ബെംഗളൂരു: കാലാവസ്ഥാ മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി പുതിയ ഉപഗ്രഹ വിക്ഷേപണത്തിനൊരുങ്ങി ഇസ്രോ. ഇൻസ്റ്റ്-3ഡിഎസിന്റെ വിക്ഷേപണം ഫെബ്രുവരി 17-ന് നടത്തുമെന്ന് ഇസ്രോ വ്യക്തമാക്കി. എക്‌സിലൂടെയാണ് ഇസ്രോ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
ജിഎസ്എൽവി എഫ്14-ലാകും ഉപഗ്രഹം വിക്ഷേപിക്കുക.ഫെബ്രുവരി 17-ന് ശനിയാഴ്ച വൈകിട്ട് 5.30-ഓടെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ്് സെന്ററിൽ നിന്നും വിക്ഷേപണം നടക്കും. ഇതിന് വേണ്ട സജ്ജീകരണങ്ങൾ അവസാന ഘട്ടത്തിലാണെന്നും ഇസ്രോ അറിയിച്ചു.
കാലാവസ്ഥ നിരീക്ഷണം മെച്ചപ്പെടുത്തുക, ദുരന്ത-അപകട സാഹചര്യങ്ങൾ മുൻകൂട്ടി മനസിലാക്കുക, കര-സമുദ്ര പ്രതലങ്ങളുടെ നിരീക്ഷണം എന്നീ ലക്ഷ്യങ്ങൾ മുന്നിൽ കണ്ടാണ് ഉപഗ്രഹം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: