സ്വന്തമായി ഒരു സംരംഭം തുടങ്ങുന്നതിനായി മികച്ച അവസരവുമായി ഇന്ത്യൻ തപാൽ വകുപ്പ്. വെറും 5,000 രൂപ മുടക്കിൽ സ്വന്തമായി ഒരു ഫ്രാഞ്ചൈസി തുറക്കാൻ അനുവദിക്കുന്ന പദ്ധതിയാണ് തപാൽ വകുപ്പിന് കീഴിൽ സജ്ജമാക്കിയിരിക്കുന്നത്. പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസി സ്‌കീം എന്ന പദ്ധതിയെക്കുറിച്ച് കൂടുതൽ അറിയാം…
അപേക്ഷിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ
1. സംരംഭകർ ഒരു ഇന്ത്യൻ പൗരനോ അല്ലെങ്കിൽ ഇന്ത്യൻ വംശജനോ ആയിരിക്കണം.
2. കുറഞ്ഞത് 18 വയസ് പ്രായമുണ്ടായിരിക്കണം.
3. ഏതെങ്കിലും ക്രിമിനൽ കുറ്റത്തിന് ശിക്ഷിക്കപ്പെട്ടവരാകരുത്.
4. സാധുവായ ഒരു ബിസിനസ് വിലാസവും ബന്ധപ്പെടാനുള്ള നമ്പറും ഉണ്ടായിരിക്കണം.
5. അപേക്ഷകന് അംഗീകൃത സ്‌കൂളിൽ നിന്നും എട്ടാം ക്ലാസ് പാസായതിന്റെയെങ്കിലും സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
ഓൺലൈൻ അല്ലെങ്കിൽ ഓഫ്ലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. തിരഞ്ഞെടുക്കപ്പെട്ടാന് ഇന്ത്യൻ തപാൽ വകുപ്പുമായി ധാരണാ പത്രത്തിൽ ഒപ്പുവയ്‌ക്കേണ്ടതുണ്ട്.പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസിയിൽ നിന്നുമുള്ള വരുമാനം കമ്മീഷൻ ഘടനെ അടിസ്ഥാനമാക്കിയാകും ലഭ്യമാകുക. പോസ്റ്റ് ഓഫീസ് പ്രവർത്തിപ്പിക്കുന്നതിനുള്ള നിബന്ധനകളും വ്യവസ്ഥകളും ഈ കരാറിൽ ഉൾപ്പെട്ടിട്ടുണ്ട്. കമ്മീഷൻ നിരക്കുകളും ഇതിൽ പരാമർശിക്കും.
വരുമാനം
ഫ്രാഞ്ചൈസി ആരംഭിച്ചു കഴിഞ്ഞാൽ, നിങ്ങളുടെ വേതനം കമ്മീഷൻ നിരക്കിലായിരിക്കും ലഭിക്കുക.
1. ഓരോ രജിസ്ട്രേഡ് പോസ്റ്റിനും 3 രൂപ
2. സ്പീഡ് പോസ്റ്റിന് 5 രൂപ
3. 100 മുതൽ 200 രൂപ വരെയുള്ള മണി ഓർഡറിന് 3.5 രൂപ
4. 200 രൂപയുടെ മുകളിലുള്ള മണി ഓർഡറിന് 5 രൂപ
5. രജിസ്ട്രേഡ്, സ്പീഡ് പോസ്റ്റ് സേവനങ്ങൾക്ക് പ്രതിമാസം 1000 രൂപ അധിക കമ്മീഷൻ
6. അധിക ബുക്കിംഗുകൾക്ക് 20 ശതമാനം അധിക കമ്മീഷൻ ലഭ്യമാണ്.
ഫീസ്
പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസി സ്‌കീമിനുള്ള അപേക്ഷകർ 5000 രൂപയാണ് ഡിമാൻഡ് ഡ്രാഫ്റ്റ് മുഖേന നൽകേണ്ടത്. ന്യൂ ഡൽഹിയിലെ ‘അസിസ്റ്റന്റ് ഡയറക്ടർ ജനറൽ, ഡിപ്പാർട്ട്‌മെന്റ് ഓഫ് തപാൽ’ എന്ന വിലാസത്തിലാണ് അടയ്‌ക്കേണ്ടത്. ഏതെങ്കിലും സർക്കാർ സ്‌കീമുകൾക്ക് കീഴിൽ ഇതിനകം തിരഞ്ഞെടുക്കപ്പെട്ടവരും എസ്സി/എസ്ടി, വനിതാ അപേക്ഷകരും അപേക്ഷാ ഫീസ് നൽകേണ്ടതില്ല.
അപേക്ഷിക്കേണ്ടത് എങ്ങനെയെന്ന് നോക്കാം….
ഓൺലൈനായി അപേക്ഷിക്കുന്നവർ ആദ്യം തപാൽ വകുപ്പിന്റെ വെബ്‌സൈറ്റിൽ (indiapost.gov.in) രജിസ്റ്റർ ചെയ്യണം. പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസി തുടങ്ങാൻ അപേക്ഷിക്കുന്നതിന് മുൻപ് തപാൽ വകുപ്പിന്റെ ഔദ്യോഗിക അറിയിപ്പ് ശ്രദ്ധാപൂർവ്വം വായിക്കുകയും ഔദ്യോഗിക വെബ്‌സൈറ്റ് വഴി നിങ്ങളുടെ അപേക്ഷ സമർപ്പിക്കുകയും ചെയ്യുക. (https://www.indiapost.gov.in/VAS/DOP_PDFFiles/Franchise.pdf) എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഫോം ഡൗൺലോഡ് ചെയ്ത് അപേക്ഷ പൂരിപ്പിച്ച് നൽകാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: