അടിമാലി: സാമൂഹ്യ പെന്ഷന് ലഭിക്കാത്തതിനെ തുടര്‍ന്ന് വനവാസി വയോധിക ദമ്പതികള്‍ ദയാവധം നടത്തി അവയവദാനം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പെട്ടിക്കടയ്ക്ക് മുന്നില്‍ ബോര്‍ഡ് സ്ഥാപിച്ചു. കൊച്ചി ധനുഷ്കോടി ദേശീയ പാതയില്‍ അടിമാലി അമ്പലപ്പടിക്ക് സമീപം വാളിപ്ലാക്കല്‍ ശിവദാസന്‍(82), വികലാംഗയായ ഭാര്യ ഓമന(73) എന്നിവര്‍ നടത്തിക്കൊണ്ടിരിക്കുന്ന പെട്ടിക്കടയുടെ മുമ്പിലാണ് ബോര്‍ഡ് സ്ഥാപിച്ചത്.
അടിമാലി ഗ്രാമ പഞ്ചായത്തിലെ കുളമാന്‍ കുടി വനവാസ മേഖലയിലെ താമസക്കാരാണ് ഇരുവരും. കുടുംബശ്രീയുടെ നേതൃത്വത്തില്‍ വന വിഭവങ്ങള്‍ വില്പന നടത്തുന്ന പഞ്ചായത്ത് നല്കിയ പെട്ടിക്കട കഴിഞ്ഞ നാല് വര്‍ഷമായി നടത്തി വരുകയായിരുന്നു വൃദ്ധ ദമ്പദികള്‍. പണം മുടക്കാന്‍ കഴിയാതെ വന്നതോടുകൂടി കഴിഞ്ഞ ഒരു വര്‍ഷമായി കടയുടെ പ്രവര്‍ത്തനം നിര്‍ത്തി വെയ്ക്കണ്ടതായി വന്നു. കുളമാന്‍ കുടിയിലെ ഒരേക്കര്‍ കൃഷിയിടം കാട്ടാനയും പന്നിയും പൂര്‍ണമായി നശിപ്പിച്ചതിനെ ഇവിടെ ജീവിക്കാനാകാതെ വന്നു. തുടര്‍ന്ന് വഴിയോരത്തെ പെട്ടിക്കടയിലാണ് ഇരുവരും താമസിച്ചു വന്നത്.
കടയില്‍ നിന്നുള്ള വരുമാനം നിലച്ചതോടെ വികലാംഗയായ ഓമനക്ക് കിട്ടുന്ന ക്ഷേമ പെന്ഷന് ആയിരുന്നു ഏക ആശ്രയം. കഴിഞ്ഞ അഞ്ചു മാസക്കാലമായി അതും മുടങ്ങിയതോടെ ഇവരുവരും പട്ടിണിയിലായി. കൂടാതെ ഓമനയുടെ കാലിന് മുറിവ് വന്ന് രോഗബാധിതയായി. ചികിത്സിക്കാനുള്ള പണവും കണ്ടെത്തേണ്ടി വന്നതോടെയാണ് ജീവിതം അവസാനിപ്പിച്ച് സര്‍ക്കാര്‍ ദയാവധം നടത്തിത്തരണമെന്ന ആവശ്യവുമായി രംഗത്ത് വന്നത്. സംഭവം വാര്‍ത്തയായതോടെ സഹായ ഹസ്തവുമായി ബിജെപി ഇടുക്കി ജില്ലാ ജനറല്‍ സെക്രട്ടറി വി.എന്‍. സുരേഷിന്റെ നേതൃത്വത്തില്‍ അരിയും പച്ചക്കറിയും, ഒരു മാസത്തെ പെന്‍ഷനും നല്കി. കോണ്‍ഗ്രസും സഹായവുമായി എത്തി.
സംഭവം വിവാദമായതോടെ സിപിഎം പ്രാദേശിക നേതാക്കള്‍ അനുനയ നീക്കം നടത്തി. അടിമാലി ഏരിയ സെക്രട്ടറിയുടെ ഉറപ്പിലാണ് സമരം അവസാനിപ്പിച്ചു. പിന്നാലെ ശിവദാസന്‍ കടയുടെ മുന്നില്‍ സ്ഥാപിച്ച പരസ്യ ബോര്‍ഡ് അഴിച്ചുമാറ്റി. വാഗ്ദാനങ്ങള്‍ പാലിച്ചില്ലെങ്കില്‍ വീണ്ടും ശക്തമായ പ്രതിഷേധം നടത്തുമെന്നും ദമ്പതികള്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: