ഇളയരാജയുടെ മകളും സംഗീതസംവിധായികയും ഗായികയുമായ ഭവതാരിണിയുടെ മരണം അവരുടെ കുടുംബത്തെ മാത്രമല്ല, തമിഴ് സിനിമാലോകത്തെ ആകമാനമാണ് ദുഃഖത്തിൽ ആഴ്‌ത്തിയത്. കാൻസർ ബാധിച്ച് മരണമടയുമ്പോൾ അവർക്ക് 47 വയസ്സ് മാത്രമായിരുന്നു പ്രായം.
ഭവതാരിണിയുടെ മരണത്തെ തുടർന്ന് ആ തീവ്ര ദുഃഖത്തിൽ നിന്നും കരകയറാൻ ശ്രമിക്കുകയാണ് കുടുംബം. അതുമായി ബന്ധപ്പെട്ട ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഭവതാരിണിയുടെ അച്ഛന്റെ സഹോദരന്റെ മകൻ വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന വിജയ് ചിത്രത്തിന്റെ (GOAT – The Greatest of All Time എന്ന ചിത്രം) ലൊക്കേഷൻ മാറുന്നു എന്നാണ് വിവരം. ശ്രീലങ്കയിൽ ഷൂട്ട് ചെയ്യാൻ പദ്ധതിയിട്ടിരുന്ന ചിത്രം ഇപ്പോൾ ഇസ്താംബൂളിലേക്ക് മാറ്റുന്നു എന്നാണു അറിയാൻ കഴിയുന്നത്. ഭവതാരിണി തന്റെ അവസാന നാളുകൾ ചെലവിട്ടത് ശ്രീലങ്കയിലെ ഒരു ആശുപത്രിയിൽ ആയിരുന്നു. അതിനാൽ തന്നെ അവളുടെ ഓർമ്മകൾ നിറഞ്ഞ ആ ഇടത്തേക്ക് ചെന്ന് ഷൂട്ടിംഗ് ചെയ്യാൻ സഹോദരൻ വെങ്കട് പ്രഭുവിനു ബുദ്ധിമുട്ടാണ് എന്നത് പരിഗണിച്ചാണ് ഷൂട്ടിംഗ് സ്ഥലം മാറ്റിയത്. വെങ്കട് പ്രഭുവിന്റെ മാനസികനില അൽപ്പം മെച്ചപ്പെട്ടിട്ടാവും ഷൂട്ടിംഗ് തുടങ്ങുക എന്നും അറിയാൻ കഴിയുന്നു.
സഹോദരിയുടെ അകാല വിയോഗമെന്ന സമാനമായ ദുഖത്തിലൂടെ കടന്നു പോയ വിജയ് തന്നെ മുൻകൈ എടുത്താണ് ഈ തീരുമാനങ്ങൾ കൈക്കൊണ്ടത് എന്നും ബയിൽവാൻ രംഗനാഥൻ എന്ന നടൻ ഇന്ത്യ ഗ്ലിറ്റ്‌സിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: