ഭുവനേശ്വര്‍: ഭുവനേശ്വറിലെ കെഐഐടിഎസ് യൂണിവേഴ്സിറ്റി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പുരുഷ-വനിതകള്‍ക്കായുള്ള 73-ാമത് ജൂനിയര്‍ ദേശീയ ബാസ്ക്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ലീഗ് റൗണ്ടിന് ഒരു ദിവസം ശേഷിക്കെ കര്‍ണാടകയ്ക്കെതിരെ 68-45ന് ജയിച്ച് കേരള വനിതകള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. പുഷന്മാര് പ്രീ ക്വാര്‍ട്ടറില്‍ കടന്നിട്ടുണ്ട്.
വനിതകളില്‍ തമിഴ്നാട്, മഹാരാഷ്ട്ര പഞ്ചാബ്, ഛത്തീസ്ഗഡ്, മധ്യപ്രദേശ് ടീമുകളും ക്വാര്‍ട്ടറില്‍ കിടന്നിട്ടുണ്ട്. പുരുഷന്മാരില് ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് തമിഴ്നാട്, രാജസ്ഥാന് ചണ്ഡീഗഡ് എന്നിവരും ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. കേരള പുരുഷന്മാര് ലീഗ് മത്സരത്തില്‍ മൂന്നാം ക്വാര്‍ട്ടര്‍ വരെ പഞ്ചാബിനോട് മുന്നിട്ട് നിന്ന ശേഷം 63 -72 എന്ന സ്കോറിന് പരാജയപെട്ടു.
വനിതകളുടെ ലീഗ് മത്സരങ്ങളില്‍ വനിതകളില്‍ പഞ്ചാബ് ഉത്തര്‍പ്രദേശിനെ 79-69ന് മഹാരാഷ്ട്ര ചണ്ഡീഗഡിനെയും (76-45) മധ്യപ്രദേശിനെ ഹരിയാനയെയും (56-38) തോല്‍പ്പിച്ചു.
പുരുഷന്മാരില് ചണ്ഡീഗഢ് കര്‍ണാടകയെയും (65-50) ഉത്തര്‍പ്രദേശ് മധ്യപ്രദേശിനെയും (109-63) തോല്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: