ബെംഗളൂരു: സാംസ്കാരിക വൈവിധ്യത്തിന്റെ ഏകത്വ ഭാവം പ്രകടിപ്പിച്ച് ഘോഷയാത്രയോടെ സംസ്കാര്‍ ഭാരതിയുടെ കലാ സാധക സംഗമത്തിന് സമാപനം. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള രണ്ടായിരത്തി അഞ്ഞൂറോളം കലാ സാധകര്‍ അണിചേര്‍ന്ന സാംസ്കാരിക ഘോഷയാത്രയില്‍ ഓരോ പ്രദേശത്തെ കലാ ആവിഷ്കാരം നടന്നു.
കശ്മീരിലെ ലെയില്‍ നിന്നുള്ള പരമ്പരാഗത വേഷം ധരിച്ച കലാകാരന്മാരുടെ കലാപ്രകടനങ്ങള്‍ മുതല്‍ കേരളം-തമിഴ്നാട് കലാകാരന്മാരുടെയും പ്രവര്‍ത്തകരുടെയും ശബരിമല- പഴനിമല യാത്രകളുടെ ആവിഷ്കാരം വരെ വൈവിധ്യ പൂര്‍ണമായി ഘോഷയാത്രയിലെ ദൃശ്യങ്ങള്‍. കറുപ്പുടുത്തും അയ്യപ്പ കീര്‍ത്തനം പാടിയും നടത്തിയ ഘോഷയാത്രയില്‍ കാണികളും അണിചേര്‍ന്നു.
മൂന്നാം ദിവസം അവതരിപ്പിക്കപ്പെട്ട കലാ പരിപാടികളില്‍ സാമൂഹ്യ സമരസതയുടെ സന്ദേശം മുഴങ്ങി. രാമായണവും കൃഷ്ണകഥകളും ശിവജിയുടെ ജീവിതവും ദൃശ്യത്തിലായി. ചെറുനാടകവും നൃത്ത ശില്പങ്ങളും നാടന്‍ പാട്ടുകളും അരങ്ങു വാണു.
വിവിധ ഭാഷകളിലെ ഗീതങ്ങള്‍ ചേര്‍ത്തവതരിപ്പിച്ച ഗാനമാലയില്‍ ”പരമ പവിത്രമാമീ മണ്ണില്‍ ഭാരതാംബയെ പൂജിക്കാന്‍…” എന്ന ഗീതം കര്‍ണാടക സംഘം ആലപി
ച്ചപ്പോള്‍ സദസ്സ് ഒന്നടങ്കം താളം പിടിച്ച് ഭാഷയ്ക്കപ്പുറം സംസ്കാരം ഒന്നാണെന്ന സന്ദേശം പരത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: