ: പ്രിയങ്കഗാന്ധിയുടെ പിഎ സദഫ് ഖാനും കെ.സി. വേണുഗോപാലിന്റെ പിഎ അനസ് അലിയും കൈക്കൂലി വാങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.