Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

ഹേമന്ത ശിബിരത്തിലെ കണ്ടുമുട്ടല്‍

ഈയ്യിടെ ഭൗതികദേഹം വെടിഞ്ഞ രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ മുതിര്‍ന്ന പ്രചാരക് മാനനീയ ഹരിയേട്ടനെക്കുറിച്ചുള്ള ജീവചരിത്രക്കുറിപ്പുകള്‍ ഈ ലക്കം മുതല്‍ വായിക്കാം.... 'ഹരികഥ'

പി. നാരായണന്‍byപി. നാരായണന്‍
Feb 4, 2024, 09:30 am IST
inVaradyam
വീരസവര്‍ക്കര്‍ നഗറില്‍ (തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനം) നടന്ന പൊതുയോഗത്തില്‍ ദത്തോപാന്ത് ഠേംഗ്ഡി സംസാരിക്കുന്നു. ടി.ആര്‍.സോമശേഖരന്‍, അഡ്വ.ടി.വി. അനന്തന്‍, ആര്‍.ഹരി, പി.പരമേശ്വരന്‍ സമീപം

വീരസവര്‍ക്കര്‍ നഗറില്‍ (തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനം) നടന്ന പൊതുയോഗത്തില്‍ ദത്തോപാന്ത് ഠേംഗ്ഡി സംസാരിക്കുന്നു. ടി.ആര്‍.സോമശേഖരന്‍, അഡ്വ.ടി.വി. അനന്തന്‍, ആര്‍.ഹരി, പി.പരമേശ്വരന്‍ സമീപം

സംഘവുമായി അറിവുള്ള കേരളത്തിലെ ജനങ്ങള്‍ക്ക് ഹരിയേട്ടന്‍ എന്നു പറയുമ്പോള്‍ മനോമുകുരത്തില്‍ തെളിയുന്നത് ഒരേയൊരാളായിരിക്കും. ജീവിതം മുഴുവന്‍ രാഷ്‌ട്രീയ സ്വയംസേവക സംഘത്തിലൂടെ ഹിന്ദു സമാജത്തിന് സമര്‍പ്പിച്ച രംഗാ ഹരി എന്ന ആര്‍. ഹരി. അദ്ദേഹവുമായി ബന്ധപ്പെട്ട് ചെലവഴിക്കാന്‍ കഴിഞ്ഞ ദിനങ്ങള്‍ അമൂല്യമാണ്. 1952 ന്റെ അവസാന ദിനങ്ങളിലാണ് അദ്ദേഹവുമായി പരിചയപ്പെടാനുള്ള അവസരമുണ്ടാകുന്നത്. അന്നു മുതല്‍ ആ ഭൗതിക ജീവിതം അവസാനിക്കുന്നതിന് ഏതാനും ആഴ്ചകള്‍ മുമ്പെ എളമക്കരയിലെ പ്രാന്തകാര്യാലയത്തിലെത്തി അദ്ദേഹത്തെ കണ്ട് ഏതാനും മണിക്കൂര്‍ ഒരുമിച്ചു കഴിയാനും അവസരമുണ്ടായി. അതവസാനത്തെ കൂടിക്കാഴ്ചയായിരിക്കുമെന്ന് കരുതിയില്ല.

ഹരിയേട്ടനുമായി പരിചയപ്പെടാനിടയായതെങ്ങനെയെന്ന് ആലോചിച്ച് ഒട്ടേറെ സമയം ചെലവാക്കി. അതു മുഴുവന്‍ എഴുതിവയ്‌ക്കാനുള്ള ശ്രമമായിരുന്നു പിന്നെ. എഴുതാനുള്ള അക്ഷരവടിവ് നഷ്ടമാകുന്നതു തന്നെ കഴിഞ്ഞ ആറുമാസമായുള്ള പ്രത്യേകതയാണ്.

ഞാന്‍ തിരുവനന്തപുരത്ത് ഇന്റര്‍മീഡിയറ്റ് വിദ്യാര്‍ഥിയായിരുന്നപ്പോഴാണ് സ്വയംസേവകനായത്. 1952 ന്റെ അവസാനദിനങ്ങളില്‍ കൊല്ലം ശ്രീനാരായണ കോളജില്‍ ഹേമന്ത ശിബിരം നടക്കുന്നു. അതില്‍ അന്ന് സര്‍കാര്യവാഹ് ആയിരുന്ന മാന്യ ഭയ്യാജി ദാണി കേന്ദ്രീയ അധികാരിയായി പങ്കെടുക്കുന്നു. കോളജ് ക്രിസ്മസ് അവധിയുടെ അവസാന ദിനങ്ങളിലാണ്. വീട്ടില്‍ നിന്ന് ഒരു ദിവസം നേരത്തെ പുറപ്പെട്ടാല്‍ കൊല്ലത്തെത്താം. ഞാന്‍ കോളജില്‍ എത്തിയപ്പോള്‍ അവിടെ ശിബിര ചുമതലയുള്ളവര്‍ മാത്രമാണ് എത്തിയിട്ടുള്ളത.് പഴയ തിരു-കൊച്ചി സംസ്ഥാനവും മധുര, തിരുനെല്‍വേലി, രാമനാട് ജില്ലക്കാരുമാണ് ശിബിരത്തില്‍ പങ്കെടുക്കേണ്ടത്. ആഹാരം കഴിക്കാനുള്ള പാത്രങ്ങള്‍ കൊല്ലം ചിന്നക്കടയില്‍ പോയി ഞാന്‍ വാങ്ങിച്ചു. തീവണ്ടിയിലും ബസ്സുകളിലുമായി രാത്രി പത്ത് മണിയോടെ സ്വയംസേവകര്‍ എത്തി. തലസ്ഥാന നഗരക്കാര്‍ക്ക് വേണ്ടി ഒരു ക്ലാസ്മുറിയാണ് കിട്ടിയത്. ഞങ്ങളുടെ മുഖ്യശിക്ഷക് ജി. കൃഷ്ണമൂര്‍ത്തി എന്നെ പിടികൂടി കിടക്കേണ്ട സ്ഥലം കാട്ടിത്തന്നു. സംസ്‌കൃത കോളജ് വിദ്യാര്‍ത്ഥി എം. എ. കൃഷ്ണനായിരുന്നു തൊട്ടടുത്ത്. അന്നാരംഭിച്ച അടുപ്പം ഇന്നും അത്ര തന്നെ ഗാഢമായി എം. എ. സാറുമായി തുടരുന്നു. പിറ്റേന്ന് ശിബിരത്തിന്റെ മുഖ്യശിക്ഷക് എസ്. ജി. സുബ്രഹ്മണ്യന്‍ വെടിപൊട്ടുന്ന ശബ്ദത്തില്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി. കുറേപ്പേരുടെ പേരുകള്‍ വിളിച്ചു പറഞ്ഞു. ‘സര്‍വോത്തം ഷേണായ്, പുരുഷോത്തമ ഷേണായ്, ഹരി ഷേണായ്, വെങ്കിടേശ്വര്‍ ഷേണായ്’ എന്നിവര്‍ക്കൊപ്പം തിരുവനന്തപുരത്തെ ദിവാകര്‍ കാമത്ത്, രാമചന്ദ്രന്‍, ഗംഗാധരന്‍ മുതലായവരുടെയും പേരുകള്‍ വിളിച്ചു. അതില്‍ രണ്ടു പേരൊഴികെ ബാക്കിയെല്ലാവരും ആറടിക്കാരായ ആജാനബാഹുക്കളായിരുന്നു. പുരുഷോത്തമനും ഹരിയും ജ്യേഷ്ഠാനുജന്മാരാണെന്ന് മനസ്സിലാകും. ഉദ്ദണ്ഡ ശാസ്ത്രികള്‍ സാമൂതിരിയുടെ സദസ്സില്‍ കയറിവന്ന കാക്കശ്ശേരി ഭട്ടതിരിയെക്കണ്ട് ആകാരോ ഹ്രസ്വഃ എന്ന് പറഞ്ഞ് പരിഹസിക്കുകയും ‘നഹി നഹ്യാകാരോ ദീര്‍ഘഃ ആകാരോ ഹ്രസ്വഃ എന്നു മറുപടി നല്‍കി പണക്കിഴി വാങ്ങിയ കഥ എം. എ. കൃഷ്ണനെ ഓര്‍മിപ്പിച്ചു. അതങ്ങിനെ തന്നെയാണ്, ഹരി ഷേണായി അപാര പണ്ഡിതനാണെന്ന് എം. എ. കൃഷ്ണനും പറഞ്ഞു.

ശിബിരം അതിന്റേതായ രീതിയില്‍ കടന്നുപോയി. ആ ശിബിരത്തില്‍ ഓര്‍മ നിലനിറുത്തുന്ന ഒന്നു രണ്ടു കാര്യങ്ങള്‍ കൂടിയുണ്ട്. രണ്ട് വര്‍ഷം മുമ്പ് കേരളത്തിലെ ഹിന്ദു ജനതയ്‌ക്കൊക്കെ ആശയും പ്രതീക്ഷയും ഉയര്‍ത്തിയ ഹിന്ദു മഹാമണ്ഡലത്തിന്റെ മരണമണി അന്ന് മുഴങ്ങിത്തുടങ്ങിയിരുന്നു. എങ്കിലും ശിബിരം ഉദ്ഘാടനം ചെയ്ത ആര്‍. ശങ്കറും സമാപനച്ചടങ്ങില്‍ അധ്യക്ഷനായിരുന്ന മന്നത്ത് പത്മനാഭനും ആകാമാന ഹിന്ദു സമൂഹത്തിന്റെ ഭാവിയ്‌ക്ക് സംഘത്തിലാണ് പ്രതീക്ഷയര്‍പ്പിക്കുന്നതെന്ന് പറഞ്ഞു.

ശിബിരത്തില്‍ പങ്കെടുത്തവര്‍ക്ക് പുതിയ ഒരു ഗണഗീതം ലഭിച്ചു. മധുരയില്‍ പ്രചാരകനായിരുന്ന ദിനകര്‍ ബുഝേ പാടിയ പുതിയ ഗണഗീതം
സാഗരവസനാ പാവന ദേവി
സരസ സുഹാവന ഭാരത മാ
ഹിമഗിരി പീനപയോധര വത്സല
ജനമന പാവന ഭാരത മാ

തമിഴ്നാട്ടില്‍ പിന്നീട് പ്രാന്തപ്രചാരകനും ഹിന്ദു മുന്നണി സംയോജകനുമൊക്കെയായിത്തീര്‍ന്ന ഗോപാല്‍ജി എന്ന ഇരാമ ഗോപാലന്‍ അതിന് ഹൃദയഹാരിയായ തമിഴ് വിവര്‍ത്തനവും സൃഷ്ടിച്ചു. കൊല്ലം ശിബിരത്തിന്റെ അവസാനമായപ്പോഴേക്കും അദ്ദേഹം അതു പാടി സകലരെയും വിസ്മയചകിതരാക്കി

അണ്ഡം വണങ്കിടും ശക്തി പടൈത്തലം
പാവന പാരത അന്നെ യേ
മുക്തിര ഹസിയം ഉലകുക്ക് അളുത്ത നീ
തന്നെ മറന്തനി വാഴ്വതു മേ

എന്ന പല്ലവിയോടെ തുടങ്ങിയ ആ ഗീതം ഉള്ളടക്കത്തില്‍ ഹിന്ദിയുടെ അതേ ഭാവമുള്‍ക്കൊള്ളുന്ന തനിമയാര്‍ന്ന ഗീതമാണ്. ഇപ്പോഴത് കുറേക്കാലമായി പാടിക്കേള്‍ക്കാറില്ല.

ശിബിരത്തിനു ശേഷം തിരുവനന്തപുരം, നാഗര്‍കോവില്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സ്വയംസേവകര്‍ തീവണ്ടിയില്‍ മടങ്ങി. കോളജുകള്‍ തുറന്ന് പഠനമാരംഭിച്ചു. അടുത്ത ഞായറാഴ്ച സാംഘിക്കിന് ഞാന്‍ പതിവു പോലെ പുത്തന്‍ചന്ത ശാഖയില്‍ പോയി. അവിടെ അതാ പുരുഷോത്തം ഷേണായിയും ഹരി ഷേണായിയും! ശാഖാവസാനത്തില്‍ അവര്‍ പരിചയപ്പെട്ടു. ഹരി ഷേണായി പഠനം കഴിഞ്ഞ് പ്രചാരകനാണ്. പുരുഷോത്തമന്‍ പഠനം കഴിഞ്ഞിട്ടില്ല. ചെറിയ എന്തോ തൊഴില്‍ ചെയ്യുന്നു. ഹരി ഷേണായിയാണ് ശാഖയില്‍ സംസാരിച്ചത്. സംഘത്തിന്റെ രീതിയനുസരിച്ച് പേരിനൊപ്പം ജാതി സംബന്ധിയായ സൂചന തരുന്ന വാക്കുകള്‍ ചേര്‍ത്തു പറയാതിരിക്കാനുള്ള ശീലമുണ്ടാക്കണം എന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തെയും എറണാകുളത്തെയും മലയാളഭാഷണ ശൈലിയെപ്പറ്റി വ്യാകരണ ഗ്രന്ഥങ്ങളിലും ചട്ടമ്പി സ്വാമികളുടെ പുസ്തകത്തിലും മാത്രമല്ല, സാഹിത്യ കൃതികളില്‍ നിന്നൊക്കെ മനസിലാകുമല്ലോ. തീര്‍ഥയാത്രയിലായിരുന്ന കുടുംബത്തിനൊപ്പമാണ് ഹരിയേട്ടന്‍ തിരുവനന്തപുരത്ത് വന്നത്. ഗൗഡസാരസ്വത സമുദായാംഗങ്ങള്‍ക്ക് ധാര്‍മ്മിക കാര്യങ്ങള്‍ക്കായുള്ള തിരുമല ദേവസ്വം ട്രസ്റ്റിന്റെ കീഴിലുള്ള നരസിംഹവിലാസ ട്രസ്റ്റിലായിരുന്നു താമസം.

ഞാന്‍ തൊടുപുഴക്കാരനാണെന്നറിഞ്ഞപ്പോള്‍ ഹരിയേട്ടന്‍ വീട്ടുവിലാസം കുറിച്ചെടുത്തു. ഏതാനും മാസങ്ങള്‍ക്ക് ശേഷം പരീക്ഷയ്‌ക്കായി കോളജ് അടച്ചിരിക്കെ വീട്ടുവിലാസത്തില്‍ തൊടുപുഴയ്‌ക്ക് ഒരു കാര്‍ഡ് വന്നു. ആലുവായില്‍ നിന്നാണ്. അയച്ചത് ആര്‍. ഹരിയും. കെ. സദാനന്ദന്‍ പിള്ള, ആനന്ദമന്ദിരം, തോട്ടയ്‌ക്കാട്ടുകര, ആലുവാ എന്ന വിലാസത്തില്‍ നിന്നാണ് കാര്‍ഡ് വന്നത്. മാനനീയ അണ്ണാജി (എ. ദക്ഷിണാമൂര്‍ത്തി) ആലുവയില്‍ വരുന്നു. അദ്ദേഹവുമായി ഒരുമിച്ചിരിക്കാന്‍ വന്നാല്‍ നന്നായിരിക്കുമെന്നാണു താത്പര്യം. അതില്‍ പങ്കെടുക്കാന്‍ എന്തോ അസൗകര്യമുണ്ടായിരുന്നു. വിവരമറിയിച്ച് കത്തെഴുതി.

ഇതിനു ശേഷം ഏതാനും വര്‍ഷങ്ങള്‍ ബന്ധം പുലര്‍ത്തിയില്ലെന്നു പറയാം. എന്റെ ഭാവി എങ്ങിനെയായിരിക്കുമെന്ന് അന്ന് രൂപപ്പെട്ടിരുന്നില്ല. സ്വന്തം നാട്ടില്‍ സംഘശാഖ ആരംഭിക്കണമെന്നായിരുന്നു മോഹം. പഠിത്തം പൂര്‍ത്തിയാക്കുകയും വേണ്ടിയിരുന്നല്ലോ.

(അടുത്തത് ഗുരുവായൂരിലെ കൂടിക്കാഴ്ച)

Tags: RSSR HariP Narayananjiഹരികഥ-1
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് മാധവനിവാസില്‍ എം.എ. സാറിനെ സന്ദര്‍ശിച്ചപ്പോള്‍. എം.എ. സാറിന്റെ സഹായി രാജേന്ദ്രന്‍ സമീപം
Varadyam

മാധവനിവാസിലെ മഹാ തപസ്വി

Kerala

ആർ.എസ്.എസ്. മലപ്പുറത്ത് കുംഭമേളകൾ നടത്തുന്നത് എന്തിനാണ് ? വിവാദ പരാമർശത്തിൽ ഹിന്ദുക്കൾക്കെതിരെ പി നന്ദകുമാർ

India

വെല്ലുവിളികള്‍ക്ക് പരിഹാരം ഭാരതീയ വിജ്ഞാന പാരമ്പര്യം:  ഡോ. മോഹന്‍ ഭാഗവത്

News

പൈലറ്റ് സ്മിത് മച്ചാറിനെ ആർഎസ്എസ് അഭിനന്ദിച്ചു: ‘യഥാർത്ഥ നായകൻ’

India

എസ്‌ഐആറിനെ പിന്തുണച്ച് ആര്‍എസ്എസ്

പുതിയ വാര്‍ത്തകള്‍

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.