Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കൊടുംഭീകരര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ

രണ്‍ജീത് ശ്രീനിവാസനെ കൊലപ്പെടുത്തിയത് പോപ്പുലര്‍ ഫ്രണ്ട്-എസ്ഡിപിഐ ഭീകരരാണെങ്കിലും ഇവര്‍ക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിച്ചതില്‍ സിപിഎമ്മിനും കോണ്‍ഗ്രസ്സിനും വലിയ പങ്കുണ്ട്. ഇവര്‍ നയം മാറ്റിയില്ലെങ്കില്‍ ഇനിയും ആപത്തുകള്‍ ക്ഷണിച്ചുവരുത്തും. ഏതായാലും ശ്രീനിവാസന്‍ വധക്കേസിലെ പ്രതികള്‍ ഒന്നൊഴിയാതെ ശിക്ഷിക്കപ്പെട്ടത് മതഭീകരവാദത്തെ ചെറുത്തുതോല്‍പ്പിക്കാനുള്ള കരുത്ത് പകരും. രണ്‍ജീത്തിന്റെ ആത്മാവിനോട് ഈ വിധി നീതി പുലര്‍ത്തുന്നു. ആ കുടുംബത്തിന്റെ തീരാവേദനയ്‌ക്ക് ആശ്വാസമേകും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2024, 05:04 am IST
in Editorial

മനുഷ്യമനഃസാക്ഷിയെ നടുക്കിയ ആലപ്പുഴ രണ്‍ജീത് ശ്രീനിവാസന്‍ വധക്കേസില്‍ പ്രതികളായ പതിനഞ്ച് പോപ്പുലര്‍ഫ്രണ്ട് ഭീകരര്‍ക്ക് വധശിക്ഷനല്‍കിയ വിചാരണക്കോടതിയുടെ വിധി അത്യന്തം സ്വാഗതാര്‍ഹവും അങ്ങേയറ്റം മാതൃകാപരവുമാണ്. നിയമവാഴ്ചയിലുള്ള പൗരന്മാരുടെ വിശ്വാസം ഈ വിധി അരക്കിട്ടുറപ്പിക്കുന്നു. ഒരാളെ കൊലപ്പെടുത്തിയ കേസില്‍ ഇത്രയേറെ പ്രതികള്‍ക്ക് വധശിക്ഷ വിധിക്കുന്നത് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തില്‍ ആദ്യമാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കില്ലാത്ത പ്രതികള്‍ക്കും കോടതി വധശിക്ഷതന്നെ നല്‍കിയത് ശ്രദ്ധേയമാണ്. ഒന്നിലധികം പേര്‍ സംഘം ചേര്‍ന്ന് കൃത്യമായ ഉദ്ദേശ്യത്തോടെ നടത്തുന്ന കൊലപാതകത്തില്‍ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരും അല്ലാത്തവരുമെന്ന വേര്‍തിരിവ് ബാധകമല്ലെന്ന ശിക്ഷാനിയമത്തിലെ വകുപ്പനുസരിച്ചാണിത്. വിചാരണയ്‌ക്കുശേഷം രോഗബാധിതനായ ഈ കേസിലെ പത്താം പ്രതി കോടതിയില്‍ ഹാജരായിരുന്നില്ല. ഇയാള്‍ക്കും വധശിക്ഷതന്നെ ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്. പെട്ടെന്നുള്ള പ്രകോപനമാണ് കൊലപാതകത്തിന് കാരണമെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചില്ല. ഭീകരസംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ അംഗങ്ങളായ പ്രതികള്‍ രാഷ്‌ട്രീയ ശത്രുക്കളെ കൊല്ലാന്‍ അവരുടെ പട്ടിക തയ്യാറാക്കിവച്ചിരുന്നു എന്ന പ്രോസിക്യൂഷന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ കോടതി ഈ വാദം നിരസിക്കുകയായിരുന്നു. ഇരയുടെ വിശദാംശങ്ങള്‍ ശേഖരിച്ച് കൊല നടത്താനുള്ള തീയതി വരെ തീരുമാനിച്ച കേസാണിതെന്ന് കണ്ടെത്തിയാണ് പ്രതികള്‍ക്ക് ഏറ്റവും വലിയ ശിക്ഷ നല്‍കാന്‍ കോടതി തീരുമാനിച്ചത്.

ചെകുത്താന്മാര്‍ പോലും അറയ്‌ക്കുന്ന പൈശാചിക കൃത്യമാണ് മതഭീകരവാദം തലയ്‌ക്കുപിടിച്ച ഒരുപറ്റം ചെന്നായ്‌ക്കള്‍ 2021 ഡിസംബര്‍ പത്തൊന്‍പതിന് ചെയ്തത്. ബിജെപി ഒബിസി മോര്‍ച്ചയുടെ സംസ്ഥാന നേതാവും അഭിഭാഷകനുമായിരുന്ന രണ്‍ജീത് ശ്രീനിവാസനെ പോപ്പുലര്‍ ഫ്രണ്ട്-എസ്ഡിപിഐ ഭീകരര്‍ പുലര്‍ച്ചെ സംഘം ചേര്‍ന്നെത്തി വീട്ടില്‍ അതിക്രമിച്ചു കയറി സ്വന്തം അമ്മയുടെയും ഭാര്യയുടെയും മക്കളുടെയും മുന്നിലിട്ടാണ് അരുംകൊല ചെയ്തത്. ഇരുമ്പുകൂടംകൊണ്ട് തല തകര്‍ത്തതിനാല്‍ തല്‍ക്ഷണം മരണമടയുകയായിരുന്നു. തടുക്കാന്‍ ചെന്ന വൃദ്ധമാതാവിനും മര്‍ദ്ദനമേറ്റു. കുറെക്കാലമായി ആലപ്പുഴ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ട്-എസ്ഡിപിഐ ഭീകരര്‍ സംഘര്‍ഷം കുത്തിപ്പൊക്കുകയായിരുന്നു. അക്രമാസക്തമായ പ്രകടനങ്ങളും കൊലവെറി മുദ്രാവാക്യങ്ങളും മുഴക്കിയ ഇവര്‍ നിയമം കയ്യിലെടുത്ത് അഴിഞ്ഞാടി. അരിയും മലരും കുന്തിരിക്കവുമൊക്കെ കരുതിവച്ചുകൊള്ളണമെന്നും, നിങ്ങളുടെയൊക്കെ കാലന്മാര്‍ വരുന്നുണ്ടെന്നും കൊച്ചുകുട്ടികളെക്കൊണ്ടുപോലും മുദ്രാവാക്യം വിളിപ്പിച്ചത് നാട്ടിലെമ്പാടും ഭീകരമായ അന്തരീക്ഷം സൃഷ്ടിച്ചു. ഇതിന്റെ ഭാഗമായാണ് രണ്‍ജീത് ശ്രീനിവാസനെ കൊലചെയ്തതും. തങ്ങള്‍ക്ക് കൊലപ്പെടുത്താനുള്ള രാഷ്‌ട്രീയ എതിരാളികളുടെ വിവരങ്ങള്‍-അവരുടെ വീടുകളിലേക്കുള്ള വഴിയും ബന്ധുക്കളെക്കുറിച്ചും മറ്റും- ശേഖരിച്ചശേഷം സമൂഹമാധ്യമങ്ങളിലൂടെ അത് പ്രചരിപ്പിച്ച് ഭീതി വിതയ്‌ക്കുകയും ചെയ്തിരുന്നു. ഇതിനുശേഷമാണ് ഈ മതഭ്രാന്തന്മാര്‍ ശ്രീനിവാസന്റെ ജീവനെടുത്തത്.

ഇതരമതസ്ഥര്‍ക്ക് ജീവിക്കാന്‍ അവകാശമില്ലെന്ന് കരുതുകയും, നിയമവാഴ്ചയെ അംഗീകരിക്കാത്തവരുമായ പോപ്പുലര്‍ ഫ്രണ്ട്-എസ്ഡിപിഐ മതഭീകരരെ തുടക്കത്തില്‍ തന്നെ നിലയ്‌ക്കുനിര്‍ത്തിയിരുന്നെങ്കില്‍ ഈ അരുംകൊല സംഭവിക്കില്ലായിരുന്നു. നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളുടെ ഒരു പരമ്പരതന്നെ ഇവര്‍ നടത്തിയിട്ടും പോലീസ് ഇവര്‍ക്കൊപ്പം നില്‍ക്കുകയാണെന്ന് ആക്ഷേപമുയര്‍ന്നു. സര്‍ക്കാരിനു നേതൃത്വം നല്‍കുന്ന സിപിഎമ്മില്‍ നുഴഞ്ഞുകയറിയ ഈ ഭീകരര്‍ ആ പാര്‍ട്ടിയുടെ പല നേതാക്കളെയും വിലക്കെടുക്കുന്ന സ്ഥിതി വന്നു. തൊടുപുഴയില്‍ ജോസഫ് മാഷിന്റെ കൈവെട്ടിയതുള്‍പ്പെടെ മതപരമായ ശിക്ഷകള്‍ രാഷ്‌ട്രീയ സംഘട്ടനങ്ങളായി കാണുകയാണ് സിപിഎമ്മും മറ്റും ചെയ്തത്. ഇത് പോപ്പുലര്‍ ഫ്രണ്ട്-എസ്ഡിപിഐ ഭീകരര്‍ക്ക് അനുകൂലമായ അന്തരീക്ഷമൊരുക്കുകയും, അരുംകൊലകളുള്‍പ്പെടെ നിരവധി കുറ്റകൃത്യങ്ങള്‍ നടത്തുകയും ചെയ്തു. തങ്ങളുടെ രാഷ്‌ട്രീയ പ്രതിയോഗികളായ സംഘപരിവാര്‍ പ്രവര്‍ത്തകരെ നേരിടാന്‍ ഇസ്ലാമിക ഭീകരവാദികളെ പിന്തുണയ്‌ക്കുന്ന നയം സിപിഎം സ്വീകരിച്ചു. രണ്‍ജീത് ശ്രീനിവാസനെ കൊലപ്പെടുത്തിയത് പോപ്പുലര്‍ ഫ്രണ്ട്-എസ്ഡിപിഐ ഭീകരരാണെങ്കിലും ഇവര്‍ക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിച്ചതില്‍ സിപിഎമ്മിനും കോണ്‍ഗ്രസ്സിനും വലിയ പങ്കുണ്ട്. ഇവര്‍ നയം മാറ്റിയില്ലെങ്കില്‍ ഇനിയും ആപത്തുകള്‍ ക്ഷണിച്ചുവരുത്തും. ഏതായാലും ശ്രീനിവാസന്‍ വധക്കേസിലെ പ്രതികള്‍ ഒന്നൊഴിയാതെ ശിക്ഷിക്കപ്പെട്ടത് മതഭീകരവാദത്തെ ചെറുത്തുതോല്‍പ്പിക്കാനുള്ള കരുത്ത് പകരും. രണ്‍ജീത്തിന്റെ ആത്മാവിനോട് ഈ വിധി നീതി പുലര്‍ത്തുന്നു. ആ കുടുംബത്തിന്റെ തീരാവേദനയ്‌ക്ക് ആശ്വാസമേകും. പോപ്പുലര്‍ ഫ്രണ്ട് ഇപ്പോള്‍ നിരോധിക്കപ്പെട്ടിരിക്കുകയാണെങ്കിലും ഒളിഞ്ഞും തെളിഞ്ഞും ഈ സംഘടന പ്രവര്‍ത്തിക്കുന്നത് നിസ്സാരമായി കാണാനാവില്ല. ഇവര്‍ക്കെതിരായ പ്രതിരോധം കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്.

Tags: sdpiPopular Front Of IndiaRanjith Srinivasanmuder
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയിലെ എസ്ഡിപിയുടെ അപകടകരമായ വളർച്ച: ജി.സുധാകരന്റെ വെളിപ്പെടുത്തലിൽ സമഗ്രാന്വേഷണം നടത്തണം: എൻ. ഹരി

Kerala

ഇന്ത്യന്‍ കൊടിവെച്ച കപ്പലുകള്‍ക്ക് ഹോര്‍മുസിലൂടെ പോകാന്‍ ഇറാന്‍ അനുവാദം കൊടുത്തില്ലെന്ന് മോദിയുടെ പടംവെച്ച് എസ് ഡിപിഐ അനുഭാവിയുടെ പോസ്റ്റ്

Kerala

എസ് ഡി പി ഐയുടെ പരാതി: കോട്ടാങ്ങല്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് അസാധുവാക്കി

Kerala

എസ്ഡിപിഐക്ക് വോട്ട് മറിച്ചു; കോണ്‍ഗ്രസ് മണ്ഡലം യോഗത്തിൽ ചെന്നിത്തല-വേണുഗോപാല്‍ പക്ഷങ്ങൾ ഏറ്റുമുട്ടി

Kerala

കോഴിക്കോട് ഭര്‍ത്താവിന്റെ വെട്ടേറ്റ് ചികിത്സയിലിരിക്കെ യുവതി മരിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.