ആലപ്പുഴ:ആര്‍എസ്എസ് പ്രവര്ത്തകന് നന്ദു കൃഷ്ണയുടെ വധത്തിന് പകരമായിട്ടാണ് എസ്ഡിപിഐ നേതാവ് ഷാന്‍ കൊല്ലപ്പെട്ടത് എന്നാണ് പോലീസ് പറയുന്നത്.ഷാനിനെ കൊന്നതിന് പ്രതികാരമായി് രണ്‍ജിത് ശ്രീനിവാസനെ വധിച്ചു.
ഇപ്പോള്‍ രണ്‍ജിത് ശ്രീനിവാസന്റെ കൊലപാതകത്തില്‍ പ്രതികളായ 15 പേര്‍ക്കും ജഡ്ജി വധശിക്ഷ വിധിച്ചതോടെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുകയാണ് പോപ്പുലര്‍ ഫ്രണ്ട് -എസ് ഡിപിഐ പ്രവര്‍ത്തകരും അനുഭാവികളും.
എന്തുകൊണ്ട് രണ്‍ജിത് ശ്രീനിവാസന് മുന്‍പ് വധിക്കപ്പെട്ട ഷാനിന്റെ കേസില്‍ പ്രതികള്‍ക്ക് ശിക്ഷ ലഭിച്ചില്ല എന്നാണ് ചോദിക്കുന്നത്. ഇതോടെ മറുചോദ്യമുയരുന്നു.. ഷാനിന് മുന്‍പ് വധിക്കപ്പെട്ട നന്ദു കൃഷ്ണയുടെ കൊലപാതകത്തില്‍ എന്തുകൊണ്ട് ആരും ഇതുവരെയും ശിക്ഷിക്കപ്പെട്ടില്ല?.
2021 ഫെബ്രുവരിയിലാണ് നന്ദു കൃഷ്ണ വയലാര്‍ നാഗം കുളങ്ങരയില്‍ കൊലചെയ്യപ്പെട്ടത്. പ്രതികള്‍ നന്ദു കൃഷ്ണയുടെ സുഹൃത്തായ കെ.എസ്. നന്ദുവിന്റെ കൈയ്യും വെട്ടിമാറ്റിയിരുന്നു. 2021 ഡിസംബര്‍ 18നായിരുന്നു എസ് ഡിപിഐ പ്രവര്‍ത്തകനായ ഷാന്‍ വധിക്കപ്പെട്ടത്. എല്ലാ കേസുകളുടേയും വേഗതയും തീര്‍പ്പും ഒരേപോലെയല്ല എന്ന് അറിയാഞ്ഞല്ല വിമര്‍ശനം
എട്ട് പേര് വീട്ടില്‍ ആയുധങ്ങളുമായി കയറിവന്ന് ഭാര്യയുടെയും മകളുടെയും അമ്മയുടെയും മുന്നിലിട്ടാണ് രണ്‍ജിത് ശ്രീനിവാസനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. ഇതാണ് കേസിലെ 15 പ്രതികള്‍ക്കും വധശിക്ഷ ലഭിക്കാന്‍ കാരണമായത്. മാത്രമല്ല, പശ്ചാത്താപമനസ്ഥിതി പ്രകടിപ്പിക്കാത്ത പ്രതികളുടെ പ്രതികരണവും ജഡ്ജിയെ കര്‍ശന ശിക്ഷനല്കാന് പ്രേരിപ്പിച്ചു. ശിക്ഷ വിധിച്ച വനിതാ ജഡ്ജിയെ എസ് ഡിപിഐ ആക്ഷേപിക്കുകയും ചെയ്യുന്നുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: