തിരുവനന്തപുരം: ജസ്റ്റിസ് ജെ.ബി കോശി കമ്മിഷന്‍ റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ നടപ്പിലാക്കുക, ന്യുനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ അപ്പീല്‍ പിന്‍വലിക്കുക, ദളിത് ക്രൈസ്തവ വിദ്യാര്‍ത്ഥികളുടെ വെട്ടിക്കുറച്ച വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ പുന:സ്ഥാപിക്കുക, ജനസംഖ്യാനുപാതിക സംവരണം നല്‍കുക, പൂര്‍ണസമയ സുവിശേഷ പ്രവര്‍ത്തകര്‍ക്ക് ക്ഷേമനിധി അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ നേതൃതത്തില്‍ കഴിഞ്ഞ മാസം 29 ന് തിരുവല്ലയില്‍ നിന്നാരംഭിച്ച ക്രൈസ്തവ അവകാശ സംരക്ഷണ നീതി യാത്ര സമാപിച്ചു.
ഇന്ന് രാവിലെ 10.30 ന് പാളയം എല്‍എംഎസ് പള്ളി പരിസരത്ത് നിന്ന് സെക്രട്ടേറിയറ്റ് മാര്‍ച്ച് ആരംഭിക്കും. നാഷണല്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് പ്രസിഡന്റ് ഡോ. ഗീവര്‍ഗ്ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും.
വിവിധ സഭാ മേലധ്യക്ഷന്മാര്‍ , സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി, എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍, ശശി തരൂര്‍ എം പി, ബിജെപി ജില്ലാ പ്രസിഡന്റ് വി.വി രാജേഷ്, എന്നിവര്‍ പ്രസംഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: