തിരുവനന്തപുരം: കേരളത്തിന്റെ വൈചാരിക മേഖലയിൽ പി.പരമേശ്വർജി നടത്തിയത് സമാനതയില്ലാത്ത വിപ്ലവമാണെന്ന് ബിഎംഎസ് മുൻ ദേശീയ അധ്യക്ഷൻ അഡ്വ: സജിനാരായണൻ. തിരുവനന്തപുരം സംസ്കൃതിഭവനിൽ നടന്ന പി.പരമേശ്വരൻ സ്മൃതി ദിനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഈ മേഖലയിൽ 1970 കളിലെ കമ്മ്യുണിസ്റ്റ് ആധിപത്യത്തിനെതിരെ ഒറ്റയാനായി അദ്ദേഹം നടത്തിയ വൈചാരിക മുന്നേറ്റങ്ങൾ തകർത്തെറിഞ്ഞത് കമ്മ്യുണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ വിശ്വാസ്യതയാണ്. 1980കളിൽ മാക്സും വിവോകാനന്ദനും, മാക്സിൽ നിന്ന് മഹർഷിയിലേക്ക് തുടങ്ങിയ പ്രഭാഷണ പരമ്പരകളും,1990കളിൽ റഷ്യയുടെ തകർച്ചയെ തുറന്ന് കാട്ടിയ സെമിനാറുകളും വലിയ വൈചാരിക പരിവർത്തനത്തിനാണ് തുടക്കംകുറിച്ചത്. ഈ മുന്നേറ്റത്തിന്റെ മുന്നേറ്റം ഇന്ന് എത്തി നിൽക്കുന്നത് കമ്മ്യൂണിസ്റ്റ് സെദ്ധാന്തികൻ എന്ന് സ്വയം പരിചയപ്പെടുത്താൻ ആരും മടിക്കുന്ന ഒരു കേരള സാഹചര്യത്തെയാണ്. ഗുരുജി, ദത്തോപാന്ത് ടേഗ്ഠി തുടങ്ങിയ ഭാരതത്തിന്റെ വൈചാരിക മേഖലയെ മാറ്റിമറിച്ച രാഷ്‌ട്ര ഋഷികളിൽ കേരളത്തിന്റെ സംഭാവനയാണ് പി.പരമേശ്വരൻ എന്നും അദ്ദേഹം അഭിപ്രായപെട്ടു.
ഹൈന്ദവ ധൈഷണിക മേഖലയിലെ പ്രതിഭയായ പരമേശ്വർജി എന്നും നമ്മെ പ്രചോദിപ്പിക്കുമെന്ന് അധ്യക്ഷത വഹിച്ച ഭാരതീയവിചാര കേന്ദ്രം ഡയറക്ടർ ആർ. സഞ്ജയൻ പറഞ്ഞു. വേദിയിൽ പത്മഭൂഷൺ നൽകി രാഷ്‌ട്രം ആദരിച്ച ഒ.രാജഗോപാലിനെ ഡയറക്ടർ ആർ. സഞ്ജയൻ ആദരിച്ചു. ഡോ. സി.വിജയമണി, ഡോ.വിജയകുമാരൻ നായർ, വി. എസ്സ്. സജിത്ത് തുടങ്ങിയവർ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: