കാഞ്ഞങ്ങാട്: തപസ്യ കലാസാഹിത്യ വേദി 48-ാമത് സംസ്ഥാന വാര്‍ഷികോത്സവം കാഞ്ഞങ്ങാട്ട്, 10, 11 തീയതികളില്‍. നെല്ലിത്തറ പൂങ്കാവനം സഭാമണ്ഡപത്തിലാണ് പരിപാടികള്‍. 10ന് രാവിലെ കേന്ദ്ര സംസ്കാരിക വകുപ്പ് സഹമന്ത്രി മീനാക്ഷി ലേഖി ഉദ്ഘാടനം ചെയ്യും. സംസ്ഥാന അധ്യക്ഷന്‍ പ്രൊഫ. പി.ജി. ഹരിദാസ് അധ്യക്ഷനാവും. തെയ്യം കലാചാര്യന്‍ പദ്മശ്രീ ഇ.പി. നാരായണ പെരുവണ്ണാന്, പ്രശസ്ത നര്‍ത്തകി ഡോ. കൃപ ഫഡ്കേ എന്നിവര്‍ മുഖ്യാതിഥികളാവും.
പ്രൊഫ. ഡോ. എം.വി. നടേശന് സ്മരണിക പ്രകാശനം ചെയ്യും. ചിന്മയാ മിഷന് കേരള ഘടകം അധ്യക്ഷന്‍ സ്വാമി വിവിക്താനന്ദസരസ്വതി അനുഗ്രഹഭാഷണം നടത്തും. പൂരക്കളി ആചാര്യന് പി. ദാമോദര പണിക്കര്‍, തപസ്യ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് കല്ലറ അജയന്, സംസ്കാര്‍ ഭാരതി അഖില ഭാരതീയ കാര്യകാരി സദസ്യന്‍ കെ. ലക്ഷ്മി നാരായണന്, സ്വാഗത സംഘം ചെയര്മാന് മണികണ്ഠന് മേലത്ത്, ജില്ലാ പ്രസിഡന്റ് കെ. ബാലചന്ദ്രന്, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ടി. രാമചന്ദ്രന്, സെക്രട്ടറി എം.വി. ശൈലേന്ദ്രന് പങ്കെടുക്കും.
ദുര്‍ഗാദത്ത പുരസ്കാര സമര്‍പ്പണ സഭയില്‍ കല്ലറ അജയന് അധ്യക്ഷനാവും. തപസ്യ സംസ്ഥാന ഉപാധ്യക്ഷന്‍ ശ്രീശൈലം ഉണ്ണികൃഷ്ണന് ദുര്‍ഗ്ഗാദത്ത അനുസ്മരണം നടത്തും. സംസ്ഥാന ഉപാധ്യക്ഷന്‍ യു.പി. സന്തോഷ് അവാര്‍ഡ് ജേതാവ് യദുകൃഷ്ണനെ പരിചയപ്പെടുത്തും. ഗാനരചയിതാവ് ഐ.എസ്. കുണ്ടൂര്‍ പുരസ്കാരം സമ്മാനിക്കും.
വൈകിട്ട് മൂന്നിന് സാംസ്കാരിക ദേശീയതയും വര്‍ത്തമാന കേരളവും സെമിനാറില്‍ തപസ്യ സംസ്ഥാന ഉപാധ്യക്ഷന്‍ മുരളി പാറപ്പുറം അധ്യക്ഷനാവും. ഡോ.എം.വി. നടേശന്, കേന്ദ്ര സര്‍വകലാശാല മലയാളവിഭാഗം മേധാവി ഡോ.വി. രാജീവ്, എഴുത്തുകാരന് എം. ശ്രീഹര്ഷന്, തപസ്യ സംസ്ഥാന സെക്രട്ടറി പി.ജി. ഗോപാലകൃഷ്ണന്, തപസ്യ സംസ്ഥാന സെക്രട്ടറി ടി.എസ്. നീലാംബരന്‍ എന്നിവര്‍ സംസാരിക്കും.
വൈകിട്ട് 6 ന് കലാസന്ധ്യ പ്രശസ്ത നര്‍ത്തകി ഡോ. കൃപ ഫഡ്കെ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ഉപാദ്ധ്യക്ഷ രജനി സുരേഷ് അധ്യക്ഷയാവും. ജില്ലാ പ്രസിഡന്റ് കെ. ബാലചന്ദ്രന്, സംസ്ഥാന സമിതിയംഗം മണി എടപ്പാള്‍ പങ്കെടുക്കും.
11 ന് രാവിലെ 8.30 ന് പ്രതിനിധിസഭ ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ ആര്. സഞ്ജയന് ഉദ്ഘാടനം ചെയ്യും. പ്രൊഫ.പി.ജി. ഹരിദാസ് അധ്യക്ഷനാവും. തുടര്‍ന്ന് സംഘടനാ ചര്‍ച്ച. സമാപന സഭയില്‍ ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് കെ.പി.രാധാകൃഷ്ണന് പ്രഭാഷണം നടത്തും.
250 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. കലാസന്ധ്യയില്‍ പൂരക്കളി, യക്ഷഗാനം, ഓട്ടന്തുള്ളല്, തിരുവാതിര, നൃത്തശില്‍പ്പം, കൈ കൊട്ടിക്കളി തുടങ്ങിയ കലാപരിപാടികള്‍ ഉണ്ടാകും. വിവിധ ശില്‍പ്പ- ചിത്രപ്രദര്‍ശനം ഒരുക്കും. വാര്‍ത്താസമ്മേളനത്തില്‍ വര്‍ക്കിങ് പ്രസിഡന്റ് കല്ലറ അജയന്, ജില്ലാ പ്രസിഡന്റ് കെ. ബാലചന്ദ്രന്, സംസ്ഥാന സെക്രട്ടറി എം.വി. ശൈലേന്ദ്രന്, പി. ദാമോദര പണിക്കര്‍, സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ ടി. ദിനേശന്, രാജ കുമാര്‍ കല്യോട്ട്, സുകുമാരന്‍ ആശീര്‍വാദ്, ബാബു കോട്ടപ്പാറ എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: