Categories: Kerala

‘കണ്ണീര്‍ കൊമ്പന്‍’ മരണം ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

Published by

കല്‍പ്പറ്റ: മാനന്തവാടി ടൗണിനെ ഏറെ നേരം വിറപ്പിച്ച തണ്ണീര്‍ക്കൊമ്പന്‍ ചരിഞ്ഞു. ആനയെ ബന്ദിപ്പൂരിലെത്തിച്ച് തുറന്നുവിട്ടതിന് പിന്നാലെയാണിത്. ശനിയാഴ്ച പുലര്‍ച്ചയോടെയാണ് പ്രാഥമിക പരിശോധനയ്‌ക്ക് ശേഷം ആനയെ തുറന്ന് വിട്ടത്. മുത്തങ്ങയിലെ എലിഫെന്റ് ആംബുലന്‍സിലാണ് ആനയെ ബന്ദിപ്പൂരിലെത്തിച്ചത്. വെള്ളിയാഴ്ച രാത്രിയോടെയാണ് മാനന്തവാടി ടൗണിനെ ഒരു പകല്‍ മുഴുവന്‍ വിറപ്പിച്ച തണ്ണീര്‍ക്കൊമ്പനെ മയക്കുവെടിവച്ചത്. മണിക്കൂറുകള്‍ക്ക് ശേഷം താപ്പാനകളുടെ സഹായത്തോടെ എലിഫെന്റ് ആംബുലന്‍സില്‍ കയറ്റി.

മയക്കുവെടി വച്ച് കര്‍ണാടക വനംവകുപ്പിന് കൈമാറിയ തണ്ണീര്‍ക്കൊമ്പന്റെ മരണ കാരണം ഹൃദയാഘാതമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മരണകാരണം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. ആന പൂര്‍ണ ആരോഗ്യവാനാണെന്നായിരുന്നു വനംവകുപ്പിന്റെ റിപ്പോര്‍ട്ട്.

എന്നാല്‍ തണ്ണീര്‍ക്കൊമ്പന്റെ ശരീരത്തില്‍ മുഴയുണ്ടായിരുന്നുവെന്നും അത് പഴുത്തിരുന്നുവെന്നുമാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍. ലിംഗത്തില്‍ മുറിവുണ്ടായിരുന്നു. ഞരമ്പില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞിരുന്നു. സമ്മര്‍ദത്തെത്തുടര്‍ന്നുണ്ടായ ഹൃദയാഘാതമാണ് മരണ കാരണമെന്നും പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളത്തിലെയും കര്‍ണാടകയിലെയും വെറ്ററിനറി ടീം സംയുക്തമായാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്.

രണ്ടാഴ്ച മുമ്പ് കര്‍ണാടകയിലെ ഹാസനില്‍ നിന്ന് പി
ടികൂടി ബന്ദിപ്പുര്‍ വനത്തില്‍ തുറന്നുവിട്ട കാട്ടാനയായിരുന്നു ഇത്. 20 ദിവസത്തെ ഇടവേളയ്‌ക്കിടെ രണ്ടു തവണയാണ് മയക്കുവെടി വച്ച് പിടികൂടിയത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by