വാഷിങ്ടൺ: ഫ്‌ളോറിഡയിലെ മൊബൈൽ ഹോം പാർക്കിൽ ചെറുവിമാനം തകർന്നുവീണ് മൂന്ന് മരണം. വിമാനത്തിലുണ്ടായിരുന്നവരും തകർന്ന് വീണ വീട്ടിലുണ്ടായിരുന്നവരുമാണ് കൊല്ലപ്പെട്ടതെന്ന് അഗ്നിശമനസേനാ ഉദ്യോഗസ്ഥർ പറഞ്ഞു. സിംഗിൾ എഞ്ചിൻ Beechcraft Bonanza V35 വിമാനമാണ് തകർന്ന് വീണത്.
പൈലറ്റ് എഞ്ചിൻ തകരാർ കണ്ടെത്തി റിപ്പോർട്ട് ചെയ്തെങ്കിലും വിമാനം വൈകുന്നേരം 7 മണിയോടെ താഴെ വീഴുകയായിരുന്നുവെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ റിപ്പോർട്ട് ചെയ്തു. ക്ലിയർവാട്ടറിലെ ബേസൈഡ് വാട്ടേഴ്‌സ് മൊബൈൽ ഹോം പാർക്കിലാണ് ഇത് തകർന്നത്. വിമാനം ഒരു വീട്ടിൽ ഇടിച്ചിറങ്ങുകയും കുറഞ്ഞത് മൂന്ന് വീടുകളിലേക്ക് തീ പടർന്ന് പിടിക്കുകയായിരുന്നു. തുടർന്ന് അഗ്നിശമന സേന എത്തിയാണ് തീ അണച്ചത്.
അതേ സമയം വിമാനത്തിൽ എത്ര പേർ ഉണ്ടായിരുന്നുവെന്ന് വ്യക്തമല്ലെന്ന് എഫ്എഎ അറിയിച്ചു. ഫെഡറൽ അന്വേഷണ ഉദ്യോഗസ്ഥർ സംഭവസ്ഥലം സന്ദർശിക്കുകയും പരിശോധന നടത്തുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: