അമൃത്സർ: അന്താരാഷ്‌ട്ര അതിർത്തിക്ക് സമീപം കണ്ടെത്തിയ ഡ്രോൺ പിടികൂടി ബിഎസ്എഫ്. ചൈനീസ് നിർമ്മിത ഡ്രോണാണ് പിടിച്ചെടുത്തത്. പഞ്ചാബിലെ ഗുരുദാസ്പൂർ ജില്ലയ്‌ക്ക് സമീപത്തായി ഇന്ത്യ-പാക് അതിർത്തിയിലാണ് ഡ്രോൺ കണ്ടെത്തിയത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
അതിർത്തി സുരക്ഷാ സേന പ്രദേശത്ത് ഡ്രോണിന്റെ സാന്നിദ്ധ്യം മനസിലാക്കിയതിനെ തുടർന്ന് വെടി വച്ച് വീഴ്‌ത്തുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് സമീപമുള്ള കൃഷിയിടത്ത് നിന്നും ഡ്രോൺ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: