ബെനോനി : അണ്ടര്‍ 19 ലോകകപ്പ് കലാശപ്പോരാട്ടവും ഇന്ത്യയും ഓസ്ട്രേലിയയും തമ്മില്‍. വ്യാഴാഴ്ചത്തെ രണ്ടാം സെമിയില്‍ പാകിസ്ഥാനെ തോല്‍പ്പിച്ച് ഓസ്ട്രേലിയ ഫൈനലിലേക്ക് മുന്നേറി.
ഒരു വിക്കറ്റിനാണ് ഓസ്ട്രേലിയയുടെ ജയം. പാകിസ്ഥാന് ഉയര്‍ത്തിയ 180 എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്ട്രേലിയ 49.1 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സ് നേടി. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന് 48.5 ഓവറില്‍ 179 റണ്‍സിന് എല്ലാവരും പുറത്തായി.
അവസാന വിക്കറ്റില്‍ 16 റണ്‍സ് നേടിയാണ് ഓസ്ട്രേലിയ വിജയം ഉറപ്പിച്ചത്. 10 ഓവറില്‍ 34 റണ്‍സ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തിയ അലി റാസ ആണ് പാകിസ്ഥാനായി മികച്ച ബൗളിംഗ് കാഴ്ചവച്ചത്. അറാഫത് രണ്ട് വിക്കറ്റും നവീദും ഉബൈദ് ഷായും ഒരോ വിക്കറ്റ് വീതവും നേടി.
ഓസ്ട്രേലിയയക്ക് വേണ്ടി 49 റണ്‍സ് എടുത്ത ഒലിവര്‍ പീക് ആണ് ടോപ് സ്കോറര്‍.
പാകിസ്ഥാന് വേണ്ടി അസന്‍ അവൈസും അറാഫത് മിന്‍ഹാസും 52 റണ്‍സ് വീതം നേടി. ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച് ആയിരുന്നു ഇന്ത്യ ഫൈനലില്‍ എത്തിയത്. ഞായറാഴ്ച ആകും ഫൈനല്‍.
ഇന്ത്യയില്‍ നടന്ന പുരുഷ ലോകകപ്പ് ഫൈനലിന് സമാനമാകുകയാണ് കൗമാര ലോകകപ്പിന്റെ ഫൈനല്‍. അന്ന് രോഹിത് ശര്‍മ്മയുടെ ഇന്ത്യയെ തോല്‍പ്പിച്ച് ഓസ്ട്രേലിയ കിരീടം നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: