കാലിഫോര്‍ണിയ: അഞ്ച് വര്‍ഷത്തിനിടെ ആദ്യമായി ലോക ഒന്നാം നമ്പര്‍ പുരുഷ താരം നോവാക് ദ്യോക്കോവിച്ച് ഇന്ത്യന്‍ വെല്‍സ് ടെന്നിസില്‍ കളിക്കാനിറങ്ങും. ഒടുവില്‍ കളിച്ച 2019ലെ ടൂര്‍ണമെന്റില്‍ താരം മൂന്നാം റൗണ്ടില്‍ തോറ്റ് പുറ്തതായിരുന്നു. കൊവിഡ്-19 പടര്‍ന്ന് പിടിച്ചതോടെ വാക്സിനെടുക്കാത്തതിന്റെ പേരില്‍ താരത്തിന് അമേരിക്കയില്‍ പ്രവേശിക്കാനായില്ല. അതിനാലാണ് ഇത്രയും കാലത്തെ ഇടവേള വന്നത്.
ഇതിന് മുമ്പ് അഞ്ച് തവണ ദ്യോക്കോവ് ഇന്ത്യന്‍ വെല്‍സില്‍ ജേതാവായിട്ടുണ്ട്. 2008, 2011, 2014, 2015, 2016 വര്‍ഷങ്ങളിലാണ് ജേതാവായിട്ടുള്ളത്.
മൂന്ന് തവണ ജേതാവായിട്ടുള്ള റാഫേല്‍ നദാലും ഇന്ത്യന്‍ വെല്‍സില്‍ കൡക്കുന്നുണ്ട്. ഓസ്ട്രേലിയന്‍ ഓപ്പണ്‍ തുടങ്ങും മുമ്പേ പരിക്ക് കാരണം പിന്മാറിയ താരത്തിന്റെ അടുത്ത തിരിച്ചുവരവാണിത്. മാര്‍ച്ച് മൂന്ന് മുതല്‍ 17 വരെയാണ് ടൂര്‍ണമെന്റ്.
നിലവിലെ പുരുഷ സിംഗിള്‍സ് ചാമ്പ്യന്‍ സ്പാനിഷ് താരം കാര്‍ലോസ് അല്‍കാരസ് ആണ്. റോജര്‍ ഫെഡറര്‍ക്ക് ശേഷം ഒരു സെറ്റ് പോലും നഷ്ടപ്പെടുത്താതെ ഇന്ത്യന്‍ വെല്‍സ് ജേതാവായ താരമാണ് അല്‍കാരസ്. വനിതകളില്‍ എലേന റൈബാക്കിനയാണ് നിലവിലെ ചാമ്പ്യന്‍. ലോക ഒന്നാം നമ്പര്‍ വനിതാ താരം ഇഗ സ്വിയാറ്റെക്ക് ഇത്തവണ കളിക്കുന്നുണ്ട്. കഴിഞ്ഞ പ്രാവശ്യം സെമിയില്‍ പുറത്തായ താരം 2022ല്‍ ജേതാവായിട്ടുണ്ട്.
ഡാനില്‍ മെദ്വെദെവ്, ഓസ്ട്രേലിയന്‍ ഓപ്പണ്‍ ജേതാവ് ജാന്നിക് സിന്നര്‍, ആേ്രന്ദ റുബ്ലേവ്, അലക്സാണ്ടര്‍ സ്വരേവ്, ആന്‍ഡി മറേ എന്നിവരും ഇന്ത്യന്‍ വെല്‍സില്‍ കളിക്കും. വനിതകളില്‍ കോകോ ഗൗഫ്, നവോമി ഓസാക്ക ഒന്‍സ് ജാബിയര്‍ എന്നിവരും ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: