ഇസ്ലാമാബാദ്: സൈഫര്‍ കേസില്‍ പാകിസ്താന് മുന്‍ പ്രധാനമന്ത്രി ഇമ്രാന് ഖാനും മുന്‍ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷിക്കും പത്ത് വർഷം ജയിൽ തടവ് ശിക്ഷ വിധിച്ചു. റാവൽപിണ്ടിയിലെ അടിയാലെ ജയിലിൽ നടന്ന പ്രത്യേക കോടതിയിലാണ് ജഡ്ജി അബുൽ ഹസന്ത് സുൽഖർനൈൻ സുപ്രധാന വിധി പുറപ്പെടുവിച്ചത്.
അതേ സമയം ഇത് മാധ്യമങ്ങൾക്കോ പൊതുജനങ്ങൾക്കോ പ്രവേശനമില്ലാത്ത ഒരു വ്യാജ കേസാണ് എന്ന് ഇമ്രാൻ ഖാന്റെ പാർട്ടി പാകിസ്ഥാൻ തെഹ്രീകെ ഇൻസാഫ് (പിടിഐ) സ്ഥിരീകരിച്ചു പറഞ്ഞു. വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും ശിക്ഷ നടപടികളെ ചെറുക്കാനുള്ള എല്ലാ വഴികളും നോക്കുമെന്നും പാർട്ടി അറിയിച്ചു.
ഔദ്യോഗിക രഹസ്യങ്ങള്‍ വെളിപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് ഇമ്രാനെതിരെ സൈഫര്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് തെറിപ്പിക്കാൻ അമേരിക്ക ഗൂഢാലോചന നടത്തിയെന്നും തനിക്കെതിരെ ഭീഷണിയുണ്ടെന്നുമുള്ള ഇമ്രാൻ ഖാന്റെ വാദത്തിന് അടിസ്ഥാനമായ നയതന്ത്ര രേഖയുമായി ബന്ധപ്പെട്ടതാണ് സൈഫർ കേസ്.
ഇമ്രാന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന അസം ഖാനാണ് ഇതുസംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയത്. കോഡ് ഭാഷയിൽ എഴുതിയ വിവരങ്ങളെയാണ് സൈഫർ എന്ന് വിശേഷിപ്പിക്കുന്നത്. ആരോപണത്തിന് ആസ്പദമായ ‘സൈഫർ’ അമേരിക്കയിലെ പാകിസ്താൻ എംബസിയിൽ നിന്ന് ഇസ്ലാമാബാദിലേക്ക് അയച്ചപ്പോൾ ഇമ്രാൻ ചോർത്തിയെന്നായിരുന്നു വെളിപ്പെടുത്തൽ.
പൊതുജനങ്ങൾക്ക് മുമ്പിൽ ഇമ്രാൻ പ്രദർശിപ്പിച്ച ഉള്ളടക്കം സൈഫറിൽ നിന്നുള്ളതായിരുന്നുവെന്ന് അസംഖാൻ തുറന്നുപറഞ്ഞു. ഇതോടെ സൈഫർ പരസ്യമാക്കിയതിന് ഔദ്യോഗിക രഹസ്യ നിയമ പ്രകാരം ഇമ്രാനെതിരെയും അന്നത്തെ വിദേശകാര്യമന്ത്രിക്കെതിരെയും കേസെടുക്കുകയായിരുന്നു എഫ്ബിഐ.
ഈ വര്‍ഷം ആഗസ്റ്റില്‍ തോഷഖാന കേസില്‍ അഴിമതിക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് മൂന്ന് വര്‍ഷം തടവ് അനുഭവിക്കുകയാണ് ഇമ്രാന് ഖാന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: