Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പ്രാണപ്രതിഷ്ഠ: മഹത്തായ ഭാരതത്തിലേക്കുള്ള യാത്രയുടെ തുടക്കം രാമനില്ലാതെ രാജ്യം സങ്കല്‍പ്പിക്കാനാവില്ല: അമിത് ഷാ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2024, 10:39 pm IST
inIndia

ന്യൂദല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തെ പ്രശംസിച്ച് പാര്‍ലമെന്റില്‍ പ്രമേയം പാസാക്കി. ചരിത്രപരമായ ശ്രീരാമക്ഷേത്രത്തിന്റെ നിര്‍മാണവും ശ്രീരാംലല്ലയുടെ പ്രാണപ്രതിഷ്ഠയും എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചക്കൊടുവിലാണ് പ്രമേയം പാസാക്കിയത്. ലോക്സഭയില്‍ ബിജെപി എംപി സത്യപാല്‍ സിങ്ങാണ് പ്രമേയം അവതരിപ്പിച്ചത്. രാജ്യസഭയില്‍ ബിജെപി എംപി ഡോ. സുധാംശു ത്രിവേദിയാണ് അവതരിപ്പിച്ചത്. സിപിഎം, മുസ്ലീംലീഗ് അംഗങ്ങള്‍ ഇറങ്ങിപ്പോയപ്പോള്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. മോദി സര്‍ക്കാരിനെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള കോണ്‍ഗ്രസ് അംഗങ്ങളുടെ പ്രസംഗങ്ങള്‍ പലപ്പോഴും ഭരണപക്ഷാംഗങ്ങളുടെ ജയ് ശ്രീരാം വിളികളില്‍ മുങ്ങി.

അയോധ്യയില്‍ രാംലല്ലയുടെ പ്രാണപ്രതിഷ്ഠ നടന്ന ജനുവരി 22, മഹത്തായ ഭാരതത്തിലേക്കുള്ള യാത്രയുടെ തുടക്കമായിരുന്നുവെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.

ശ്രീരാമന്‍ ഭാരതത്തിന്റെ ആത്മാവാണെന്നും രാമനില്ലാതെ രാജ്യം സങ്കല്‍പ്പിക്കാന്‍ കഴിയില്ലെന്നും അമിത്ഷാ പറഞ്ഞു. രാമനില്ലാത്ത രാജ്യം സങ്കല്‍പ്പിക്കുന്നവര്‍ക്ക് രാജ്യത്തെ കുറിച്ച് നന്നായി അറിയില്ല. അവര്‍ കൊളോണിയലിസത്തിന്റെ നാളുകളെയാണ് പ്രതിനിധീകരിക്കുന്നത്. ഭാരത സംസ്‌കാരത്തെയും രാമായണത്തെയും വേര്‍തിരിക്കാനാവില്ല. രാമജന്മഭൂമി പ്രക്ഷോഭത്തെ അവഗണിച്ച് ആര്‍ക്കും രാജ്യത്തിന്റെ ചരിത്രം വായിക്കാനാവില്ല. രാംലല്ല പ്രതിഷ്ഠ 1528 മുതലുള്ള നീണ്ട പ്രക്ഷോഭത്തിനും 1858 മുതലുള്ള നിയമപോരാട്ടത്തിനും വിരാമമിട്ടു. 1528 മുതലുള്ള എല്ലാ തലമുറയും രാമജന്മഭൂമി പ്രക്ഷോഭത്തെ ഏതെങ്കിലും രൂപത്തില്‍ കണ്ടിട്ടുണ്ട്. അയോധ്യയില്‍ രാമക്ഷേത്രമെന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടത് നരേന്ദ്രമോദിയുടെ ഭരണകാലത്താണ്. ജനു. 22 വരും വര്‍ഷങ്ങളില്‍ ഒരു ചരിത്രദിനമായിരിക്കും. എല്ലാ രാമഭക്തരുടെയും പ്രതീക്ഷകളും അഭിലാഷങ്ങളും നിറവേറ്റിയ ദിവസമായിരുന്നു അത്.

രാമജന്മഭൂമി സംബന്ധിച്ച സുപ്രീംകോടതി വിധി ഭാരതത്തിന്റെ മതേതരത്വത്തെയാണ് കാണിക്കുന്നത്. മറ്റെവിടെയും ഒരു ഭൂരിപക്ഷ സമുദായവും തങ്ങളുടെ വിശ്വാസത്തിനായി ഇത്രയും കാലം നിയമപരമായി പോരാടിയിട്ടില്ല. സുപ്രീംകോടതി വിധിക്കുശേഷം മാത്രമാണ് രാമക്ഷേത്ര പ്രതിഷ്ഠ നടത്തിയത് എന്നത് ലോകമെമ്പാടുമുള്ള ജനാധിപത്യമൂല്യത്തോടുള്ള ആദരവായി കാണും. രാമക്ഷേത്ര നിര്‍ാണം സമരത്തില്‍ നിന്ന് ഭക്തിയിലേക്കുള്ള യാത്രയാണ്. ‘ജയ് ശ്രീരാം’ മുതല്‍ ‘ജയ് സിയ രാം’ വരെയുള്ള യാത്രയാണത്.

രാമക്ഷേത്രം പണിയുമെന്ന് ബിജെപി പ്രകടനപത്രികയില്‍ വാഗ്ദാനം നല്‍കിയപ്പോള്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള തന്ത്രമാണെന്നായിരുന്നു പ്രതിപക്ഷം പറഞ്ഞത്. രാമക്ഷേത്രം നിര്‍മിക്കണമെന്ന് 1986 മുതല്‍ ബിജെപി പറയുന്നുണ്ട്. അതിന് വേണ്ടിയാണ് ബിജെപി എന്നും നിലകൊണ്ടത്. ആര്‍ട്ടിക്കിള്‍ 370, മുത്തലാഖ് തുടങ്ങിയ വാഗ്ദാനങ്ങള്‍ നിറവേറ്റുമ്പോഴെല്ലാം പ്രതിപക്ഷം എതിര്‍ക്കുന്നു. ബിജെപിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പറയുന്നത് ചെയ്യുന്നു. രാമക്ഷേത്ര പ്രതിഷ്ഠാവേളയില്‍ പ്രധാനമന്ത്രി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഒപ്പം കൂട്ടി. അയോദ്ധ്യ വിമാനത്താവളത്തിന് ശ്രീരാമന്റെ പേര് നല്‍കണമെന്ന് നിര്‍ദ്ദേശങ്ങള്‍ വന്നെങ്കിലും വാല്‍മീകി മഹര്‍ഷിയുടെ പേരാണ് നല്‍കിയത്. രാജ്യം തെഞ്ഞെടുത്തത് സര്‍വഗുണ സമ്പന്നനായ നേതാവിനെയാണ്. മോദിയുടെ നേതൃത്വത്തിന് മുമ്പ് രാജ്യം ദിശയില്ലാത്ത അവസ്ഥയിലായിരുന്നു. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപി തുടര്‍ച്ചയായി മൂന്നാം തവണയും അധികാരത്തില്‍ വരുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

ശ്രീരാമനെ തള്ളിക്കളഞ്ഞതുകൊണ്ടാണ് കോണ്‍ഗ്രസ് രാജ്യത്ത് ഇന്ന് ഈ അവസ്ഥയിലായതെന്ന് ചര്‍ച്ചക്ക് തുടക്കമിട്ട ബിജെപി എംപി സത്യപാല്‍ സിങ് അഭിപ്രായപ്പെട്ടു. മുലായംസിങ് സര്‍ക്കാര്‍ കര്‍സേവകരെ കൊലപ്പെടുത്തിയതില്‍ കോണ്‍ഗ്രസ് ഒരിക്കലും ഖേദം പ്രകടിപ്പിച്ചിട്ടില്ലെന്ന് ബിജെപി എംപി സാധ്വി നിരഞ്ജന്‍ ജ്യോതി പറഞ്ഞു.

അന്നത്തെ മുലായംസിങ് സര്‍ക്കാരില്‍ കോണ്‍ഗ്രസും ഭാഗമായിരുന്നു. കര്‍സേവകരെ വെടിവെച്ചു കൊന്നപ്പോള്‍ കോണ്‍ഗ്രസ് എവിടെയായിരുന്നുവെന്നും സാധ്വി നിരഞ്ജന്‍ ജ്യോതി ചോദിച്ചു.

 

Tags: AyodhyaPrana PratishthaRamlalla's Prana Pratishta'
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

യുപി രാഷ്‌ട്രീയം:’സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

India

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

India

അയോധ്യ രാമക്ഷേത്രത്തിന് പുതിയ മൂന്ന് ട്രസ്റ്റിമാർ; നിയമനം ട്രസ്റ്റ് പ്രസിഡൻ്റിന്റെ വസതിയിൽ നടന്ന യോഗത്തിൽ

Samskriti

നമാമി രാമം 28: ആഹ്ലാദാകാശം, അയോധ്യാദേശം

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

പുതിയ വാര്‍ത്തകള്‍

വിശ്വസേവാദിനാഘോഷം: ആയിരം പേര്‍ക്ക് സൗജന്യ വിദഗ്‌ദ്ധ ചികിത്സക്കായി 20 കോടിയുടെ പദ്ധതി; കേരളത്തിലാദ്യമായി ഗര്‍ഭപാത്രം മാറ്റിവെക്കല്‍ ശസ്ത്രക്രിയയും

വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് കെഎസ്ടി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തെ ചീഫ് ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ ഭാരതീയ പരിവാഹന്‍ മസ്ദൂര്‍ മഹാസംഘ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി കൈലാസ് മാലിക് ഉദ്ഘാടനം ചെയ്യുന്നു

കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റാക്കി സംരക്ഷിക്കണം: കെഎസ്ടി സംഘ്

തൊഴിലാളികള്‍ക്ക് ആശ്വാസം; ഇപിഎഫ്: മൂന്ന് ദിവസത്തിനകം ക്ലെയിം സെറ്റില്‍മെന്റ്

മൈസൂരു ദസറ ഒക്ടോബർ 11 മുതല്‍; ഗവി സിദ്ധേശ്വര മഹാസ്വാമി ഉദ്ഘാടനം നിർവഹിക്കും

ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലം: സമ്പൂർണ്ണ രാശിഫലം, 2026 സെപ്റ്റംബർ 26, ശനിയാഴ്ച

ശബരിമല വിവാദം: മുഖ്യമന്ത്രി ഇടപെടണം- ഹിന്ദു ഐക്യവേദി

ഉപരാഷ്‌ട്രപതി 27ന് കേരളത്തില്‍

180ല്‍ പാഞ്ഞ് വന്ദേഭാരത്; അതിവേഗ റെയില്‍ യാത്രയ്‌ക്ക് പുതിയ കുതിപ്പ്, ചെയര്‍കാര്‍ പരീക്ഷണ ഓട്ടം വിജയം

പരിഷ്‌കരിച്ച ഇപിഎഫ് പരിധി: തൊഴിലാളികള്‍ക്ക് സുരക്ഷയുടെ പുതിയ കരുത്ത്

ഒന്നായ് പാടാം വന്ദേമാതരം; ദേശീയ സാമൂഹികാലാപനം ഇന്ന് രാവിലെ 11 മണിക്ക് വിദ്യാഭാരതിയുടെ മുഴുവന്‍ വിദ്യാലയങ്ങളിലും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.