റിയാദ്: ലയണല്‍ മെസിയുടെ ഇന്റര്‍ മയാമി ക്ലബ്ബിനെ എതിരില്ലാത്ത ആറ് ഗോളിന് ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ അല്‍-നാസര്‍ തകര്‍ത്തു. റിയാദില്‍ ഇരുടീമുകളും ഏറ്റുമുട്ടിയ സൗഹൃദ ക്ലബ്ബ് ഫു്ടബോള്‍ മത്സരത്തിലാണ് മയാമി വമ്പന്‍ തോല്‍വി ഏറ്റുവാങ്ങിയത്.
മത്സരത്തില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ അല്‍-നാസറിനായി കളിച്ചിരുന്നില്ല. മറുഭാഗത്ത് മയാമിക്കുവേണ്ടി മെസി അവസാന 13 മിനിറ്റില്‍ മാത്രം പകരക്കാരനായാണ് ഇറങ്ങിയത്. അതിന് മുമ്പേ ടീം ആറ് ഗോളുകളും വഴങ്ങിയിരുന്നു. മെസി ഇല്ലെങ്കിലും വമ്പന്‍ താരങ്ങളായ ലൂയി സുവാരസ്, സെര്‍ജിയോ ബുസ്ക്വെറ്റ്സ്, കംപാന തുടങ്ങിയവര്‍ മയാമി നിരയില്‍ തുടക്കം മുതലേ അണിനിരന്നിരുന്നു.
കളിയുടെ മൂന്നാം മിനിറ്റ് മുതല്‍ സ്കോര്‍ ചെയ്യാന്‍ തുടങ്ങിയ അല്‍-നാസര്‍ 73-ാം മിനിറ്റില്‍ ആറാം ഗോള്‍ വരെ എത്തിച്ചു. ഒട്ടാവിയോ ആണ് ആദ്യ ഗോള്‍ നേടിയത്. ബ്രസീലില്‍ നിന്നുള്ള ടാലിസ്ക ഹാട്രിക് ഗോള്‍(10, 51, 73) നേടി. അയ്മെറിക് ലപോര്‍ട്ടെയുടെ വകയായിരുന്നു മറ്റൊരു ഗോള്‍(12). രണ്ടാം പകുതിയില്‍ മുഹമ്മദ് മറാനും ഗോളടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: