തൊടുപുഴ: ഫെബ്രുവരി മാസം ആശ്വാസകരമാകില്ലെന്ന് കേന്ദ്ര അന്തരീക്ഷ ശാസ്ത്രകേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്. ജനുവരിക്ക് പിന്നാലെ ഫെബ്രുവരിയും വലിയ തോതില്‍ ചൂടാകുന്നതോടെ ജനം വലയും. മഴ ശരാശരിയിലും പകുതിവരെ കുറയാനും ചൂട് കൂടാനുമാണ് സാധ്യത. രാത്രികാലത്തെ കുറഞ്ഞ താപനിലയില്‍ വലിയ വ്യത്യാസം വന്നേക്കാം.
പകല്‍ കൂടിയ താപനിലയിലും വലിയ വ്യത്യാസം പ്രവചിക്കുന്നുണ്ട്. മധ്യകേരളത്തില്‍ ചിലയിടങ്ങളിലും തെക്കന്‍ കേരളത്തിന്റെ കടലോര മേഖലയിലും ചൂട് അസഹ്യമാകും. വേനല്‍ക്കാലത്ത് ചൂടേറുമെന്നും മുന്‍കരുതല്‍ വേണമെന്നും കാട്ടി ജന്മഭൂമി നേരത്തെ വാര്‍ത്ത നല്‍കിയിരുന്നു. കുടിവെള്ളം, വൈദ്യുതി എന്നിവയെ താപനില കൂടുന്നത് സാരമായി ബാധിക്കും. താപനില കൂടിയതിനാല്‍ ജനുവരിയില്‍ വൈദ്യുതി ഉപഭോഗം മുന്‍ വര്‍ഷത്തേക്കാള്‍ 10 ദശലക്ഷം യൂണിറ്റ് വരെ കൂടി.
പസഫിക് സമുദ്രത്തില്‍ തുടരുന്ന എല്‍നിനോ പ്രതിഭാസവും ഇതിനൊപ്പം അറബിക്കടലും ബംഗാള്‍ ഉള്‍ക്കടലും ചൂട് പിടിക്കുന്നതും താപനിലയെ ബാധിക്കുന്നുണ്ട്. ഇന്നും നാളേയും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോട് കൂടിയ ഇടത്തരം മഴ പ്രവചിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: