ന്യൂദല്‍ഹി : ശക്തമായ ഇന്ത്യയുടെ അടിത്തറ പാകുന്ന നിരവധി പരിഷ്കാരങ്ങള്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നടന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി . ശനിയാഴ്ച പതിനേഴാം ലോക്സഭയുടെ അവസാന സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. ജമ്മുകാശ്മീരിന്റെ പ്രത്യേക പദവിക്കുളള അനുച്ഛേദം 370 റദ്ദാക്കല്‍, മുത്തലാഖ് നിര്‍ത്തലാക്കല്‍, വനിതാ സംവരണ ബില്‍ പാസാക്കല്‍ എന്നിവ അദ്ദേഹം എടുത്തുകാട്ടി.
കഴിഞ്ഞ അഞ്ച് വര്‍ഷം രാജ്യത്തെ നവീകരിക്കുന്നതിനും പരിവര്‍ത്തനം ചെയ്യുന്നതിനുമുള്ളതായിരുന്നു.രാജ്യത്തിന്റെ പരിവര്‍ത്തനം ജനങ്ങളുടെ കണ്മുന്നിലാണെന്നും മോദി പറഞ്ഞു. സഭയെ നിഷ്പക്ഷമായി നയിച്ചതിന് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് പ്രധാനമന്ത്രി നന്ദി പറഞ്ഞു. സ്തോഭജനകമായ നിമിഷങ്ങളില്‍ സഭ ക്ഷമയോടെ സ്പീക്കര്‍ നിയന്ത്രിച്ചു.
പാര്‍ലമെന്റിന് പുതിയ മന്ദിരം വേണമെന്ന് എല്ലാവരും ചര്‍ച്ച ചെയ്യാറുണ്ടായിരുന്നെങ്കിലും തീരുമാനമൊന്നും എടുത്തിരുന്നില്ല. ലോക്സഭാ സ്പീക്കറുടെ നേതൃത്വമാണ് പിന്നീട് പുതിയ മന്ദിരം നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോയതിന്റെ ഫലമായി രാജ്യത്തിന് പുതിയ പാര്‍ലമെന്റ് മന്ദിരം ലഭിച്ചെന്നും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ജി 20 അധ്യക്ഷസ്ഥാനത്തിനുള്ള അവസരം ഇന്ത്യക്ക് ലഭിച്ചതും പ്രധാനമന്ത്രി എടുത്തുപറഞ്ഞു.
പതിനേഴാം ലോക്സഭ പല തരത്തില്‍ ചരിത്രപരമായിരുന്നുവെന്ന് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷമായി സഭയുടെ നടത്തിപ്പില്‍ അംഗങ്ങള്‍ നല്കിയ സഹകരണത്തിന് അദ്ദേഹം നന്ദി പറഞ്ഞു. നേരത്തെ, 17-ാം ലോക്സഭയിലെ അനുഭവങ്ങളെക്കുറിച്ച് നിരവധി അംഗങ്ങള്‍ സംസാരിച്ചു.
തന്റെ ഉപസംഹാര പ്രസംഗത്തില്‍, സഭയിലെ എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്നതിനും സഭാ നടപടികള്‍ ഉത്സാഹത്തോടെയും അന്തസോടെയും നടത്തിയതിന് സ്പീക്കര്‍ക്ക് കോണ്‍ഗ്രസ് എംപി അധീര്‍ രഞ്ജന്‍ ചൗധരി നന്ദി പറഞ്ഞു. എംപിമാര്‍ക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് ബിജെഡിയുടെ പിനാകി മിശ്ര നന്ദി പറഞ്ഞു.
സഭയുടെ സുഗമമായ പ്രവര്‍ത്തനത്തിന് പുതിയ നടപടികള്‍ സ്വീകരിച്ചതിന് കേന്ദ്രമന്ത്രി അനുപ്രിയ പട്ടേല്‍ സ്പീക്കര്‍ക്ക് നന്ദി പറഞ്ഞു. എല്ലാ അംഗങ്ങള്‍ക്കും സംസാരിക്കാന്‍ സ്പീക്കര്‍ സമയം അനുവദിച്ചുവെന്നും എല്ലാ അംഗങ്ങളെയും കൃത്യമായി നയിക്കുകയും ചെയ്തുവെന്ന് ബിഎസ്പിയിലെ ഗിരീഷ് ചന്ദ്ര പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: