തിരുവനന്തപുരം: കറുത്ത ഇന്നോവ ക്രിസ്റ്റ അധികാരത്തിലെത്തിയ സഖാക്കളുടെ ഗ്ലാമറിന്റെയും പവറിന്റെയും പ്രതീകമായിരുന്നു. അങ്ങിനെയാണ് മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് സഖാക്കളായ മന്ത്രിമാര്‍ക്കും ടൊയോട്ടയുടെ ആഡംബരക്കാറായ കറുത്ത ഇന്നോവ ക്രിസ്റ്റോ ഇടത് അധികാരത്തിന്റെ പ്രതീകമായി വാങ്ങിയത്. 20 ലക്ഷമാണ് ഈ ആഡംബരക്കാറിന്റെ അടിസ്ഥാന വില. എന്നാല്‍ മന്ത്രിമാര്‍ക്ക് വേണ്ടി വാങ്ങിയത് 32.22 ലക്ഷം വിലയുള്ള ആഡംബര ഇന്നോവ ക്രിസ്റ്റോ ആണ് വാങ്ങിയത്. സംസ്ഥാനത്തെ പത്ത് മന്ത്രിമാര്‍ക്ക് ഇന്നോവ ക്രിസ്റ്റ വാങ്ങാന്‍ 2022ല്‍ ആഗസ്തിലാണ് ആഡംബരക്കാറുകള്‍ വാങ്ങാന്‍ മൂന്ന് കോടി 22 ലക്ഷമാണ് അനുവദിച്ചത്. സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനുമായ പി. ജയരാജനും ഇന്നോവ ക്രിസ്റ്റ തന്നെയാണ് പിണറായി സര്‍ക്കാര്‍ വാങ്ങിക്കൊടുത്തത്.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനു വേണ്ടി കേരളസര്‍ക്കാര്‍ വാങ്ങിക്കൊടുത്തതും കറുത്ത ഇന്നോവ ക്രിസ്റ്റ തന്നെ. എന്ന ടൊയട്ട ഇന്നോവ ക്രിസ്റ്റയുടെ ഡീസല്‍ മോഡലിന്റെ ഇന്ത്യയിലെ വിതരണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇന്നോവ ക്രിസ്റ്റയുടെ ഡീസല്‍ എഞ്ചിനുകളുടെ ഹോഴ്സ് പവര്‍ ഔട്ട്പുട്ട് സര്ട്ടിഫിക്കേഷന് ടെസ്റ്റില്‍ പ്രശ്നം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
ടൊയോട്ട മോട്ടോര്‍ കോര്‍പറേഷന്റെ ടൊയോട്ട ഇന്‍ഡസ്ട്രി കോര്‍പറേഷനാണ് ഇന്നോവ ക്രിസ്റ്റയുടെ വിതരണം താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കുന്നത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയത്.
അതേ സമയം വാഹനങ്ങളുടെ എമിഷന്‍, സുരക്ഷ എന്നിവ സംബന്ധിച്ച് ആശങ്കകളില്ല എന്നതാണ് ഏക ആശ്വാസം. അതിനാല്‍ അല്പനാള്ക്കുള്ളില് വീണ്ടും വാഹന വിതരണം പുനരാരംഭിയ്ക്കാന്‍ കഴിയുമെന്ന പ്രതീക്ഷ ടൊയോട്ടയ്ക്കുണ്ട് എന്നതാണ് സഖാക്കള്‍ക്കുള്ള സന്തോഷവാര്‍ത്ത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: