ചെന്നൈ: തമിഴ്നാട്ടില്‍ നടന്‍ വിജയ് രാഷ്‌ട്രീയത്തിലേക്ക് പ്രവേശിക്കുന്നത് ബിജെപിയ്‌ക്ക് ഏറെ ഗുണം ചെയ്യുമെന്ന് വിലയിരുത്തല്‍. കാരണം ഒരു ദ്രാവിഡപാര്‍ട്ടിയുടെ മുഖച്ഛായ പേറിയാണ് വിജയും തമിഴ്നാട്ടിലെ രാഷ്‌ട്രീയ രംഗത്തേക്ക് കടന്നുവരിക. പക്ഷെ ഈ ലോക് സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് വിജയ് രാഷട്രീയപാര്‍ട്ടിയായ തമിഴക വെട്രി കഴകം മത്സരിക്കില്ല. പകരം അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലായിരിക്കും (2026) വിജയ് തന്റെ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുപ്പില്‍ നിര്‍ത്തുക.
വിജയിന്റെ ഈ ദ്രാവിഡ പരിവേഷം തീര്‍ച്ചയായും ആകര്‍ഷിക്കുക ദ്രാവിഡ രാഷ്‌ട്രീയക്കാരെത്തന്നെയായിരിക്കും എന്ന് വിലയിരുത്തപ്പെടുന്നു. അതിനര്‍ത്ഥം വിജയുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകം സ്ഥാനാര്‍ത്ഥികള്‍ക്ക് പെട്ടിയില്‍ വീഴാന്‍ പോകുന്നത് ഹിന്ദുവിരുദ്ധ പാര്‍ട്ടികളായ ഡിഎംകെയുടെയോ എഐഎ ഡിഎംകെയുടെയോ പ്രവര്‍ത്തകരുടെ വോട്ടുകളായിരിക്കും. അത് ബിജെപിയെ ഒട്ടും ബാധിക്കില്ല.
കുറച്ചു ശതമാനം വോട്ടുകൾ നേടാം എന്നല്ലാതെ. തമിഴ് രാഷ്‌ട്രീയത്തിൽ യാതൊരു ചലനമുണ്ടാക്കാൻ നടന്‍ വിജയിന്റെ തമിഴക വെട്രി കഴകം എന്ന പാര്‍ട്ടിക്ക് കഴിയുമെന്ന് തോനുന്നില്ല. പകരം ഡിഎംകെ വോട്ട് ചിതറിക്കുന്നതിലൂടെ അത് ബിജെപിക്ക് ഗുണമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: