Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BMS

തൊഴിലാളി പ്രസ്ഥാനങ്ങളുടെ ചരിത്രവും ബിഎംഎസിന്റെ കാഴ്ചപ്പാടും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2024, 09:01 am IST
in BMS

സി. ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍
സംസ്ഥാന പ്രസിഡന്റ്
ബിഎംഎസ് കേരളം

ഇന്ത്യന്‍ ട്രേഡ് യൂണിയന്‍ ചരിത്രത്തിന്റെ ആരംഭം ഒരുപാട് ദൂരെയല്ല. 1919ല്‍ ഇന്റര്‍ നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ ആരംഭിച്ചതോടെ അന്തര്‍ ദേശീയ തൊഴിലാളി സംഘടനയിലേക്ക് ഭാരതത്തിന്റെ പ്രതിനിധിയെ അയക്കുക എന്ന ലക്ഷ്യത്തിനു വേണ്ടിയാണ് 1920ല്‍ എഐടിയുഎല്‍ ആരംഭിച്ചത്. പിന്നീട് സോഷ്യലിസ്റ്റ് വിഭാഗം എഐടിയുഎല്ലില്‍ പിടിമുറുക്കുകയും സംഘടനയെ കമ്മ്യൂണിസ്റ്റുകാര്‍ ഹൈജാക്ക് ചെയ്യുകയുമായിരുന്നു.

ഒടുവില്‍ സ്വാതന്ത്ര്യാനന്തരം 1947ല്‍ കോണ്‍ഗ്രസ് സ്വന്തം ട്രേഡ് യൂണിയന്‍ എന്ന നിലയില്‍ ഐഎന്‍ടിയുസിയും രൂപീകരിച്ചു. 1947നു ശേഷം 1955ല്‍ രൂപംകൊണ്ട ബിഎംഎസ് ഒഴിച്ചുള്ള സംഘടനകള്‍ നേതാക്കന്മാരുടെ അസംതൃപ്തിയുടെ ഫലമായി വിഭജിക്കപ്പെട്ടുണ്ടായ സംഘടനകളാണ്. 1948ല്‍ എച്ച്എംഎസ്, 1949ല്‍ യുടിയുസി, 1964ല്‍ കമ്മ്യൂണിസ്റ്റ് പാ
ര്‍ട്ടിയുടെ പിളര്‍പ്പിനെ തുടര്‍ന്ന് 1970 ല്‍ സിഐടിയു ഇങ്ങനെ പട്ടിക നീണ്ടുപോകുന്നു പട്ടിക.

1955 ജൂലൈ 23ന് ഭോപ്പാലിലാണ് ബിഎംഎസ് രൂപീകരണം നടന്നത്. 1949 മുതല്‍ 1955 രൂപീകരണ കാലഘട്ടം വരെ കമ്മ്യൂണിസ്റ്റ് – കോണ്‍ഗ്രസ് സംഘടനകളായ ബാങ്ക് ജീവനക്കാരുടെ എഐബിഇഎപി & ടിയില്‍ എന്‍എഫ്ടിഇ, ആര്‍എംഎസ് തുടങ്ങിയ സംഘടനകളിലും ഐഎന്‍ടിയുസിയുടെ രാജസ്ഥാന്‍, മദ്ധ്യപ്രദേശ് സംസ്ഥാനങ്ങളിലെ ചുമതലകള്‍ വഹിച്ച പ്രവര്‍ത്തന പരിചയവും നിലവിലുള്ള തൊഴിലാളി സംഘടനകളുടെ വൈദേശീയതയും പൂര്‍ണമായി ബോധ്യപ്പെട്ട ശേഷമാണ് ബിഎംഎസ് സ്ഥാപകനായ ദത്തോപാന്ത് ഠേംഗിഡിജി ഒരു സ്വതന്ത്ര ദേശീയ തൊഴിലാളി പ്രസ്ഥാനം എന്ന നിലയില്‍ 1955ല്‍ സംഘടനക്ക് രൂപം നല്‍കിയത്.

‘ദേശീയ ബോധമുള്ള തൊഴിലാളി, തൊഴിലാളിവത്കൃത വ്യവസായം, വ്യവസായവത്കൃത രാഷ്‌ട്രം’, ‘അധ്വാനം ആരാധനയാണ് വര്‍ഗസംഘര്‍ഷമല്ല’, ‘തൊഴില്‍ മേഖലയില്‍ തൊഴിലാളി-മുതലാളി സമന്വയമാണ് വേണ്ടത്’ തുടങ്ങി തൊഴില്‍ രംഗത്ത് പുതിയ ആശയങ്ങള്‍ മുന്നോട്ടു വച്ച് ആരംഭംകുറിച്ച ബിഎംഎസിന് രാജ്യവ്യാപകമായി തൊഴിലാളികളുടെ വിശ്വാസം നേടിയെടുക്കാന്‍ കഴിഞ്ഞതിന്റെ ഫലമായി 68 വര്‍ഷത്തിനകം ലോകത്തിലെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായി വളര്‍ന്നുകഴിഞ്ഞു.

നിലപാടുകള്‍: 1961ലെ ഇന്ത്യ – ചൈന യുദ്ധം, 1971ലെ ഇന്ത്യ – പാക്കിസ്ഥാന്‍ യുദ്ധം, 1975ലെ അടിയന്തരാവസ്ഥ തുടങ്ങി രാജ്യത്തിന്റെ പ്രതിസന്ധി ഘട്ടത്തില്‍ തൊഴിലാളികളെ അണിനിരത്തി രാജ്യത്തിനൊപ്പം പ്രവര്‍ത്തിക്കാന്‍ ബിഎംഎസിന് കഴിഞ്ഞു. കമ്മ്യൂണിസവും മുതലാളിത്തവും ഒരു നാണയത്തിന്റെ രണ്ടുവശങ്ങളാണെന്നും രണ്ടും പരാജയമാണെന്നും വേണ്ടത് മൂന്നാമത്തെ മാര്‍ഗമാണെന്നും ഉറച്ചുവിശ്വസിച്ചിരുന്ന വ്യക്തിയായിരുന്നു ദത്തോപാന്ത് ഠേംഗിഡിജി. അദ്ദേഹത്തിന്റെ പ്രഖ്യാപിത കാഴ്ചപ്പാടായ ‘തേര്‍ഡ് വേ’ ഇന്ന് ലോകം മുഴുവന്‍ സ്വീകരിക്കുന്ന കാഴ്ചയാണുള്ളത്.

27-ാം സംസ്ഥാന സമ്മേളനം ബിഎംഎസിനെ സംബന്ധിച്ചടത്തോളം ഏറെ ആഹ്ലാദം പകരുന്നതാണ്. ഏറ്റവും വലിയ തൊഴിലാളി പ്രസ്ഥാനമെന്ന നിലയില്‍ ബിഎംഎസിന് വഹിക്കേണ്ട ചുമതല ഏറെയാണ്. തൊഴിലാളികളെ ശരിയായ ദിശയിലേക്ക് നയിക്കുന്നതോടൊപ്പം സര്‍ക്കാരുകളെയും അതുവഴി മുന്നോട്ടു നയിക്കണം. തൊഴിലാളികള്‍ക്ക് ആത്മവിശ്വാസവും കരുത്തും പകരാന്‍, അവരുടെ അവകാശാധികാരങ്ങള്‍ക്കുവേണ്ടി അടരാടുന്നതോടൊപ്പം ദേശീയ കാഴ്ചപ്പാടില്‍ അവരെ വളര്‍ത്തിയെടുക്കേണ്ടതുമുണ്ട്.

രാജ്യം മുഴുവന്‍ പടര്‍ന്നു പന്തലിച്ചിരിക്കുന്നതിനാല്‍ കണ്ണിലെണ്ണയൊഴിച്ചാണ് ഓരോ പരിപാടികളെയും വീക്ഷിക്കുന്നത്. സ്വതന്ത്രതൊഴിലാളി പ്രസ്ഥാനമെന്ന നിലയില്‍ ഒരു രാഷ്‌ട്രീയ പാര്‍ട്ടിയോടും വിധേയത്വമില്ല. അതിനാല്‍ത്തന്നെ തൊഴിലാളികള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്താന്‍ യാതൊരു മടിയുമില്ല എന്നതാണ് പ്രത്യേകത. കൊടിയുടെ നിറവും ഭരണവും ആര്‍ക്കാണെങ്കിലും തൊഴിലാളിക്കുവേണ്ടിയാണ് ബിഎംഎസ് നിലകൊള്ളുന്നത്. അതുകൊണ്ടുതന്നെ ഇന്ന് ബിഎംഎസിന്റെ പ്രവര്‍ത്തനം സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍ എന്നിവയിലെല്ലാംതന്നെ വ്യാപിച്ചുകഴിഞ്ഞു. ഇനിയും എത്താന്‍ കഴയാത്ത രംഗങ്ങളിലേക്ക് എത്തിപ്പെടാനുള്ള തയാറെടുപ്പിലാണ് ബിഎംഎസ്.

Tags: BMSBMS 20th State Conferencelabor movementsC. Unnikrishnan Unnithan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കെഎസ്ടി എംപ്ലോയീസ് സംഘ് സെക്രട്ടേറിയറ്റ് നടയില്‍ സംഘടിപ്പിച്ച കൂട്ട ഉപവാസം ബിഎംഎസ് ദേശീയ
ഉപാധ്യക്ഷന്‍ സി. ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഓട് പൊളിച്ച് വന്നവരല്ല; ഡിഎ നല്‍കുന്നതിലെ സര്‍ക്കാര്‍ ഇരട്ടത്താപ്പ് മൗലികാവകാശ ലംഘനം: ബിഎംഎസ്

കേരളാ പ്രദേശ് ടോഡി & അബ്കാരി മസ്ദൂര്‍ ഫെഡറേഷന്‍ (ബിഎംഎസ്) സംസ്ഥാന സമ്മേളനം ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് ബി. ശിവജി സുദര്‍ശനന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

പരമ്പരാഗത കള്ള് ചെത്ത് വ്യവസായത്തെ തകര്‍ക്കരുത്: ബിഎംഎസ്

ബിഎംഎസില്‍ ചേര്‍ന്ന തൊഴിലാളികള്‍ ബിഎംഎസ് ജില്ലാ സെക്രട്ടറി ജി. ഗോപകുമാറിനും മറ്റു നേതാക്കള്‍ക്കും ഒപ്പം
Kerala

സിഐടിയു തൊഴിലാളികള്‍ കൂട്ടത്തോടെ ബിഎംഎസില്‍

Kerala

വ്യാഴാഴ്ചത്തെ പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന് ബിഎംഎസ്,നിരത്തുകള്‍ ഒഴിഞ്ഞു കിടക്കുമെന്ന് പ്രതിപക്ഷ തൊഴിലാളി സംഘടനകള്‍, കേരളത്തിലേ ഇത് നടക്കൂ

Kerala

പണിമുടക്ക് രാഷ്‌ട്രീയപ്രേരിതം; ബിഎംഎസ് പങ്കെടുക്കില്ല

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.