ബെംഗളൂരു: സംസ്കാര്‍ ഭാരതി സംഘടിപ്പിക്കുന്ന അഖില ഭാരതീയ കലാസാധകസംഗമത്തിന് ഗംഭീര തുടക്കം.
ഭാരതത്തിന്റെ എല്ലാ പ്രദേശങ്ങളില്‍നിന്നുമുള്ള കലാപ്രതിഭകള്‍ സംഗമിക്കുന്ന വിശാലോത്സവത്തിന് നടരാജ വിഗ്രഹത്തിനു മുന്നില്‍ വിശിഷ്ടാതിഥികള്‍ വിളക്ക് തെളിയിച്ചതോടെ തുടക്കമായി. ജീവനകലയുടെ ആചാര്യന് ശ്രീശ്രീ രവിശങ്കറിന്റെ ബെംഗളൂരു ആശ്രമ ആസ്ഥാനത്തെ വിശാലമായ കാമ്പസില്‍ ഇനി നാല് രാവും പകലും 2500 പ്രതിഭകള്‍ ഭാരതീയകലകള്‍ അവതരിപ്പിക്കും. കേരളത്തില്‍ നിന്ന് തപസ്യ കലാസാഹിത്യവേദിയുടെ പ്രതിനിധിസംഘവും കലാസാധകസംഗമത്തില്‍ പങ്കെടുക്കുന്നുണ്ട്.
മൈസൂര്‍ രാജാവ് യദുവീര കൃഷ്ണദത്ത ചാമരാജ വാഡിയാര്‍ മുഖ്യാതിഥിയായ വേദിയിലായിരുന്നു ഉദ്ഘാടന സമ്മേളനം. പ്രശസ്ത കന്നഡ നാടന്‍പാട്ട് കലാകാരി പദ്മശ്രീ മഞ്ചമ്മ ജഗദി, തബല വിദ്വാന് പണ്ഡിറ്റ് രവീന്ദ്ര യാവഗല്, മൈസൂര്‍ മഞ്ജുനാഥ്, സംസ്കാര്‍ ഭാരതി ദേശീയ അദ്ധ്യക്ഷന്‍ വാസുദേവ് കാമത്ത്, ജനറല്‍ സെക്രട്ടറി അശ്വിന് ദാല്‍വി, കര്‍ണാടക ഘടകം അദ്ധ്യക്ഷന്‍ സുചേന്ദ്ര പ്രസാദ് എന്നിവരും പങ്കെടുത്തു. വിജയനഗര സാമ്രാജ്യ പിന്തുടര്ച്ചയില് നിന്നുള്ള കൃഷ്ണദേവരായ ചടങ്ങില്‍ പ്രത്യേകാതിഥിയായിരുന്നു. കലയിലൂടെ സാമൂഹ്യ സമരസത എന്ന സന്ദേശമാണ് കലാസാധക സംഗമം മുന്നോട്ടുവയ്ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: