Categories: India

ഓപ്പറേഷന്‍ തിയേറ്ററില്‍ പ്രതിശ്രുത വധുവുമൊത്ത് ഫോട്ടോഷൂട്ട്: യുവ ഡോക്ടറുടെ പണി പോയി

Published by

ബംഗളുരു : ഓപ്പറേഷന്‍ തിയേറ്ററില്‍ പ്രതിശ്രുത വധുവുമൊത്ത് വിവാഹ പൂര്‍വ ഫോട്ടോ ഷൂട്ട് നടത്തിയ യുവ ഡോക്ടറുടെ പണി പോയി.

ചിത്രദുര്‍ഗയിലെ ഭരമസാഗര്‍ പ്രദേശത്തെ ജില്ലാ ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ഡോ. അഭിഷേകാണ് ഓപ്പറേഷന്‍ തിയേറ്റില്‍ ഫോട്ടോ ഷൂട്ട് നടത്തി വിവാദത്തിലായത്.

വീഡിയോയില്‍ ഡോക്ടര്‍ അഭിഷേക് രോഗിക്ക് ഒരു ശസ്ത്രക്രിയ നടത്തുകയും പ്രതിശ്രുത വധു സഹായിക്കുകയും ചെയ്യുന്നു.വിവാഹത്തിന് മുമ്പുള്ള ഫോട്ടോഷൂട്ടിന്റെ പ്രമേയം മെഡിക്കല്‍ നടപടിക്രമങ്ങളായിരുന്നു. വീഡിയോയുടെ അവസാനം ഓപ്പറേഷന് ശേഷം ‘രോഗി’ എഴുന്നേറ്റ് ഇരിക്കുന്നത് കാണിക്കുന്നു.

ചിത്രീകരണത്തിനായി ഓപ്പറേഷന്‍ തിയറ്ററില്‍ ക്യാമറകളും ലൈറ്റുകളുമായി നില്‍ക്കുന്ന നിരവധി ആളുകളെയും വീഡിയോയില്‍ കാണിക്കുന്നു.

വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ കര്‍ണാടക ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടു റാവു, അഭിഷേകിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാന്‍ ഉത്തരവിടുകയായിരുന്നു.

സര്‍ക്കാര്‍ ആശുപത്രികള്‍ ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനാണ് ഉള്ളത്. വ്യക്തിപരമായ കാര്യങ്ങള്‍ക്കല്ല. ഡോക്ടര്‍മാരില്‍ നിന്നുള്ള ഇത്തരം അച്ചടക്കമില്ലായ്മ വച്ചു പൊറുപ്പിക്കാനാവില്ല-ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടു റാവു സാമൂഹ്യ മാധ്യമ പോസറ്റില്‍ കുറിച്ചു.

ആരോഗ്യ വകുപ്പില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാരും ജീവനക്കാരും ഉള്‍പ്പെടെ എല്ലാ കരാര്‍ ജീവനക്കാരും സര്‍ക്കാര്‍ സര്‍വീസ് ചട്ടങ്ങള്‍ക്കനുസൃതമായി അവരുടെ ചുമതലകള്‍ നിര്‍വഹിക്കണം. ഇത്തരം ദുരുപയോഗങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ബന്ധപ്പെട്ട ഡോക്ടര്‍മാരോടും എല്ലാ ജീവനക്കാരോടും ഇതിനകം നിര്‍ദ്ദേശിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സൗകര്യങ്ങള്‍ സാധാരണക്കാരുടെ ആരോഗ്യ സംരക്ഷണത്തിനാണെന്ന് അറിഞ്ഞ് ചുമതല നിര്‍വഹിക്കുന്നതില്‍ എല്ലാവരും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ദിനേഷ് ഗുണ്ടു റാവു കൂട്ടിച്ചേര്‍ത്തു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക