Categories: KeralaPathanamthitta

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ 18 പ്രതികള്‍

വിദ്യാര്‍ത്ഥിനി സ്‌കൂളില്‍ പോകാന്‍ മടി കാണിച്ചതിനെ തുടര്‍ന്ന് വാര്‍ഡ് അംഗവും കൗണ്‍സിലറും ഇടപെട്ടു

Published by

പത്തനംതിട്ട : പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ 18 പ്രതികളെന്ന് സൂചന. പെണ്‍കുട്ടിയുടെ നഗ്‌ന ചിത്രം പ്രചരിപ്പിച്ചുവെന്നും പരാതിയുണ്ട്.

ഇന്‍സ്റ്റാഗ്രാം വഴിയാണ് പ്രതികള്‍ വിദ്യാര്‍ത്ഥിനിയുമായി പരിചയപ്പെട്ടത്. ശിശു സംരക്ഷണ സമിതി വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് കേസെടുത്തു.

വിദ്യാര്‍ത്ഥിനി സ്‌കൂളില്‍ പോകാന്‍ മടി കാണിച്ചതിനെ തുടര്‍ന്ന് വാര്‍ഡ് അംഗവും കൗണ്‍സിലറും ഇടപെട്ടു. കൗണ്‍സിലിംഗിലാണ് പീഡന വിവരം വ്യക്തമായത്. പതിനെട്ട് പ്രതികളില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തയാളാണ് എന്നാണ് വെളിപ്പെടുത്തല്‍. തുടര്‍ന്ന് പരാതി പൊലീസ് സ്റ്റേഷന് കൈമാറി. പ്രതികളില്‍ ചിലരെ പൊലീസ് പിടികൂടിയിട്ടുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by