ന്യൂദല്‍ഹി: കാശിയിലും മഥുരയിലും ക്ഷേത്രങ്ങള്‍ യഥാര്‍ത്ഥ സ്ഥാനത്ത് തന്നെ നിര്‍മ്മിക്കണമെന്ന് ബി ജെ പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഉമാഭാരതി. ഈ സ്ഥലങ്ങള്‍ ഹിന്ദുക്കള്‍ക്ക് കൈമാറണമെന്നും അവര്‍ ആവശ്യപ്പെട്ടു. എങ്കില്‍ മാത്രമേ പ്രശ്നപരിഹാരമുണ്ടാകൂ.
ഗ്യാന്‍വാപി മസ്ജിദ് സംബന്ധിച്ച് ബുധനാഴ്ചത്തെ ജില്ലാ കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഉമാഭാരതിയുടെ സാമൂഹ്യമാധ്യമ പോസ്റ്റ്.ഹിന്ദുക്കള്‍ക്ക് ആരാധനയ്ക്കുള്ള അവകാശം ലഭിക്കണം.1993ല്‍ ഗ്യാന്‍വാപിയിലെ ചുമരുകളിലെ വിഗ്രഹങ്ങളെ താന്‍ ആരാധിച്ചിരുന്നതായി ഉമാഭാരതി പറഞ്ഞു.
അയോധ്യയും മഥുരയും കാശിയും ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുക്കണമെന്ന് 1991ല്‍ താന്‍ പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഉമാഭാരതി പറഞ്ഞു.
കോടതി ഉത്തരവിനെ വിശ്വഹിന്ദു പരിഷത്തും അഭിനന്ദിച്ചു.മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവും കോടതി വിധിയില്‍ സന്തോഷം രേഖപ്പെടുത്തി.
എന്നാല്‍ വിഷയത്തില്‍ ബിജെപി പ്രതികരിച്ചിട്ടില്ല.
ഗ്യാന്‍വാപി പള്ളിയിലെ നിലവറയില്‍ ഹിന്ദു ദൈവങ്ങളെ ആരാധിക്കാന്‍ ഒരു പുരോഹിതന്റെ കുടുംബത്തിന് വാരണാസി ജില്ലാ കോടതി ഇന്ന് അനുമതി നല്‍കിയിരുന്നു.
ഹിന്ദുക്കള്‍ പുണ്യക്ഷേത്രമായി കരുതുന്ന കാശി വിശ്വനാഥ ക്ഷേത്രത്തിനോട് ചേര്‍ന്നാണ് ഗ്യാന്‍വാപി പള്ളി സ്ഥിതി ചെയ്യുന്നത്. പണ്ട് കാലത്ത്ക്ഷേത്രത്തിന്റെ ഒരു ഭാഗം തകര്‍ത്താണ് മസ്ജിദ് നിര്‍മ്മിച്ചതെന്നാണ് ഹിന്ദുക്കളുടെ വാദം.
കേസിനെ തുടര്‍ന്ന് പളളിയില്‍ കോടതി അനുമതിയോടെ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ പര്യവേക്ഷണം നടത്തിയിരുന്നു.ക്ഷേത്രാവശിഷ്ടങ്ങള്‍ സര്‍വേയില്‍ കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: