എറണാകുളം: ഭീകരവാദ സംഘടനയായ ഐഎസിനായി കേരളത്തില്‍ ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ട ഭീകരനെ കഠിനതടവ്. റിയാസ് അബുബക്കറിനെ 10 വര്‍ഷത്തേക്കാണ് കൊച്ചി എന്‍ഐഎ കോടതി ശിക്ഷിക്കാന്‍ ഉത്തരവിട്ടത്. വിവിധ വകുപ്പുകള്‍ പ്രകാരം 25 വര്‍ഷം കഠിന തടവുണ്ടെങ്കിലും, ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്നാണ് വിധി.
ഇതിനു പുറമെ നാലു വര്‍ഷം പ്രതി ജയിലില്‍ കഴിഞ്ഞ കാലാവധി ശിക്ഷയില്‍ ഇളവു ചെയ്യുമെന്നും 1,25,000 പിഴയായി കെട്ടിവയ്‌ക്കാനും കോടതി നിര്‍ദേശിച്ചു. പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ റിയാസ് ഐഎസിന്റെ കേരള ഘടകം ഉണ്ടാക്കി ചാവേര്‍ സ്‌ഫോടങ്ങള്‍ക്ക് പദ്ധതി ഇട്ടെന്നായിരുന്നു എന്‍ഐഎയുടെ കണ്ടെത്തല്‍. 2018 ലാണ് റിയാസ് അബൂബക്കര്‍ എന്‍ഐഎയുടെ പിടിയിലായത്. പ്രതി സമൂഹത്തെ നശിപ്പിക്കാനാണ് ശ്രമിച്ചതെന്നും പരമാവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.
















