തിരുവനന്തപുരം: ആള്‍മാറാട്ടം നടത്തി പി.എസ്.സി പരീക്ഷ എഴുതാനെത്തിയ കേസില്‍ പ്രതികള്‍ കോടതിയില്‍ കീഴടങ്ങി. നേമം ശാന്തിവിള സ്വദേശികളും സഹോദരങ്ങളുമായ അമല്‍ജിത്ത്, അഖില്‍ജിത്ത് എന്നിവരാണ് കീഴടങ്ങിയത്. ഇരുവരെയും വഞ്ചിയൂര്‍ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
അഖില്‍ജിത്ത് ഒന്നാം പ്രതിയും അമല്‍ജിത്ത് രണ്ടാം പ്രതിയുമാണ്. ഉദ്യോഗാര്‍ഥികളുടെ ബയോ മെട്രിക് പരിശോധനയ്ക്ക് യന്ത്രവുമായി ഉദ്യോഗസ്ഥന് എത്തിയപ്പോഴാണ് ആറാം നമ്പര്‍ മുറിയില്‍ ഇരുന്ന ‘പകരക്കാരന്’ ഹാള്‍ ടിക്കറ്റുമായി പുറത്തേക്ക് ഓടിയതും പുറത്ത് റോഡരികില്‍ കാത്തു നിന്ന ആളിന്റെ ബൈക്കില്‍ രക്ഷപ്പെട്ടതും.
പി.എസ്.സി പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയത് ഉദ്യോഗാര്‍ഥിയുടെ സഹോദരനാണെന്ന് നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു. അമല്‍ജിത്തിന്റെ സഹോദരന് അഖില്‍ജിത്താണ് പരീക്ഷയെഴുതാന്‍ എത്തിയത്. പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോള്‍ പരീക്ഷ ഹാളില്‍ നിന്ന് ഇറങ്ങിയോടിയ അഖില്‍ജിത്തിനെ രക്ഷപ്പെടുത്തിക്കൊണ്ടുപോയത് അമല്‍ജിത്തായിരുന്നു. പൂജപ്പുര ചിന്നമ്മ മെമോറിയല്‍ ഗേള്‍സ് സ്കൂളില്‍ നടന്ന സര്‍വകലാശാല ലാസ്റ്റ് ഗ്രേഡ് പരീക്ഷയിലാണ് തട്ടിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: