ചെന്നൈ: പളനിക്ഷേത്രത്തില്‍ അന്യമതസ്ഥര്‍ക്ക് പ്രവേശനം വിലക്കിക്കൊണ്ടുള്ള മദ്രാസ് ഹൈക്കോടതി വിധി ഹിന്ദുമതസ്ഥരുടെ ഏറെക്കാലമായുള്ള ആഗ്രഹമാണ് സാധിച്ചത്. ഹിന്ദു ക്ഷേത്രങ്ങള്‍ പിക്നിക് സ്പോട്ടുകളല്ലെന്ന് പറഞ്ഞ കോടതി അന്യമസ്ഥര്ക്ക് പ്രവേശനമില്ലെന്ന ബോര്‍ഡ് പളനിക്ഷേത്രത്തില്‍ സ്ഥാപിക്കാനും മദ്രാസ് ഹൈക്കോടതി അനുവാദം നല്കി.
ഹിന്ദുക്കള്‍ക്ക് ഭരണഘടന അനുവദിക്കുന്ന ചില മൗലികാവകാശങ്ങളുണ്ട്. അതിന്മേല് മറ്റ് മതസ്ഥര്‍ കടന്നുകയറുന്നുവെന്നതിന് കോടതി ചില ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിച്ചു. ബൃഹദീശ്വരക്ഷേത്രത്തില്‍ അന്യമതസ്ഥര്‍ മാംസാഹാരം കഴിച്ചു, മധുരൈ മീനാക്ഷി ക്ഷേത്രത്തില്‍ മറ്റു മതസ്ഥര്‍ അവരുടെ വിശുദ്ധഗ്രന്ഥവുമായെത്തി പ്രാര്‍ത്ഥന നടത്തി എന്നീ രണ്ട് ഉദാഹരണങ്ങള്‍ ജഡ്ജി വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി. ഹിന്ദുക്കള്‍ക്ക് ഭരണഘടന അനുവദിക്കുന്ന മൗലീകാവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റമാണിതെന്നും കോടതി ചൂണ്ടിക്കാട്ടി.
ഇതോടെ ഹിന്ദു മതത്തില്‍ വിശ്വാസമില്ലാത്ത അന്യമതസ്ഥര്‍ ക്ഷേത്രങ്ങളില്‍ കയറുന്നത് വിലക്കാന്‍ സാധിക്കും. ഇത് ഹിന്ദുമതവിശ്വാസികള്‍ക്ക് വലിയ വിജയമാണ് ഈ കോടതിവിധി. ഹിന്ദുക്ഷേത്രങ്ങളെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മതപരിവര്‍ത്തന ലോബികളെ ക്ഷേത്രങ്ങളില്‍ നിന്നും പുറത്താക്കാന്‍ ഈ വിധി സഹായിക്കും.
ഹിന്ദു മതത്തിലെ ആചാരങ്ങള്‍ പിന്തുടരുന്ന, ക്ഷേത്ര ആചാരങ്ങള്‍ പാലിക്കുന്ന അന്യമതസ്ഥര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാം. പക്ഷെ അവര്‍ രജിസ്റ്ററില്‍ പേര് വിവരങ്ങള്‍ അടയാളപ്പെടുത്തിവേണം അകത്ത് കടക്കാന്‍. തല്ക്കാലം പളനി ക്ഷേത്രവുമായി ബന്ധപ്പെട്ട് മാത്രമാണ് ഈ വിധിയെങ്കിലും ഇനിയങ്ങോട്ട് മറ്റ് ക്ഷേത്രങ്ങളില്‍ ഇതേ അവകാശം നടപ്പിലാക്കിക്കിട്ടാന്‍ ഈ വിധി ആധാരമാകുമെന്നതാണ് ആശ്വാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: