തിരുവനന്തപുരം: ഇന്നത്തെ സംസ്ഥാന ബജറ്റില്‍ ക്ഷേമപദ്ധതികളുടെയൊന്നും തുക വര്‍ധിപ്പിക്കാനിടയില്ല. ക്ഷേമപെന്ഷന് കൂട്ടില്ല. എന്നാല്‍ ഫീസുകളും നിരക്കുകളും ഗണ്യമായി കൂട്ടി വരുമാനം വര്‍ധിപ്പിക്കും. ബജറ്റില്‍ കേന്ദ്ര സര്‍ക്കാരിനെതിരായ വിമര്‍ശനത്തിന് പ്രാധാന്യം കിട്ടാന്‍ സാധ്യതയുണ്ടെന്ന് നിരീക്ഷകര്‍ കരുതുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിക്കുകാരണം കേന്ദ്രസര്‍ക്കാരാണെന്ന് വരുത്തിതീര്‍ക്കുകയാകും ലക്ഷ്യം. ഫലത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരായ കുറ്റപത്രമാകും കേരളാ ബജറ്റ്. മദ്യത്തെയും പെട്രോളിനെയും ജിഎസ്ടിയില്പ്പെടുത്താത്തതിനാല് 1963ലെ പൊതു വില്പന നികുതി നിയമപ്രകാരമാണ് മദ്യത്തിനും പെട്രോളിയത്തിനും നികുതി ചുമത്തുന്നത്. അതു പ്രകാരം ആദ്യവില്പനയില് മാത്രമാണ് നികുതി. പിന്നീട് വന്ന വാറ്റ് നിയമത്തിലും ജിഎസ്ടിയിലും മൂല്യവര്ദ്ധനയ്ക്കനുസരിച്ച് നികുതി എല്ലാ ഉല്പന്നങ്ങള്ക്കും ഈടാക്കിയപ്പോള്‍ മദ്യം പഴയനിലയില്‍ തന്നെ തുടര്‍ന്നു. ബാറുകള്‍ വന്‍തോതില്‍ വിലയീടാക്കി ലാഭം കൊയ്തപ്പോഴാണ് വിറ്റുവരവ് നികുതി ഈടാക്കിയത്. ഇതാണ് ബജറ്റില്‍ കുറച്ചുകൊടുക്കാന്‍ ആലോചിക്കുന്നത്.
ഇത് ബാര്‍ മുതലാളിമാരെ തെരഞ്ഞെടുപ്പു മുന്നില്‍കണ്ട് പ്രീണിപ്പിക്കാനാണെന്ന ആക്ഷേപം ഉയരുന്നുണ്ട്. കൂടാതെ മദ്യവില്പനയില് നഷ്ടമുണ്ടായെന്ന് വരുത്തി തീര്‍ത്ത് വില്പനക്കാരെ സഹായിക്കാന്‍ സമാശ്വാസ പദ്ധതിയും പ്രഖ്യാപിച്ചേക്കും. തോമസ് ഐസക്കിന്റെ അവസാന ബജറ്റിലും ബാര്‍ മുതലാളിമാര്‍ക്ക് വാരിക്കോരി സഹായങ്ങള്‍ നല്‍കിയിരുന്നു. നികുതി നിശ്ചയിക്കാനുള്ള സോഫറ്റ്വെയറില്‍ അപാകതയുണ്ടായെന്ന് ചൂണ്ടിക്കാട്ടി ആനുകൂല്യങ്ങളും പ്രഖ്യാപിച്ചു. ബാര്‍ മുതലാളിമാരെ സഹായിക്കുന്നതില്‍ പ്രതിപക്ഷത്തിനും എതിര്‍പ്പുണ്ടാകില്ല. തെരഞ്ഞെടുപ്പുകാലമായതിനാല്‍ അവരെ പിണക്കാന്‍ പ്രതിപക്ഷത്തിനും കഴിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: