ന്യൂദല്‍ഹി: റെയില്‍വെ വികസനത്തിനായി കേരളത്തിന് അനുവദിച്ചത് 2744 കോടി രൂപ. കഴിഞ്ഞ ബജറ്റില്‍ 2033 കോടിയായിരുന്നു. ശബരി പാതയ്ക്ക് 100 കോടി മാറ്റിവച്ചിട്ടുണ്ട്. സംസ്ഥാന ചരിത്രത്തില്‍ത്തന്നെ ആദ്യമാണ് ഇത്രയും വലിയ തുക റെയില്‍വെ വികസനത്തിന് അനുവദിക്കുന്നത്.
2009-2014ല്‍ യുപിഎ ഭരണ കാലത്ത് ഓരോ വര്‍ഷവും 372 കോടി രൂപ വീതമാണ് അനുവദിച്ചിരുന്നത്. ഏഴിരട്ടി തുകയാണ് ഇപ്പോള്‍ അനുവദിച്ചിരിക്കുന്നതെന്ന് റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. രാഷ്ട്രീയ വേര്‍തിരിവ് കേന്ദ്ര സര്‍ക്കാരിനില്ല, വികസനമാണ് ലക്ഷ്യം, അദ്ദേഹം പറഞ്ഞു.
തുറമുഖ സമ്പര്‍ക്ക സൗകര്യ ഇടനാഴി-റെയില്‍ സാഗര്‍ പദ്ധതി, കേരളത്തിന് ഗുണകരമാകും. ഈ വര്‍ഷം കൂടുതല്‍ വന്ദേ ഭാരത് ട്രെയിനുകള്‍ വരും. വന്ദേ സ്ലീപ്പറും വന്ദേ മെട്രോയും വൈകില്ല. ശബരി പദ്ധതിയില്‍ കേന്ദ്രത്തിന് വലിയ പ്രതീക്ഷയാണ്. പദ്ധതിയുടെ രണ്ട് അലൈന്മെന്റുകള് പരിഗണനയിലുണ്ട്. അന്തിമ തീരുമാനമായിട്ടില്ല. അമൃത് പദ്ധതിയില്‍ സംസ്ഥാനത്തെ 35 റെയില്‍വെ സ്റ്റേഷനുകളുടെ നവീകരണം പുരോഗമിക്കുന്നെന്നും മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: