69-ാമത് ദേശീയപുരസ്‌കാരം നേടിയ ‘കടൈസി വ്യവസായി’എന്ന സിനിമയിൽ അഭിനയിച്ച കാസമ്മാൾ (71) മകന്റെ അടിയേറ്റു മരിച്ചു. മകൻ നമകോടിയെ (52) പോലീസ് അറസ്റ്റ് ചെയ്തു. മധുര ജില്ലയിൽ ഉസിലാമ്പട്ടിക്കടുത്ത് അണയൂരിലാണ് സംഭവം. മദ്യപിക്കാൻ പണംചോദിച്ച് വഴക്കിടുന്നതിനിടയിൽ മകൻ അമ്മയെ തലയ്‌ക്കടിച്ചു വീഴ്‌ത്തുകയായിരുന്നു. അടിയേറ്റ കാസമ്മാൾ തത്ക്ഷണം മരിച്ചതായാണ് പോലീസ് റിപ്പോർട്ട്.
ബാൽസാമി-കാസമ്മാൾ ദമ്പതിമാർക്ക് നമകോടിയുൾപ്പെടെ മൂന്നു മക്കളാണ്. ഭാര്യയുമായി പിണങ്ങിയതിനുശേഷം നമകോടി മാതാപിതാക്കൾക്കൊപ്പമാണ് താമസിച്ചിരുന്നത്.
എം മണികണ്ഠൻ രചനയും സംവിധാനവും നിർമ്മാണവും നിർവ്വഹിച്ച ചിത്രമാണ് കടൈസി വ്യവസായി. 85 വയസ്സുള്ള ഒരു കർഷകനെക്കുറിച്ചാണ് സിനിമ പറയുന്നത്. വിജയ് സേതുപതി, അന്തരിച്ച നടൻ നല്ലാണ്ടി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. വിജയ് സേതുപതിയും നല്ലാണ്ടി എന്ന 85-കാരനും പ്രധാനവേഷം കൈകാര്യംചെയ്ത ‘കടൈസി വ്യവസായി’(അവസാനത്തെ കർഷകൻ)യിൽ ഒട്ടേറെ ഗ്രാമീണർ അഭിനയിച്ചിരുന്നു. അതിലൊരാളായിരുന്നു വിജയ് സേതുപതിയുടെ അമ്മായിയായി അഭിനയിച്ച കാസമ്മാൾ. യോഗി ബാബുവും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തി. മണികണ്ഠൻ തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും നിർവഹിച്ചത്. മികച്ച തമിഴ് ചിത്രമായാണ് കടൈസി വ്യവസായി തെരഞ്ഞെടുക്കപ്പെട്ടത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: