കൊച്ചി: ഫ്ലാറ്റില്‍ നിന്നും വീണ് മരിച്ച എല്‍ജിബിടിക്യൂ യുവാവിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് ദേവന് രാമചന്ദ്രന്റെതാണ് ഉത്തരവ്. കണ്ണൂര്‍ സ്വദേശിയായ മനുവിന്റെ മൃതദേഹമാണ് ബന്ധുക്കള്‍ക്ക് വിട്ട് നല്കാന് ഉത്തരവായത്. മൃതദേഹം ബന്ധുക്കള്‍ ഏറ്റെടുത്തു.
മൃതദേഹത്തില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ വെച്ച് അന്തിമോപചാരം അര്‍പ്പിക്കാന്‍ മനുവിന്റെ പങ്കാളി കോട്ടയം സ്വദേശി ജെബിന് ജോസഫിന് ഹൈക്കോടതി അനുമതി നല്കി. മൃതദേഹത്തെ അനുഗമിക്കുന്നത് സംബന്ധിച്ച് മനുവിന്റെ സഹോദരനുമായി സംസാരിക്കാനാണ് ജെബിനോട് കോടതി നിര്‍ദേശിച്ചത്.
മരിച്ച മനുവിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം സ്വദേശമായ കണ്ണൂരിലേക്ക് കൊണ്ടുപോകും. മനുവിന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റെടുക്കാന്‍ വിസമ്മതിച്ചുവെന്ന് കാട്ടിയാണ് പങ്കാളിയായ ജെബിന് ജോസഫ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്.
മരിച്ച വ്യക്തിയുമായി കഴിഞ്ഞ ആറ് വര്‍ഷമായി ഒരുമിച്ച് താമസിക്കുകയായിരുന്നുവെന്ന് ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. ഫെബ്രുവരി മൂന്നിന് ഫഌറ്റില്‍ നിന്ന് വീണാണ് ഹര്‍ജിക്കാരന്റെ പങ്കാളിക്ക് പരിക്കേറ്റത്. പിന്നീട് നാലാം തിയതി പങ്കാളി മരിച്ചു. ഈ സാഹചര്യത്തില്‍ ങ്കാളിയുടെ മൃതദേഹം ആശുപത്രിയില്‍ നിന്ന് വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്ജിക്കാരന് കോടതിയെ സമീപിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: