വയനാട്: ചൊവ്വാഴ്ച ജില്ലയില്‍ ഹര്‍ത്താല്‍ നടത്താന്‍ തീരുമാനം.കാര്‍ഷിക സംഘടനകളുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. രാവിലെ 6 മണി മുതല്‍ വൈകീട്ട് 6 മണി വരെയാണ് ഹര്‍ത്താല്‍.
വന്യജീവി ആക്രമണം തുടര്‍ക്കഥയായിരിക്കെ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് വേണ്ട സുരക്ഷ ഒരുക്കുന്നില്ലെന്ന് ആരോപിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.വയനാട്ടില്‍ കഴിഞ്ഞ നാല് വര്‍ഷക്കാലമായി കര്‍ഷക സംഘടനകള്‍ സമരവും പ്രതിഷേധവും നടത്തുകയാണ്. എന്നിട്ടും ഭരണകൂടം വിഷയത്തിന് അര്‍ഹിക്കുന്ന ഗൗരവം നല്‍കുന്നില്ല. അഞ്ച് ലക്ഷം രൂപയാണ് വയനാട്ടിലെ ജനങ്ങള്‍ക്കിട്ടിരിക്കുന്ന വിലയെന്നും സംഘടനാ പ്രതിനിധികള്‍ ആരോപിക്കുന്നു.
കഴിഞ്ഞ ദിവസം ജനങ്ങള്‍ ജില്ലാ ഭരണകൂട പ്രതിനിധികളെ വളഞ്ഞപ്പോള്‍ മാത്രമാണ് മരണപ്പെട്ട അജീഷിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ പ്രഖ്യാപിച്ചതെന്നും പ്രതിനിധികള്‍ ആരോപിക്കുന്നു.
ചൊവ്വാഴ്ച നിര്‍ബന്ധിച്ച് കടകള്‍ അടപ്പിക്കുകയോ വാഹനം തടയുകയോ ഇല്ല. മനഃസാക്ഷി മരവിക്കാത്തവര്‍ ഹര്‍ത്താലിനോട് സഹകരിക്കണമെന്നും കര്‍ഷക സംഘടനകള്‍ അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: