തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുജലാശയങ്ങളിലും വീട്ടുകിണറുകളിലും കോളിഫോം ബാക്ടീരിയയുടെ അളവ് വളരെ കൂടുതലാണെന്ന് മന്ത്രി എം.ബി. രാജേഷ്.
തെളിനണ്ടീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായുള്ള പഠനത്തില്‍ പൊതുജലാശയങ്ങളില്‍ 82 ശതമാനവും വീട്ടുകിണറുകളില്‍ 78 ശതമാനവും കോളിഫോം ബാക്ടീരിയയുടെ അളവ് കണ്ടെത്തി. മൂന്നു വര്‍ഷത്തിലൊരിക്കല്‍ കക്കൂസ് മാലിന്യം നീക്കാത്തതിനാലാണ് കോളിഫാം ബാക്ടീരിയ ജലാശയങ്ങളില്‍ കലരുന്നതെന്നും 2024ലെ കേരള മുനിസിപ്പാലിറ്റി (ഭേദഗതി) ബില്‍ ചര്‍ച്ചയില്‍ മന്ത്രി വ്യക്തമാക്കി.
മാലിന്യസംസ്കരണ ലംഘനം ചൂണ്ടിക്കാട്ടുന്നവര്‍ക്ക് പിഴത്തുകയുടെ 25 ശതമാനം പാരിതോഷികം നല്‍കും. മാലിന്യം ശേഖരിക്കുന്ന ഹരിതകര്‍മസേനയ്ക്ക് യൂസര്‍ ഫീ നല്‍കാത്തവര്‍ക്ക് തദ്ദേശ സ്ഥാപനങ്ങള്‍ മറ്റ് സേവനങ്ങള്‍ നല്‍കില്ല. എന്നാല്‍ ഇത് ആര്‍ട്ടിക്കിള്‍ 21ന്റെ ലംഘനമാണ്, യൂസര്‍ ഫീ നല്‍കിയില്ലെന്ന് കരുതി പൗരന്റെ മൗലികാവകാശങ്ങള്‍ ലംഘിക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പറഞ്ഞു.
2024 ലെ കേരള മുനിസിപ്പാലിറ്റി (ഭേദഗതി) ബില്ലും 2024 ലെ കേരള പഞ്ചായത്ത്രാജ് (ഭേദഗതി) ബില്ലും ചര്‍ച്ചകള്‍ക്കുശേഷം സബ്ജക്ട് കമ്മിറ്റിക്കു വിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: