കൊച്ചി: കേരളത്തില്‍ ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ടെന്ന കേസില്‍ വിധി പറയുന്നത് ഫെബ്രുവരി 7 ലേക്ക് മാറ്റി. കൊച്ചി എന്‍ഐഎ കോടതിയാണ് കേസ് പരിഗണിച്ചത്. പാലക്കാട് കൊല്ലംകോട് സ്വദേശി റിയാസ് അബൂബക്കര്‍ മാത്രമാണ് കേസിലെ പ്രതി.
റിയാസ് അബൂബക്കര്‍ ഐ എസ് പ്രവര്‍ത്തകനാണ്.2018 മെയ് 15നാണ് എന്‍ഐഎ റിയാസ് അബൂബക്കറിനെ പിടികൂടിയത്.
ശ്രീലങ്കന്‍ സ്ഫോടനപരമ്പര ആസൂണ്രം ചെയ്തവരുമായി ചേര്‍ന്ന് കേരളത്തിലും സ്ഫോടന പരമ്പര ആസൂത്രണം ചെയ്തെന്നും ഇതിനായി യുവാക്കളെ റിക്രൂട്ട് ചെയ്യാന്‍ സമൂഹമാധ്യമങ്ങള്‍ വഴി ശ്രമിച്ചെന്നുമാണ് എന്‍ഐഎ കണ്ടെത്തല്‍. യുഎപിഎയിലെ സെക്ഷന്‍ 38,39 വകുപ്പുകളും ഗൂഡലോചനയുമടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയത്.
കേസില്‍ റിയാസ് അബൂബക്കറിന്റെ സമൂഹമാധ്യമ അക്കൗണ്ടുകള്‍, വീട്ടില്‍ നിന്ന് റെയ്ഡിനിടെ പിടികൂടിയ ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ എന്നിവയാണ് തെളിവായി ഹാജരാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: