(കൃഷ്ണാര്‍ജുന സംവാദം)
ഭഗവാനെ പാപം നശിച്ചാല്‍ എന്തു സംഭവിക്കും?
ഹേ കുരുശ്രേഷ്ഠനായ അര്‍ജുന! ആ യജ്ഞമനുഷ്ഠിക്കുന്നവര് അമൃതാകുന്ന സനാതന പരബ്രഹ്മത്തെ പ്രാപിക്കുന്നു. യജ്ഞം ചെയ്യാത്തവര്‍ക്ക് ഈ മനുഷ്യലോകം തന്നെ സുഖദായകമായി ഭവിക്കുന്നില്ല. പിന്നെ, പരലോകത്തിന്റെ കാര്യം പറയാനുണ്ടോ?
ഇത്തരം യജ്ഞങ്ങളുടെ വര്‍ണ്ണന മറ്റെവിടെയാണുള്ളത്?
ഇപ്രകാരമുള്ളതും വേറേ പലരൂപത്തിലുമുള്ളതുമായ യജ്ഞങ്ങളെക്കുറിച്ച് വേദങ്ങളില്‍ വിസ്തരിച്ചു പറഞ്ഞിട്ടുണ്ട്. അവയെല്ലാം മനസ്സ്, ഇന്ദ്രിയം, ശരീരം എന്നിവയുടെ ക്രിയയിലൂടെ നടക്കുന്നവയാണ്. ഈ തത്ത്വത്തെ ഗ്രഹിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ കര്‍മ്മബന്ധനത്തില്‍ നിന്ന് എല്ലാ പ്രകാരവും നീ മുക്തനായിത്തീരും.
ഭഗവാനെ എല്ലാ യജ്ഞങ്ങളിലും ശ്രേഷ്ഠമായ യജ്ഞമേതാണ്?
ഹേ പരന്തപ! കര്‍മ്മജന്യ യജ്ഞങ്ങളെക്കാള്‍ ജ്ഞാനയജ്ഞം അത്യന്തം ശ്രേഷ്ഠമാകുന്നു. (ഈശ്വരാര്പ്പണമായിട്ടുള്ള) എല്ലാ കര്‍മ്മങ്ങളും പദാര്‍ത്ഥങ്ങളും ജ്ഞാനയജ്ഞത്തില്‍ പര്യവസാനിക്കുന്നു.
ആ ജ്ഞാനം എങ്ങനെ പ്രാപ്തമാക്കാം?
ആ ജ്ഞാനത്തെ തത്ത്വദര്‍ശികളായ ജ്ഞാനികളില്‍ നിന്ന് നീ അറിയുക. അവരെ സാഷ്ടാംഗം നമസ്കരിച്ച്, അവരെ സേവിച്ച്, അവരോട് ശ്രദ്ധാപൂര്‍വ്വം ചോദിച്ചാല്‍ മഹാജ്ഞാനികളായ അവര്‍ നിനക്ക് തത്ത്വം ഉപദേശിക്കും.
(ഗീതാപ്രസിന്റെ ‘ഗീതാമാധുര്യം’ മലയാള പരിഭാഷയില്‍ നിന്ന്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: