Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇഷ്ടക്കാര്‍ക്ക് വാരിക്കോരി, അല്ലാത്തവര്‍ക്ക് പിച്ചക്കാശ്; നാണം കെട്ട് സാഹിത്യ അക്കാദമി, വന്‍ക്രമക്കേടെന്നും ആരോപണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2024, 06:37 pm IST
in Kerala

തൃശൂര്‍ : ഇഷ്ടക്കാര്‍ക്ക് വാരിക്കോരി, അല്ലാത്തവര്‍ക്ക് പിച്ചക്കാശ്. കേരള സാഹിത്യ അക്കാദമി സംഘടിപ്പിച്ച സാഹിത്യോത്സവത്തില്‍ പങ്കെടുക്കാനെത്തിയ എഴുത്തുകാരെ അപമാനിച്ചതില്‍ വ്യാപക പ്രതിഷേധം. ബാലചന്ദ്രന്‍ ചുള്ളിക്കാട്  പരസ്യമായി പ്രതിഷേധവുമായി രംഗത്ത് വന്നതിന് പിന്നാലെ ഒട്ടേറെ എഴുത്തുകാരാണ് സമാനമായ അനുഭവങ്ങള്‍ പങ്കുവെക്കുന്നത്.

വണ്ടിക്കൂലി പോലും നല്‍കിയില്ലെന്ന് പലരും പരാതിപ്പെട്ടു. രണ്ടാം നിരയിലും മൂന്നാം നിരയിലുമുള്ള ഒട്ടേറെ എഴുത്തുകാരെയും യുവപ്രതിഭകളെയും പരിപാടിക്ക് ക്ഷണിച്ചിരുന്നു. എന്നാല്‍ ഇവര്‍ക്ക് വണ്ടിക്കൂലി പോലും നല്‍കിയില്ല.

അതേസമയം പ്രകാശ് രാജിനെ പോലെയുള്ള മോദി വിരുദ്ധരെ പതിനായിരങ്ങള്‍ ചെലവഴിച്ചാണ് വേദിയില്‍ എത്തിച്ചത്. വിമാനക്കൂലിയും സ്റ്റാര്‍ ഹോട്ടലിലെ താമസവും ഉള്‍പ്പെടെ വന്‍ തുകയാണ് ഇവര്‍ക്ക് വേണ്ടി ചെലവഴിച്ചത്. പരിപാടിക്കായി ഒരു കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ തന്നെ നല്‍കിയിട്ടുണ്ട്. ഇതിന് പുറമേ രണ്ടു കോടിയോളം സ്‌പോണ്‍സര്‍മാരില്‍ നിന്നും മറ്റും പിരിച്ചെടുത്തതായാണ് വിവരം.

ഈ തുക എന്ത് ചെയ്തു എന്ന് ചോദ്യത്തിന് ഉത്തരമില്ല. സാഹിത്യോത്സവത്തിന്റെ ഭാഗമായി നടന്ന പുസ്തകോത്സവത്തില്‍ പങ്കെടുത്ത പ്രസാധകരില്‍ നിന്നെല്ലാം തറവാടക ഈടാക്കിയിട്ടുണ്ട്. അതിന് പുറമേ പരിപാടിയില്‍ ഡെലിഗേറ്റ് ഫീസ് എന്ന ഇനത്തില്‍ വന്‍ തുകയും പിരിച്ചെടുത്തിട്ടുണ്ട്. ഹാള്‍ വാടക ഇനത്തില്‍ ഒരു രൂപ പോലും ചെലവില്ല. ബാലചന്ദ്രന്‍ ചുള്ളിക്കാടിനെ പോലെ കേരളത്തിലെ ഏറ്റവും പ്രശസ്തനായ കവിക്ക് പോലും 2400 രൂപയാണ് കൊടുത്തത്. ബാക്കിയുള്ളവരുടെ കാര്യം അതിലും ദയനീയം.

വന്‍ സാമ്പത്തിക വെട്ടിപ്പാണ് സാഹിത്യോത്സവത്തിന്റെ മറവില്‍ നടന്നതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത് ഇതിനു മുന്‍പും പുസ്തകോത്സവങ്ങളും സാഹിത്യോത്സവങ്ങളും നടത്തിയതിന്റെ പേരില്‍ ക്രമക്കേടുകള്‍ അന്വേഷണ വിധേയമായിട്ടുണ്ട്.

ഏകപക്ഷീയമായി സിപിഎമ്മിനെ പിന്തുണയ്‌ക്കുന്ന ആളുകളെ മാത്രമാണ് വേദിയില്‍ എത്തിച്ചത്. മറ്റ് മുന്‍നിര എഴുത്തുകാരെ പോലും അവഗണിക്കുകയായിരുന്നു. സിപിഎമ്മിനെതിരെ സംസാരിക്കാന്‍ സാധ്യതയുള്ള മുഴുവന്‍ എഴുത്തുകാരെയും ഒഴിവാക്കിയാണ് പരിപാടി സംഘടിപ്പിച്ചത്. ഫലത്തില്‍ സിപിഎമ്മിനു വേണ്ടിയുള്ള കുഴലൂത്തായി മാറി അക്കാദമിയുടെ സാഹിത്യോത്സവം.

അതിനു പിന്നാലെ പ്രതിഫലത്തെ ചൊല്ലി ബാലചന്ദ്രന്‍ ചുള്ളിക്കാടിനെ പോലെ പ്രശസ്തരായവര്‍തന്നെ രംഗത്തുവന്നതോടെ സാഹിത്യോത്സവം നാണക്കേടില്‍ കലാശിക്കുകയും ചെയ്തു. ഇനി അറിയാനുള്ളത് എത്ര തുകയുടെ വെട്ടിപ്പാണ് ഇതിന്റെ മറവില്‍ സിപിഎം നേതാക്കളും സഹയാത്രികരുമായ ഇടതു സാംസ്‌കാരിക പ്രവര്‍ത്തകര്‍ നടത്തിയത് എന്ന് മാത്രമാണ്.

അതേസമയം ബാലചന്ദ്രന്‍ ചുള്ളിക്കാട് ഇന്നും പ്രതികരണവുമായി രംഗത്തെത്തി. സാഹിത്യ അക്കാദമി എനിക്ക് നഷ്ടപരിഹാരം വാഗ്ദാനം ചെയ്തിട്ടുണ്ട്. അതെനിക്കാവശ്യമില്ല.
കാരണം പണമോ സാഹിത്യ അക്കാദമിയോ സച്ചിദാനന്ദൻമാഷോ ഒന്നും ആയിരുന്നില്ല എന്റെ പ്രതിഷേധത്തിന്റെ ലക്ഷ്യം.

മിമിക്രിക്കാർക്കും പാട്ടുകാർക്കും നർത്തകർക്കും സീരിയൽ- സിനിമാതാരങ്ങൾക്കുമൊക്കെ പതിനായിരങ്ങളും ലക്ഷങ്ങളുമാണ് പരിപാടികൾക്കു പ്രതിഫലമായി സമൂഹം നൽകുന്നത്. സർക്കാരും സമൂഹവും ഞങ്ങളെപ്പോലുള്ള കവികളോടു കാണിക്കുന്ന അവഗണനയും വിവേചനവും എന്റെ അക്കാദമി അനുഭവത്തെ മുൻനിർത്തി
വെളിപ്പെടുത്തുകയായിരുന്നു എന്റെ ലക്ഷ്യം. എനിക്കു വ്യക്തിപരമായി നഷ്ടപരിഹാരം നൽകി പരിഹരിക്കാവുന്ന പ്രശ്നമല്ല അത്.

സാഹിത്യസമ്പർക്കത്തിന്റെ വിശാലമേഖലകൾ തുറക്കുന്ന അന്താരാഷ്‌ട്ര സാഹിത്യോൽസവത്തെയും പ്രിയകവി സച്ചിദാനന്ദൻ അടക്കമുള്ള അക്കാദമി ഭാരവാഹികളുടെ കഠിനപ്രയത്നത്തെയും ഞാൻ ആദരിക്കുന്നു.
സർക്കാരും സമൂഹവും ഞങ്ങൾ കവികളോടുള്ള സമീപനത്തിൽ മാറ്റം വരുത്തണം. അല്ലാതെ എനിക്കു നഷ്ടപരിഹാരം നൽകി എന്നെ ഒതുക്കുകയല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

 

Tags: Balachandran ChullikkadKerala Sahitya Akademi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഭിക്ഷ കിട്ടിയില്ലെങ്കിലും പട്ടികടി കൊള്ളാതിരുന്നാല്‍ മതി; മടുത്തു’; പൊതുവേദിയില്‍ നിന്ന് എന്നേക്കുമായി പിന്‍വാങ്ങിയെന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാട്

Literature

ജി.ആര്‍ ഇന്ദുഗോപനും ഷിനിലാലിനും അനിതാ തമ്പിക്കും കേരള സാഹിത്യ അക്കാദമി പുരസ്‌കാരം

സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം സി.എല്‍. ജോസ്
പ്രസിഡന്റ് കെ. സച്ചിദാനന്ദനില്‍ നിന്ന് ഏറ്റുവാങ്ങുന്നു
Kerala

കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ സമര്‍പ്പിച്ചു

Kerala

മോട്ടിവിഷം വാരിവിതറുന്ന അനിൽ ബാലചന്ദ്രന് 4 ലക്ഷം; രണ്ട് മണിക്കൂർ പ്രഭാഷണത്തിന് ബാലചന്ദ്രൻ ചുള്ളിക്കാടിന് 2400 രൂപ: പരിഹസിച്ച് ബല്‍റാം

Kerala

സാഹിത്യഅക്കാദമിയില്‍ നിന്നുള്ള ഷോക്ക്; പ്രസംഗിക്കാന്‍ വിളിച്ച എംടിയോട് സാഹിത്യ പ്രഭാഷണ പരിപാടി അവസാനിപ്പിച്ചുവെന്നറിയിച്ച് ചുള്ളിക്കാട്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.