ഇറ്റാനഗർ: ജൽ ജീവൻ മിഷൻ പദ്ധതിക്ക് കീഴിൽ നൂറ് ശതമാനം എല്ലാ വീട്ടിലും കുടിവെള്ള ടാപ്പ് ലഭ്യമാക്കി അരുണാചൽ പ്രദേശിലെ വെസ്റ്റ് സിയാങ് ജില്ല. സംസ്ഥാന ജലവിഭവ ഉന്നത സെക്രട്ടറിയാണ് ഇക്കാര്യം അറിയിച്ചത്. ജില്ലയിലെ 117 വില്ലേജുകളിലും ഇപ്പോൾ ടാപ്പ് കുടിവെള്ള കണക്ഷനുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തിങ്കളാഴ്ച ആലോ നഗരത്തിൽ പബ്ലിക് ഹെൽത്ത് എൻജിനീയറിങ് ആൻഡ് വാട്ടർ സപ്ലൈ ഡിപ്പാർട്ട്‌മെൻ്റ് സംഘടിപ്പിച്ച ചടങ്ങിൽ ആലോ ഈസ്റ്റ് എംഎൽഎ കെൻ്റോ ജിനി, ജൽ ജീവൻ മിഷൻ പരിപാലിക്കാൻ വില്ലേജ് വാട്ടർ മാനേജ്‌മെൻ്റ് കമ്മിറ്റികളോട് ആവശ്യപ്പെട്ടു. അരുണാചൽ പ്രദേശിലെ ഉൾഗ്രാമങ്ങളിൽ ജലലഭ്യതയുടെ കുറവ് പരിഹരിക്കാൻ ജൽ ജീവൻ പദ്ധതികൊണ്ട് സാധിക്കുമെന്നും പാർലമെൻ്ററി കാര്യ മന്ത്രിയുടെ ഉപദേഷ്ടാവ് കൂടിയായ ജിനി വ്യക്തമാക്കി.
വെസ്റ്റ് സിയാങ് ഡെപ്യൂട്ടി കമ്മീഷണർ മാമു ഹാഗെ വെള്ളത്തിന്റെ ഗുണനിലവാരം നിരീക്ഷിക്കാൻ ജല വകുപ്പിനോട് നിർദ്ദേശം നൽകുകയും അവരുടെ നേട്ടങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: