Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ജ്ഞാന്‍വാപിയിലെ ഉത്തരവ് ചരിത്രപരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2024, 02:59 am IST
in Editorial

കാശിയിലെ ജ്ഞാന്‍വാപി മസ്ജിദില്‍ ഹിന്ദുക്കള്‍ക്ക് തങ്ങളുടെ വിശ്വാസപ്രകാരം പൂജ നടത്താന്‍ അനുമതി നല്‍കിയ വാരാണസി ജില്ലാ കോടതിയുടെ ഉത്തരവ് ചരിത്രപരമാണ്. മസ്ജിദിനകത്തെ നിരവധി നിലവറകളിലൊന്നായ വ്യാസ നിലവറയിലെ ശൃംഗാര്‍ ഗൗരി അഥവാ പാര്‍വതി ദേവിയുടെ വിഗ്രഹത്തിനു മുന്നിലും ഇതര പ്രതിഷ്ഠകള്‍ക്കു മുന്നിലുമുള്ള പൂജകള്‍ക്കാണ് അനുമതി ലഭിച്ചിട്ടുള്ളത്. പൂജ നടത്തുന്ന സ്ഥലത്തെ ഇരുമ്പുവേലി പൊളിച്ചുമാറ്റാനും ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഏഴ് ദിവസത്തിനകം ഹിന്ദുക്കള്‍ക്ക് പൂജ നടത്തുന്നതിനുള്ള സൗകര്യമൊരുക്കാനും, കാശിവിശ്വനാഥ ട്രസ്റ്റ് പൂജാരിയെ ഇതിന് അനുവദിക്കാനുമാണ് കോടതി നിര്‍ദേശിച്ചത്. പൂജ ഉടന്‍ ആരംഭിക്കുമെന്ന് അനുകൂല ഉത്തരവ് ലഭിച്ച ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ പ്രഖ്യാപിക്കുകയും ചെയ്തു. ശൃംഗാര്‍ ഗൗരിയെ ആരാധിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് വ്യാസ നിലവറയുടെ ഉടമസ്ഥതയുള്ള കുടുംബത്തിലെ അംഗമാണ് കോടതിയെ സമീപിച്ചത്. നിലവറ പള്ളിക്കകത്താണെങ്കിലും കാലങ്ങളായി ഇതിന്റെ കൈവശാവകാശം വാരാണസിയിലെ വ്യാസ കുടുംബത്തിനാണ്. തങ്ങളുടെ ആരാധനാവകാശം പുനഃസ്ഥാപിച്ചു കിട്ടാന്‍ ഈ കുടുംബം മസ്ജിദ് അധികൃതരുമായി നിരന്തരം നിയമയുദ്ധത്തിലായിരുന്നു. ഇതിന്റെ അനന്തരഫലമെന്നോണമാണ് ആരാധനയ്‌ക്കുള്ള അനുമതി കോടതി നല്‍കിയിരിക്കുന്നത്. മസ്ജിദിന്റെ ഹൈന്ദവ സ്വഭാവം പരിശോധിക്കണമെന്ന് ആവശ്യപ്പെടുന്ന കേസുമായി ഇപ്പോഴത്തെ വിധിക്ക് ബന്ധമില്ല. ആ കേസ് കോടതിയുടെ പരിഗണനയിലിരിക്കുകയാണ്.

ഹിന്ദുക്കള്‍ക്ക് മസ്ജിദിനകത്തെ വിഗ്രഹത്തില്‍ ആരാധനാവകാശം നല്‍കിയ ജില്ലാ കോടതി ഉത്തരവിനെതിരെ മസ്ജിദ് അധികൃതര്‍ സുപ്രീകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ പ്രശ്‌നത്തിലിടപെടാനോ ജില്ലാ കോടതി ഉത്തരവ് റദ്ദാക്കാനോ സുപ്രീംകോടതി തയ്യാറായില്ല. ഹൈക്കോടതിയെ സമീപിക്കാനാണ് ചിഫ് ജസ്റ്റിസ് നിര്‍ദേശിച്ചത്. ഇതനുസരിച്ച് മസ്ജിദ് അധികൃതര്‍ ഹൈക്കോടതിയില്‍ ഹര്‍ജിയുമായെത്തിയെങ്കിലും അവിടെനിന്നും തിരിച്ചടി നേരിട്ടു. ഒരാഴ്ചയ്‌ക്കകം ആരാധന നടത്താനുള്ള അനുമതിയാണ് ലഭിച്ചതെങ്കിലും, കോടതി ഉത്തരവ് പുറത്തുവന്ന് മണിക്കൂറുകള്‍ക്കകം പൂജ തുടങ്ങിയെന്ന് മസ്ജിദ് അധികൃതരുടെ അഭിഭാഷകന്‍ വാദിച്ചെങ്കിലും കോടതി അത് അംഗീകരിച്ചില്ല. ജനുവരി 31 ലെ ജില്ലാ കോടതി ഉത്തരവു പ്രകാരം ജില്ലാ അധികൃതര്‍ വ്യാസ നിലവറയിലെ കമ്പിവേലികള്‍ നീക്കം ചെയ്യുകയും, പൂജാരിക്ക് അവിടെ പ്രവേശിക്കാനുള്ള പാതയൊരുക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് വൈകിട്ടുതന്നെ വ്യാസ കുടുംബത്തിലെ അംഗങ്ങള്‍ നിലവറയിലെത്തി ആരാധന നടത്തുകയും ചെയ്തിരുന്നു. ഇതിനുശേഷം ദിവസേന അഞ്ച് ആരതികള്‍ വീതം നടന്നുവരികയുമാണ്. ജില്ലാ കോടതി ഉത്തരവില്‍ ഇടപെടാന്‍ സുപ്രീംകോടതിയും ഹൈക്കോടതിയും തയ്യാറാവാത്തതിനാല്‍ ഹിന്ദുക്കളുടെ ആരാധന തുടരും. ഇത് പ്രശ്‌നങ്ങളുണ്ടാക്കുമെന്ന വാദം ഹൈക്കോടതി അംഗീകരിച്ചില്ല. അതിനു പകരം ക്രമസമാധാനപാലത്തിനുവേണ്ടി നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ അധികൃതരോട് ആവശ്യപ്പെടുകയാണ് ചെയ്തത്.

മസ്ജിദിനകത്തെ വിഗ്രഹാരാധനയ്‌ക്ക് അവസരമൊരുക്കിയതോടെ ഹിന്ദുക്കള്‍ക്ക് അവിഹിതമായ ഒരു അവകാശം നല്‍കുകയല്ല കോടതി ചെയ്തതെന്ന കാര്യം പ്രത്യേകം തിരിച്ചറിയേണ്ടതുണ്ട്. പതിനേഴാം നൂറ്റാണ്ടിന്റെ അന്ത്യപകുതിയില്‍ മുഗള്‍ ആക്രമണകാരിയും ഭരണാധികാരിയുമായിരുന്ന ഔറംഗസീബാണ് കാശിവിശ്വനാഥ ക്ഷേത്രം തകര്‍ത്ത് മസ്ജിദ് നിര്‍മിച്ചത്. ക്ഷേത്ര ഭാഗങ്ങള്‍ മസ്ജിദിന്റെ ഭാഗമായി നിലനിര്‍ത്തുകയും ചെയ്തു. ഹിന്ദുക്കളെ അപമാനിക്കാനും, അവരുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നതിനും വേണ്ടി ബോധപൂര്‍വമാണ് ഇങ്ങനെ ചെയ്തത്. എന്നാല്‍ ക്ഷേത്രത്തിനു മേലുള്ള അവകാശം ഹിന്ദുക്കള്‍ കയ്യൊഴിഞ്ഞിരുന്നില്ല. പില്‍ക്കാലത്തും അവര്‍ ആരാധന തുടര്‍ന്നു. 1992ല്‍ അന്നത്തെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മുലായം സിങ് യാദവാണ് വര്‍ഗീയപ്രീണനത്തിന്റെ ഭാഗമായി ഇത് നിരോധിച്ചത്. നിയമവിരുദ്ധമായ ഈ നിരോധനം നീക്കുക മാത്രമാണ് ഇപ്പോള്‍ കോടതി ചെയ്തിരിക്കുന്നത്. കോടതിയുടെ നിര്‍ദേശപ്രകാരം മസ്ജിദിന്റെ വളപ്പ് പുരാവസ്തുവകുപ്പ് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇങ്ങനെയൊരു പരിശോധനയുടെ ആവശ്യമില്ലാതെ തന്നെ ജ്ഞാന്‍വാപി മസ്ജിദ് ക്ഷേത്രമായിരുന്നെന്ന് അവിടം സന്ദര്‍ശിച്ചവര്‍ക്കു ബോധ്യപ്പെടും. ഇതു സംബന്ധിച്ച വിധി വരാനിരിക്കുന്നതേയുള്ളൂ. ഈ പശ്ചാത്തലത്തിലാണ് ഹിന്ദുക്കള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം തിരിച്ചുകിട്ടിയിട്ടുള്ളത്. അയോദ്ധ്യയ്‌ക്കു പുറമെ കാശിയും മഥുരയും തങ്ങള്‍ക്ക് കൈമാറണമെന്നത് ഹിന്ദുക്കളുടെ നെടുനാളത്തെ ആവശ്യമാണ്. തങ്ങളുടെ പുണ്യനഗരങ്ങളോടും മഹാക്ഷേത്രങ്ങളോടും ഹിന്ദുക്കള്‍ക്കുള്ള വികാരം ഉള്‍ക്കൊണ്ട് അങ്ങനെ ചെയ്യാനുള്ള സന്മനസ്സ് മുസ്ലിം സമൂഹം കാണിക്കണം. അയോദ്ധ്യ അവര്‍ക്ക് വഴികാട്ടിയാവണം.

 

Tags: HinduismGynanvapiVaranasi pilgrims
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അന്നൊരിക്കൽ സനാതനത്തെ അവഹേളിച്ചു ; ഇന്ന് താനൊരു ഹിന്ദുവാണെന്ന് രേവന്ത് റെഡ്ഡി : അനന്തഗിരി കുന്നുകളിൽ വലിയ ക്ഷേത്രം നിർമ്മിക്കുമെന്നും വീമ്പിളക്കം

Samskriti

അനുഗ്രഹം ചൊരിയുന്ന പഞ്ച ദേവതമാര്‍

Article

ഹോളി: പുരാണമൂലവും ചരിത്രസാക്ഷ്യവുമായ ഭാരതീയ ചൈതന്യം

Samskriti

അശ്വത്ഥാമാവിന്റെ നാരായണാസ്ത്രം

Samskriti

കുണ്ഡലിനി ശക്തിയെക്കുറിച്ചറിയാം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.