ന്യൂദല്‍ഹി : പാര്‍ലമെന്റിന്റെ ഇരുസഭകളും ശനിയാഴ്ച അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു.ബജറ്റ് സമ്മേളനം ജനുവരി 31 ന് ആരംഭിച്ചത് രാഷ്‌ട്രപതി ദ്രൗപതി മുര്‍മു രാജ്യസഭയുടെയും ലോക്സഭയുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ്.
17-ാം ലോക്സഭയില്‍ 222 ബില്ലുകള്‍ പാസാക്കി. നിശ്ചിത സമയത്തില്‍ നിന്ന് 345 മണിക്കൂര്‍ അധിക സമയം സഭ പ്രവര്‍ത്തിച്ചുവെന്നും സ്പീക്കര്‍ ഓം ബിര്‍ള പറഞ്ഞു. എന്നാല്‍, സഭ തടസപ്പെട്ടതിനെ തുടര്‍ന്ന് 387 മണിക്കൂര്‍ പാഴായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാഷ്‌ട്രപതിയുടെ അഭിസംബോധനയ്‌ക്കും ഇടക്കാല യൂണിയന്‍ ബജറ്റിനുമുള്ള നന്ദിപ്രമേയ ചര്‍ച്ചയ്‌ക്കും പുറമെ ഏഴ് ബില്ലുകളും രാജ്യസഭ പാസാക്കിയതായി സഭാധ്യക്ഷന്‍ ജഗ്ദീപ് ധന്‍കര്‍ പറഞ്ഞു. പൊതു പരീക്ഷകള്‍ (അന്യായ മാര്‍ഗങ്ങള്‍ തടയല്‍) ബില്‍, ജലം (മലിനീകരണം തടയല്‍, നിയന്ത്രണം) ഭേദഗതി ബില്‍, ജമ്മു കശ്മീര്‍ തദ്ദേശ സ്ഥാപനങ്ങളുടെ നിയമങ്ങള്‍ (ഭേദഗതി) ബില്‍, ഭരണഘടനാ ഭേദഗതി ബില്ലുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: