ന്യൂദല്‍ഹി: അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ സുപ്രസിദ്ധ മ്യൂസിയമാണ് മേഡം ടുസ്സോഡ് സ്. ലോകം അംഗീകരിച്ച വ്യക്തിത്വങ്ങളാണ് ഇവിടുത്തെ മെഴുകു പ്രതിമാ മ്യൂസിയത്തില്‍ പ്രതിമകളായി എത്തുക അവിടെ ചൊവ്വാഴ്ച അനാച്ഛാദനം ചെയ്ത മെഴുകുപ്രതിമ ഇന്ത്യയിലെ യോഗാഗുരുവായ ബാബാ രാംദേവിന്‍റേതായിരുന്നു. ഈ പ്രതിമയുടെ രൂപം ദല്‍ഹിയിലും ചടങ്ങിന്റെ ഭാഗമായി അനാവരണം ചെയ്തിരുന്നു.
#WATCH | Wax figure of Yog Guru Ramdev unveiled at an event of ‘Madame Tussauds New York’ in Delhi. pic.twitter.com/xFmsUyKWHm
— ANI (@ANI) January 30, 2024
വൃക്ഷാസനത്തില്‍ നില്‍ക്കുന്ന അദ്ദേഹത്തിന്റെ രൂപം നമുക്കെല്ലാം സുപരിചിതമാണ്. ആ രൂപമാണ് മെഴുകുപ്രതിമയുണ്ടാക്കാന്‍ മേഡം ടുസ്സോഡ് സ് സ്വീകരിച്ചത്. ആള്‍രൂപത്തിന്റെ അതേ വലിപ്പം പ്രതിമയ്‌ക്കുണ്ടാകും എന്നതാണ് ഈപ്രതിമകളെ വ്യത്യസ്തമാക്കുന്നത്. ഈ പ്രതിമ യോഗ ഗുരു ബാബാ രാംദേവിനുള്ള അംഗീകാരം മാത്രമല്ല, ഇന്ത്യയിലെ സമ്പന്ന സംസ്കാരമായ ആയുര്‍വേദ, യോഗ എന്നിവയുടെ കൂടി അംഗീകാരമാണ്.
2018ലാണ് പ്രതിമാനിര്‍മ്മാണത്തിനുള്ള ആശയവുമായി മേഡം ടുസ്സോഡ് സിലെ 20 അംഗ ടീം ഇന്ത്യയില്‍ എത്തി ബാബാ രാംദേവിന്റെ പല പോസുകളിലുള്ള ഫോട്ടോകള്‍ എടുത്തു പോയത്. ഒടുവില്‍ വൃക്ഷാസന എന്ന യോഗ പോസില്‍ നില്‍ക്കുന്ന ബാബാ രാംദേവിന്റെ ചിത്രം അവര്‍ തെരഞ്ഞെടുത്തു. ഒറ്റക്കാലില്‍ നില്‍ക്കുന്ന പോസാണ് വൃക്ഷാസന.
ജീവിച്ചിരിക്കുന്ന ആളേക്കാള്‍ ജീവന്‍ തുടിക്കുന്ന പ്രതിമ എന്നതാണ് മേഡം തുസ്സോഡ് സ് മെഴുകുപ്രതിമാമ്യൂസിയത്തിലെ പ്രതിമകളുടെ സവിശേഷത. ഇവിടെ സെല്‍ഫിയെടുക്കാന്‍ വരുന്ന വിനോദസഞ്ചാരികള്‍ ധാരാളമാണ്. മഹാത്മാഗാന്ധി, പ്രിയങ്ക ചോപ്ര, രണ്‍വീര്‍ സിങ്ങ്, വരുണ്‍ ധവാന്‍, കരീന കപൂര്‍, കത്രീന കൈഫ് തുടങ്ങി ഒട്ടേറെ പ്രശസ്ത ഇന്ത്യക്കാരുടെ മെഴുകുപ്രതിമകള്‍ മേഡം ടുസ്സോഡ്സില്‍ ഉണ്ട്.
അതേ സമയം മേഡം ടുസ്സോഡ് സിന്റെ ലണ്ടന്‍ മ്യൂസിയത്തിലാണ് നരേന്ദ്രമോദി, അമിതാഭ് ബച്ചന്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ഐശ്വര്യറായി, സല്‍മാന്‍ ഖാന്‍, ഷാരൂഖ് ഖാന്‍ എന്നിവരുടെ പ്രതിമകള്‍ ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: