തിരുവനന്തപുരം: ശ്രീകുമാരന്‍ തമ്പി ഒരു ഗാനമെഴുതിയാല്‍ തീര്‍ച്ചയായും അത് സ്വീകരിക്കണമെന്നും കേരളഗാനത്തിന് ഒരു മത്സരാര്‍ത്ഥിയാക്കേണ്ട ആളല്ല ശ്രീകുമാരന്‍ തമ്പിയെന്നും സാഹിത്യ വിമര്‍ശകനും ഭാഷാ പണ്ഡിതനുമായ എം.എന്‍. കാരശ്ശേരി. മലയാളം ടിവി ചാനലില്‍ നടന്ന സംവാദത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എക്കാലത്തേയും മികച്ച ഗാനരചയിതാക്കളില്‍ ഒരാളാണ് ശ്രീകുമാരന്‍ തമ്പി. അദ്ദേഹത്തോട് ചോദിച്ചുവാങ്ങിയ ഒരു ഗാനം ഒരിയ്ക്കലും നിരസിച്ചുകൂടാ. ശ്രീകുമാരന്‍ തമ്പിയുടെ ഗാനം ലീലാവതി നിരസിച്ചുവെന്ന് കെ. സച്ചിദാനന്ദന് പറഞ്ഞിരുന്നു. പക്ഷെ ആ ഗാനം കണ്ടിട്ടുപോലുമില്ലെന്നാണ് ലീലാവതി ടീച്ചര്‍ പറഞ്ഞത്. ഓര്‍മ്മക്കുറവില്ലാത്ത ഒരാളാണ് ലീലാവതി ടീച്ചര്‍. അപ്പോള്‍ എവിടെയാണ് പ്രശ്നം എന്ന് കണ്ടെത്തേണ്ടിരിക്കുന്നു. ഗാനം നിരസിച്ച വിവരം ശ്രീകുമാരന്‍തമ്പിയെ അറിയിക്കേണ്ട വ്യക്തി അബൂബക്കറാണെന്നും സച്ചിദാനന് പറഞ്ഞിരുന്നു. ഇവര്‍ തമ്മില്‍ എന്തെങ്കിലും പ്രശ്നമുണ്ടോ, അക്കാദമിക്കുള്ളില്‍ എന്തെങ്കിലും പ്രശ്നം നിലനില്‍ക്കുന്നുണ്ടോ എന്ന് അറിഞ്ഞുകൂടാ.- കാരശ്ശേരി പറഞ്ഞു.
വയലാര്‍, പി ഭാസ്കരന് എന്നിവരപ്പോലെ ഒരു ഗാനരചയിതാവാണ് ശ്രീകുമാരന്‍ തമ്പിയും അദ്ദേഹം സിനിമസംവിധായകനാണ്, തിരക്കഥാകൃത്താണ്. അങ്ങിനെ വ്യാപകമായി സ്വീകാര്യനായ വ്യക്തിയാണ്. -എം.എന്‍.കാരശ്ശേരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: